പ്രതിവര്‍ഷം 1000 തൊഴില്‍ വിസകള്‍; ഇന്ത്യക്കാര്‍ക്ക് കുടിയേറ്റം ഇനി എളുപ്പമാകും; ഒക്ടോബര്‍ 1 മുതല്‍ പുതിയ നിയമം
ഇന്ത്യക്കാര്‍ക്കിടയില്‍ ഏറ്റവും സുപരിചിതമായ കുടിയേറ്റ രാജ്യമാണ് ആസ്‌ട്രേലിയ. കാലാകാലങ്ങളായി തൊഴിലിനും, പഠനത്തിനുമായി നിരവധി ഇന്ത്യക്കാര്‍ ആസ്‌ട്രേലിയയിലേക്ക് കുടിയേറിയിട്ടുണ്ട്. മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍, ശമ്പളം, മികച്ച വിദ്യാഭ്യാസ സമ്പ്രദായം, സാമ്പത്തിക സുസ്ഥിരത, പഠനാന്തരീക്ഷം, ജീവിത നിലവാരം എന്നിവയൊക്കെ ആസ്‌ട്രേലിയ പരിഗണിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ഇന്ത്യയുമായി മെച്ചപ്പെട്ട ഉഭയകക്ഷി ബന്ധമുള്ള രാജ്യമായത് കൊണ്ടുതന്നെ കുടിയേറ്റം സുഗമമായി തീരുകയും ചെയ്യുന്നു. മറ്റ് എല്ലാ പാശ്ചാത്യ രാജ്യങ്ങളെയും പോലെതന്നെ കര്‍ശനമായ വിസ നടപടികളുള്ള രാജ്യമാണ് ആസ്‌ട്രേലിയയും. അതുകൊണ്ട് തന്നെ പലര്‍ക്കും സ്വപ്‌നതുല്യമായ…