ഇന്ത്യക്കാര്‍ക്കിടയില്‍ ഏറ്റവും സുപരിചിതമായ കുടിയേറ്റ രാജ്യമാണ് ആസ്‌ട്രേലിയ. കാലാകാലങ്ങളായി തൊഴിലിനും, പഠനത്തിനുമായി നിരവധി ഇന്ത്യക്കാര്‍ ആസ്‌ട്രേലിയയിലേക്ക് കുടിയേറിയിട്ടുണ്ട്. മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍, ശമ്പളം, മികച്ച വിദ്യാഭ്യാസ സമ്പ്രദായം, സാമ്പത്തിക സുസ്ഥിരത, പഠനാന്തരീക്ഷം, ജീവിത നിലവാരം എന്നിവയൊക്കെ ആസ്‌ട്രേലിയ പരിഗണിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ഇന്ത്യയുമായി മെച്ചപ്പെട്ട ഉഭയകക്ഷി ബന്ധമുള്ള രാജ്യമായത് കൊണ്ടുതന്നെ കുടിയേറ്റം സുഗമമായി തീരുകയും ചെയ്യുന്നു. മറ്റ് എല്ലാ പാശ്ചാത്യ രാജ്യങ്ങളെയും പോലെതന്നെ കര്‍ശനമായ വിസ നടപടികളുള്ള രാജ്യമാണ് ആസ്‌ട്രേലിയയും. അതുകൊണ്ട് തന്നെ പലര്‍ക്കും സ്വപ്‌നതുല്യമായ...
നിറം മങ്ങുന്ന കാനഡ സ്വപ്‌നങ്ങള്‍; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; വിദ്യാര്‍ഥികളുടെ എണ്ണം വെട്ടിക്കുറച്ച് കനേഡിയന്‍ സര്‍ക്കാര്‍
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സ്വപ്‌നദേശമാണ് കാനഡ. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും കാനഡ ലക്ഷ്യംവെച്ച് വിമാനം കയറുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കാനഡയുടെ ആകെ വിദേശ കുടിയേറ്റക്കാരില്‍ നല്ലൊരു ശതമാനവും ഇന്ത്യക്കാരാണെന്ന് വ്യക്തമാക്കുന്നു. മികച്ച ജോലി നേടി, പെര്‍മനന്റ് റെസിഡന്‍സിയും നേടി സുരക്ഷിതമായൊരു ഭാവി ജീവിതം സ്വപ്‌നം കണ്ടാണ് പലരും കാനഡയിലെത്തുന്നത്. നമ്മുടെ നാട്ടില്‍ നിന്ന് വിപരീതമായി മികച്ച പഠനാന്തരീക്ഷവും, തൊഴില്‍ സാഹചര്യങ്ങളും, ജീവിത നിലവാരവും കാനഡയെ പ്രിയപ്പെട്ടതാക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ കാര്യങ്ങള്‍ ഇനിയങ്ങോട്ട് അത്ര ശുഭകരമാകണമെന്നില്ല....
വരാനിരിക്കുന്നത് 10 ലക്ഷം തൊഴില്‍ അവസരങ്ങള്‍; അനന്തസാധ്യതകളുമായി യൂറോപ്പ്; ഈ മേഖലകള്‍ അറിഞ്ഞിരിക്കാം
സ്വിറ്റ്‌സ്വര്‍ലാന്റ്, നോര്‍വേ, ഐസ് ലാന്റ്, ലെയ്ന്‍സ്‌റ്റൈന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുമായി ഇന്ത്യയുണ്ടാക്കിയ സൗജന്യ വ്യാപാര കരാര്‍ രാജ്യത്തെ യുവാക്കള്‍ക്ക് മികച്ച സാധ്യതയാണ് തുറന്നിടുന്നത്. ഉന്നത വിദ്യാഭ്യാസം, തൊഴില്‍, കുടിയേറ്റ മേഖലകളില്‍ വരുംനാളുകളില്‍ വമ്പന്‍ കുതിച്ച് ചാട്ടം ഉണ്ടാകുമെന്നാണ് വിദഗ്ദരുടെ പ്രതീക്ഷ. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മേല്‍ പറഞ്ഞ രാജ്യങ്ങളില്‍ പത്ത് ലക്ഷത്തിലധികം തൊഴില്‍ അവസരങ്ങള്‍ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ കരാറിന്റെ അടിസ്ഥാനത്തില്‍ സ്വിറ്റ്‌സ്വര്‍ലാന്റ്, നോര്‍വേ, ഐസ് ലാന്റ്, ലെയ്ന്‍സ്‌റ്റെയിന്‍ രാജ്യങ്ങളിലെ തൊഴില്‍ വിസ എളുപ്പത്തില്‍ ലഭിക്കാന്‍ കാരണമാവും....
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മനംകവര്‍ന്ന് ഈ ആസ്‌ട്രേലിയന്‍ നഗരം; കുടിയേറ്റത്തില്‍ റെക്കോര്‍ഡ്
ആസ്‌ട്രേലിയ എല്ലാ കാലത്തും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഉപരിപഠന കേന്ദ്രമാണ്. ആസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയാണ് ആസ്‌ട്രേലിയന്‍ പഠനത്തിന്റെ കേന്ദ്രമെന്ന് പറയാം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ ഇടംപിടിച്ച നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാന്‍ബറയിലുണ്ട്. കാന്‍ബറയിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. ഈ കണക്കുകള്‍ മാത്രം മതി മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കാന്‍ബറ എത്രത്തോളം പോപ്പുലറാണെന്ന് മനസിലാക്കാന്‍. 2016 മുതല്‍ പ്രദേശത്തേക്കുള്ള ഇന്ത്യന്‍ കുടിയേറ്റം ഇരട്ടിയിലധികമാണ് വര്‍ധിച്ചത്. 2023 ല്‍ മാത്രം 1362 ഇന്ത്യന്‍...
നഴ്‌സിങ് പഠനം; ലോകത്തിലെ മികച്ച നഴ്‌സിങ് യൂണിവേഴ്‌സിറ്റികള്‍ ഏതെന്നറിയാമോ?
2024 ലെ ക്യൂ.എസ് യൂണിവേഴ്‌സിറ്റി റാങ്കിങ് അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും മികച്ച നഴ്‌സിങ് യൂണിവേഴ്‌സിറ്റികള്‍ ഇവയാണ്, യൂണിവേഴ്‌സിറ്റി ഓഫ് പെനിസില്‍വാനിയ അമേരിക്കിയലെ പെനിസില്‍വാനിയയില്‍ സ്ഥിതി ചെയ്യുന്ന യൂണിവേഴ്‌സിറ്റി ഓഫ് പെനിസില്‍വാനിയയാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഴ്‌സിങ് പഠനം വാഗ്ദാനം ചെയ്യുന്നത്. ഇതൊരു സ്വകാര്യ ഐവി ലീഗ് ഗവേഷണ സ്ഥാപനമാണ്. നഴ്‌സിങ് പഠനത്തിന് മികച്ച കരിയര്‍ സാധ്യതകളാണ് സ്ഥാപനം മുന്നോട്ട് വെക്കുന്നത്. കിങ്‌സ് കോളജ് ലണ്ടന്‍ യു.കെയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കിങ്‌സ് കോളജാണ് പട്ടികയില്‍...
തൊഴിലെടുക്കാം, വിദേശത്ത്;ഇന്ത്യക്കാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ വര്‍ക്ക് വിസ കിട്ടുന്ന രാജ്യങ്ങള്‍
അമേരിക്ക, യു.കെ അടക്കമുള്ള പല യൂറോപ്യന്‍ രാജ്യങ്ങളിലും തൊഴില്‍ വിസ നേടുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. ഓരോ രാജ്യങ്ങളിലെയും കുടിയേറ്റ നിയമങ്ങളും, വിസ നടപടിക്രമങ്ങളും വ്യത്യസ്തമായത് കൊണ്ടുതന്നെ തൊഴില്‍ വിസകള്‍ ലഭിക്കാനുള്ള സാധ്യതയും മാറി വരുന്നു. വിസ നടപടിക്രമങ്ങളിലെ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയുമായി ഉഭയകക്ഷി സൗഹൃദമുള്ള രാജ്യങ്ങളാണെങ്കില്‍ സ്വാഭാവികമായും വര്‍ക്ക് വിസ ലഭിക്കാനുള്ള സാധ്യത കൂടുതലായിരിക്കും. ഇന്ത്യന്‍ പ്രൊഫഷനലുകളെ രാജ്യത്തെത്തിക്കുന്നതില്‍ അതീവ താല്‍പര്യം കാണിക്കുന്ന മൂന്ന് രാജ്യങ്ങള്‍ ഏതാണെന്ന് നോക്കാം. കൂടുതല്‍ ഇന്ത്യക്കാരെ വരും വര്‍ഷങ്ങളില്‍ ഫ്രാന്‍സിലേക്കെത്തിക്കാനാണ്...
ഉപരിപഠനത്തിന് സാറ്റ്; SAT പരീക്ഷയെക്കുറിച്ച് കൂടതലറിയാം
വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നതിന് മുമ്പായി വിവിധ പ്രവേശന പരീക്ഷകളിലെ മാര്‍ക്കുകള്‍ മാനദണ്ഡമാക്കാറുണ്ട്. ഐ.ഇ.എല്‍.ടി.എസ്, ടോഫല്‍, ജിമാറ്റ് പരീക്ഷകളിലെ സ്‌കോറുകളാണ് ഇത്തരത്തില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് മാനദണ്ഡമാക്കാറുള്ളത്. ഐ.ഇ.എല്‍.ടി.എസിനെ കുറിച്ച് നമ്മുടെ നാട്ടില്‍ ഒട്ടുമിക്ക വിദ്യാര്‍ഥികള്‍ക്കും അറിയാവുന്നതാണ്. കേരളത്തിലുടനീളം ഐ.ഇ.എല്‍.ടി.എസിനായി നിരവധി കോച്ചിങ് സെന്ററുകളുണ്ട്. എന്നാല്‍ ഐ.ഇ.എല്‍.ടി.എസിനെ പോലെ തന്നെ വിദേശ പഠനങ്ങള്‍ക്കായി പല സര്‍വകലാശാലകളും മാനദണ്ഡമാക്കാറുള്ള പ്രധാനപ്പെട്ടൊരു പരീക്ഷയാണ് കോളജ് ബോര്‍ഡ് സംഘടിപ്പിക്കുന്ന SAT. അഥവാ സ്‌കൊളാസ്റ്റിക് അസസ്‌മെന്റ് ടെസ്റ്റ്. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ക്വസ്റ്റിയന്‍സ് ഉള്‍പ്പെടുന്ന സ്റ്റാന്‍ഡേര്‍ഡ്...
വിദേശ പഠനം; പ്രധാനപ്പെട്ട അഞ്ച് പ്രവേശന പരീക്ഷകളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം
വിദേശ രാജ്യങ്ങളില്‍ ഉപരിപഠനത്തിനായി ശ്രമിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രവേശന പരീക്ഷകള്‍ നടത്താറുണ്ട്. അത്തരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഏറ്റവും പോപ്പുലറായ പരീക്ഷകളിലൊന്നാണ് ഐ.ഇ.എല്‍.ടി.എസ്. ഇതിന് പുറമെ ടോഫല്‍, സാറ്റ്, എസിറ്റി തുടങ്ങിയ നിരവധി പരീക്ഷ സ്‌കോറുകളും പ്രവേശന മാനദണ്ഡമായി പരിഗണിക്കാറുണ്ട്. അവ നമുക്കൊന്ന് പരിചയപ്പെടാം, TOEFL (Testing Of English as a Foreign Language) വിദേശ പഠനം ലക്ഷ്യം വെക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അറിഞ്ഞിരിക്കേണ്ട സുപ്രധാന മൂല്യനിര്‍ണയ പരീക്ഷയാണ് ടോഫല്‍. ലോകത്താകമാനമുള്ള സര്‍വകലാശാലകളില്‍ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം നിര്‍ബന്ധിത...
പഠനത്തിന് ശേഷം ജോലി; ജര്‍മ്മനിയില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള കോഴ്‌സുകള്‍ പരിചയപ്പെടാം
വിദേശ പഠനം ലക്ഷ്യംവെക്കുന്ന മലയാളികള്‍ക്കിടയില്‍ യൂറോപ്പിലെ പ്രമുഖ സ്റ്റഡി ഡെസ്റ്റിനേഷനാണ് ജര്‍മ്മനി. കഴിഞ്ഞ പതിറ്റാണ്ടിനിടെ ജര്‍മ്മനിയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം വലിയ തോതില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും, സാമ്പത്തിക സ്ഥിതിയും, പഠനാന്തരീക്ഷവും, ലോകോത്തര നിലവാരമുള്ള യൂണിവേഴ്‌സിറ്റികളും, കാലാവസ്ഥയുമൊക്കെ ജര്‍മ്മന്‍ കുടിയേറ്റത്തിന് സഹായകമായിട്ടുണ്ട്. പഠനത്തിനായി ജര്‍മ്മനിയിലേക്ക് പോവുന്ന പലരും പിന്നീട് പൗരത്വം സ്വീകരിച്ച് അവിടെ തന്നെ സ്ഥിരതാമസമാക്കാറാണ് പതിവ്. നാട്ടിലുള്ളതിനേക്കാള്‍ വേതനം അവിടെ കിട്ടുമെന്നത് തന്നെയാണ് ഇതിനൊരു കാരണവും. പഠനത്തിനായി ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റികള്‍ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് തൊഴില്‍...
ഉയര്‍ന്ന ജീവിത നിലവാരവും തൊഴിലവസരങ്ങളും, ആളുകള്‍ താമസിക്കാന്‍ കൊതിക്കുന്ന 10 രാജ്യങ്ങള്‍ പരിചയപ്പെടാം
കുടിയേറ്റത്തിന്റെ അനന്ത സാധ്യതകള്‍ തേടി രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതില്‍ മലയാളികള്‍ എല്ലാകാലത്തും മുന്‍പന്തിയിലാണ്. സ്വന്തം നാടും വീടും വിട്ട് മറ്റൊരു രാജ്യത്തേക്ക് ചേക്കേറുന്നതിന് മുമ്പ് പല കാര്യങ്ങളിലും നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. എത്തിപ്പെടുന്ന രാജ്യത്തെ സാധ്യതകള്‍, ജനങ്ങളുടെ മനോഭാവം, ആരോഗ്യ സംവിധാനങ്ങള്‍, കാലാവസ്ഥ, ജീവിത നിലവാരം എന്നിവയൊക്കെ അതില്‍ പ്രധാനപ്പെട്ടതാണ്. ഗൂഗിള്‍ സെര്‍ച്ച് ഡാറ്റ വിശകലനം ചെയ്ത് ഫസ്റ്റ് മൂവ് ഇന്റര്‍നാഷനല്‍ നടത്തിയ പഠനമനുസരിച്ച് കൂടുതല്‍ ആളുകളും താമസിക്കാന്‍ ആഗ്രഹിക്കുന്ന പത്ത് രാജ്യങ്ങള്‍ പരിചയപ്പടൊം. ഇന്ത്യന്‍ കുടിയേറ്റത്തിന്റെ...