നബാർഡിൽ 108 ഒഴിവുകൾ, കേരളത്തിലും ഒഴിവുകൾ

കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റിന് കീഴിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. ഓഫീസ് അറ്റന്‍ഡര്‍ തസ്തികലേക്കാണ് നിയമനം നടക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഒഴിവുകളുണ്ട്.ഒക്ടോബര്‍ 21 വരെ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്നായി അപേക്ഷ സമർപ്പിക്കാം.

തസ്തിക& ഒഴിവ്
നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് (നബാര്‍ഡ്) ന് കീഴില്‍ ഓഫീസ് അറ്റന്‍ഡര്‍ തസ്തികയിൽ
108 ഒഴിവുകളാണ് ആകെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 35,000 രൂപയാണ് ശമ്പളം

പ്രായപരിധി

18 മുതല്‍ 30 വയസ് വരെയുള്ളവർക്ക് അപേകഷിക്കാം (സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്)

10ാം ക്ലാസ് യോഗ്യതയുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ്: വിഭാ​ഗക്കാർക്ക് 450 രൂപയും, എസ്.സി, എസ്.ടി,വിഭാ​ഗക്കാർ വനിതകള്‍ തുടങ്ങിയവർക്ക് : 50 രൂപയാണ് അപേക്ഷഫീസ്.

അപേക്ഷയുടെ വിശദ വിവരങ്ങൾക്കായി ഉദ്യോഗാര്‍ഥികള്‍ക്ക് നബാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *