വരാനിരിക്കുന്നത് 10 ലക്ഷം തൊഴില്‍ അവസരങ്ങള്‍; അനന്തസാധ്യതകളുമായി യൂറോപ്പ്; ഈ മേഖലകള്‍ അറിഞ്ഞിരിക്കാം

സ്വിറ്റ്‌സ്വര്‍ലാന്റ്, നോര്‍വേ, ഐസ് ലാന്റ്, ലെയ്ന്‍സ്‌റ്റൈന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുമായി ഇന്ത്യയുണ്ടാക്കിയ സൗജന്യ വ്യാപാര കരാര്‍ രാജ്യത്തെ യുവാക്കള്‍ക്ക് മികച്ച സാധ്യതയാണ് തുറന്നിടുന്നത്. ഉന്നത വിദ്യാഭ്യാസം, തൊഴില്‍, കുടിയേറ്റ മേഖലകളില്‍ വരുംനാളുകളില്‍ വമ്പന്‍ കുതിച്ച് ചാട്ടം ഉണ്ടാകുമെന്നാണ് വിദഗ്ദരുടെ പ്രതീക്ഷ. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മേല്‍ പറഞ്ഞ രാജ്യങ്ങളില്‍ പത്ത് ലക്ഷത്തിലധികം തൊഴില്‍ അവസരങ്ങള്‍ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ കരാറിന്റെ അടിസ്ഥാനത്തില്‍ സ്വിറ്റ്‌സ്വര്‍ലാന്റ്, നോര്‍വേ, ഐസ് ലാന്റ്, ലെയ്ന്‍സ്‌റ്റെയിന്‍ രാജ്യങ്ങളിലെ തൊഴില്‍ വിസ എളുപ്പത്തില്‍ ലഭിക്കാന്‍ കാരണമാവും. മാത്രമല്ല ഈ രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗം എളുപ്പമുള്ളതായി തീരും. നിലവില്‍ പ്രതിവര്‍ഷം രണ്ട് ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിനും ഗവേഷണത്തിനുമായി യൂറോപ്യന്‍ രാജ്യങ്ങളിലേക്കെത്തുന്നതെന്നാണ് കണക്ക്. ഇവയില്‍ പലതും, യു.കെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലേക്കാണ്. നോര്‍വേയും, സ്വിറ്റ്‌സ്വര്‍ലാന്റും, ഐസ് ലാന്റും ലിസ്റ്റിലേക്കെത്തുന്നതോടെ മത്സരം ഒന്നുകൂടി മുറുകും. ഇത് വിദേശ കരിയര്‍ സ്വപ്‌നം കാണുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ച് മികച്ച സാധ്യതയാണ് തുറന്നിടുന്നത്.

പ്രധാനമായും ഇന്നവേഷന്‍, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, എന്നിവയില്‍ രാജ്യത്തിന് സാദ്ധ്യതകളേറും. ഓഡിറ്റ് ആന്‍ഡ് അക്കൗണ്ടിങ്, ലീഗല്‍, ഐടി, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പഠന, തൊഴില്‍ സാധ്യതകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ നഴ്‌സ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, എഞ്ചിനീയര്‍, ഐടി പ്രൊഫഷണല്‍, ആര്‍ക്കിടെക്ച്ചര്‍ എന്നീ മേഖലകളില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൗജന്യ വ്യാപാരക്കരാര്‍ ഉന്നത വിദ്യാഭ്യാസത്തിനും, തൊഴിലിനുമായി യൂറോപ്യന്‍ രാജ്യങ്ങളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടും. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും രണ്ട് ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിനും ഗവേഷണത്തിനുമായി യൂറോപ്യന്‍ രാജ്യങ്ങളിലേക്കെത്തുന്നതെന്ന് വ്യക്തമാക്കുന്നു. എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് പ്രസ്തുത രാജ്യങ്ങളില്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമിന് ചേരാം. ഐ.ഇ.എല്‍.ടി.എസ് മികച്ച സ്‌കോറോടെ പൂര്‍ത്തിയാക്കണമെന്ന് മാത്രം. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്റേണ്‍ഷിപ്പിനും അവസരമുണ്ട്. കൂടാടതെ സ്‌കോളര്‍ഷിപ്പ്, ഫെല്ലോഷിപ്പ് പ്രോഗ്രാമുകളുമുണ്ട്.

പ്രിയം കുറഞ്ഞ് ആരോഗ്യ രംഗം

അതേസമയം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എംബിബിഎസ് പൂര്‍ത്തിയാക്കാതെ കോഴ്‌സ് ഉപേക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാവുന്നത്. ഏകദേശം 1200 പേര്‍ ഇത്തരത്തില്‍ കോഴ്‌സ് ഉപേക്ഷിച്ചെന്നാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ കണക്കുകള്‍. കോഴ്‌സിനോടുള്ള താല്‍പര്യക്കുറവ്, കടുപ്പമേറിയ വിഷയങ്ങള്‍, രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയുള്ള പഠനം എന്നിവയൊക്കെ ഇതിന് കാരണമാണ്. മാറുന്ന സിലബസുകളും വിദ്യാര്‍ഥികള്‍ക്കുണ്ടാക്കുന്ന സമ്മര്‍ദ്ദം ചെറുതല്ല.

Leave a Reply

Your email address will not be published. Required fields are marked *