ഇന്ത്യക്കാര്‍ക്കിടയില്‍ ഏറ്റവും സുപരിചിതമായ കുടിയേറ്റ രാജ്യമാണ് ആസ്‌ട്രേലിയ. കാലാകാലങ്ങളായി തൊഴിലിനും, പഠനത്തിനുമായി നിരവധി ഇന്ത്യക്കാര്‍ ആസ്‌ട്രേലിയയിലേക്ക് കുടിയേറിയിട്ടുണ്ട്. മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍, ശമ്പളം, മികച്ച വിദ്യാഭ്യാസ സമ്പ്രദായം, സാമ്പത്തിക സുസ്ഥിരത, പഠനാന്തരീക്ഷം, ജീവിത നിലവാരം എന്നിവയൊക്കെ ആസ്‌ട്രേലിയ പരിഗണിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ഇന്ത്യയുമായി മെച്ചപ്പെട്ട ഉഭയകക്ഷി ബന്ധമുള്ള രാജ്യമായത് കൊണ്ടുതന്നെ കുടിയേറ്റം സുഗമമായി തീരുകയും ചെയ്യുന്നു.
മറ്റ് എല്ലാ പാശ്ചാത്യ രാജ്യങ്ങളെയും പോലെതന്നെ കര്‍ശനമായ വിസ നടപടികളുള്ള രാജ്യമാണ് ആസ്‌ട്രേലിയയും. അതുകൊണ്ട് തന്നെ പലര്‍ക്കും സ്വപ്‌നതുല്യമായ സ്റ്റഡി ഡെസ്റ്റിനേഷനാണ് ആസ്‌ട്രേലിയ. ഓരോ വര്‍ഷവും നിരവധി വിദ്യാര്‍ഥികളാണ് ആസ്‌ട്രേലിയന്‍ വിസകള്‍ക്കായി അപേക്ഷിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യക്കാര്‍ക്ക് മാത്രമായി വിസ നടപടികളില്‍ ഇളവ് വരുത്തി ഉത്തരവിറക്കിയിരിക്കുകയാണ് ആസ്‌ട്രേലിയ. പുതിയ തീരുമാനപ്രകാരം പ്രതിവര്‍ഷം 1000ലധികം തൊഴില്‍ വിസകള്‍ അനുവദിക്കാനാണ് ഓസീസ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
പുതിയ തീരുമാനം
ആസ്‌ട്രേലിയ ലക്ഷ്യം വെക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യ- ആസ്‌ട്രേലിയ ഇടക്കാല സ്വതന്ത്ര വ്യാപാര കരാറിന് കീഴിലെ തീരുമാനങ്ങള്‍ പ്രകാരം ഒക്ടോബര്‍ 1 മുതല്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഓരോ വര്‍ഷവും 1000 തൊഴില്‍, ടൂറിസ്റ്റ് വിസകള്‍ വരെ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആസ്‌ട്രേലിയയുടെ പുതിയ തീരുമാനത്തെ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ രംഗത്തെത്തി.
പുതിയ കരാറിലൂടെ ലഭിക്കുന്ന വിസ പദ്ധതിയില്‍ 18 മുതല്‍ 30 വയസുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ആസ്‌ട്രേലിയയിലുടനീളം ജോലി ചെയ്യാനും പഠിക്കാനും യാത്ര ചെയ്യാനും ഒരു വര്‍ഷത്തെ വിസയ്ക്ക് അപേക്ഷിക്കാം. ഓരോ വര്‍ഷവും 1000 വിസകളാണ് ഓസീസ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അനുവദിക്കുക. എല്ലാ യോഗ്യതയുമുള്ള ഇന്ത്യക്കാര്‍ക്ക് മാത്രമോ വിസക്കായി അപേക്ഷിക്കാനാവൂ.
Leave a Reply