വിദേശപഠനം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ ഇവയാണ്

ചൈനയുടെ ടെറിട്ടറികളില്‍പ്പെടുന്ന ഹോങ്കോംഗ് ആണ് ലിസ്റ്റില്‍ ആദ്യം. ലോകത്തിലെ തന്നെ സമ്പന്ന നാടുകളില്‍ ഒന്നായ ഹോങ്കോംഗ് അവസരങ്ങളുടെ വലിയ ലോകമാണ് നിങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. ലോകത്തിലെ ഒട്ടുമിക്ക മള്‍ട്ടി നാഷനല്‍ കമ്പനികളുടെയും കേന്ദ്രമായ ഇവിടം വൈദഗ്ദ്യമുള്ള തൊഴിലാളികള്‍ക്ക് മികച്ച സാധ്യതകളാണ് തുറന്നിടുന്നത്. ദി യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗ്, ദി ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗ്, ലിങ്ക്‌നാന്‍ യൂണിവേഴ്‌സിറ്റി, ദി ഹോങ്കോംഗ് പോളിടെക്‌നിക് യൂണിവേഴ്‌സിറ്റി, സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗ് എന്നിവയാണ് പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും…

Read More

പ്രൊഫഷണല്‍ മേഖലയില്‍ തൊഴിലാളികളെ തേടി കാനഡ; വിസ നടപടികളടക്കം എളുപ്പമാക്കാന്‍ തീരുമാനം

പ്രൊഫഷണല്‍ മേഖലയില്‍ തൊഴിലാളികളെ തേടി കാനഡ; വിസ നടപടികളടക്കം എളുപ്പമാക്കാന്‍ തീരുമാനം വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി കുടിയേറുന്നത് മലയാളിയെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. ബ്രിട്ടീഷ് അധിനിവേശ കാലത്ത് ഇന്ത്യയില്‍ നിന്ന് വലിയ തോതില്‍ യൂറോപ്പിലേക്ക് കുടിയേറ്റമുണ്ടായതായി ചരിത്രം പറയുന്നു. അതുകൊണ്ട് തന്നെയാണ് ഇന്ന് യു.കെയിലടക്കം ഏറ്റവും വലിയ കുടിയേറ്റ സമൂഹമായി ഇന്ത്യന്‍ ജനത മാറിയതും. എന്നാല്‍ കാലാന്തരത്തില്‍ മലയാളക്കരയില്‍ നിന്ന് വലിയ തോതില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറ്റമുണ്ടായി. മികച്ച ശമ്പളവും, തൊഴില്‍ സാഹചര്യങ്ങളും, നാട്ടില്‍ വര്‍ധിച്ച്…

Read More

വിദേശ പഠനം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായുള്ള മികച്ച മൂന്ന് സ്‌കോളര്‍ഷിപ്പുകള്‍

ഭാരിച്ച ട്യൂഷന്‍ ഫീസുകളാണ് വിദേശ പഠനം സ്വപ്‌നം കാണുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതിന് പുറമെ ജീവിതച്ചെലവ്, യാത്രച്ചെലവ്, താമസച്ചെലവ്, ഭക്ഷണം തുടങ്ങിയ നൂലാമാലകള്‍ വേറെ. നമ്മുടെ രാജ്യത്തേതിന് വിപരീതമായി ഉയര്‍ന്ന ജീവിതച്ചെലവാണ് പടിഞ്ഞാറന്‍ നാടുകളിലുള്ളത്. ഒരു അസുഖം ആശുപത്രിയില്‍ ചികിത്സ തേടണമെങ്കില്‍ തന്നെ പോക്കറ്റ് കാലിയാവുമെന്ന് ചുരുക്കം. ഈ ഘട്ടത്തില്‍ പല വിദ്യാര്‍ഥികളും തങ്ങളുടെ ഉപരിപഠന സ്വപ്‌നങ്ങള്‍ മാറ്റി വെക്കാറാണ് പതിവ്. എങ്കില്‍ ഈ പ്രതിസന്ധിക്ക് എന്താണൊരു പരിഹാരം? പഠന കാലയളവില്‍ തന്നെ ചെറു…

Read More

ഉപരിപഠനത്തിന് യൂറോപ്പ് മാത്രമല്ല പരിഹാരം; 2024ലെ ഏഷ്യയിലെ ഏറ്റവും മികച്ച 5 യൂണിവേഴ്‌സിറ്റികളുടെ പട്ടികയറിയാം

ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധിയാണ് മികച്ച സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കുക എന്നത്. ഹാര്‍വാര്‍ഡ്, കേംബ്രിഡ്ജ്, ഇംപീരിയല്‍ കോളജ് ലണ്ടന്‍, കിങ്‌സ് കോളജ് തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ ആദ്യ ചോയ്‌സാണ്. അതുകൊണ്ട് തന്നെ യൂറോപ്പും, അമേരിക്കയും വിദേശ പഠന ഹബ്ബായി മാറുകയും ചെയ്തിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായുള്ള ട്രെന്‍ഡ് പരിശോധിച്ചാല്‍ ഈ പ്രവണത മാറി വരുന്നതായി കാണാന്‍ സാധിക്കും. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഏഷ്യന്‍ യൂണിവേഴ്‌സിറ്റികളും കൂടുതല്‍ പോപ്പുലറായിക്കൊണ്ടിരിക്കുന്നു. ഇതിന് പിന്നില്‍ സാമ്പത്തികവും,…

Read More

60 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പോടെ ആസ്‌ട്രേലിയില്‍ പഠിക്കാം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരം

60 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പോടെ ആസ്‌ട്രേലിയില്‍ പഠിക്കാം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരം വിദേശ പഠനത്തിനായി ഇന്ത്യ വിടുന്ന മലയാളികള്‍ക്ക് മികച്ച കരിയര്‍ സാധ്യതകള്‍ തുറന്നിടുന്ന രാജ്യമാണ് ആസ്‌ട്രേലിയ. മികച്ച പഠനാന്തരീക്ഷവും, കരിയര്‍ സാധ്യതകളും, താങ്ങാവുന്ന ട്യൂഷന്‍ ഫീസുമൊക്കെയാണ് ആസ്‌ട്രേലിയ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍. ഇപ്പോഴിതാ വിദേശ പഠനത്തിനായി ആസ്‌ട്രേലിയ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. 60 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് സൗകര്യത്തോടെ ആസ്‌ട്രേലിയയില്‍ പഠനം നടത്താനുള്ള അവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. ആസ്‌ട്രേലിയയിലെ ഡീക്കിന്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലാണ്…

Read More

ഫ്രാന്‍സില്‍ പഠിക്കാം; ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളില്‍ തന്നെ അഡ്മിഷനെടുക്കാം

യൂറോപ്പില്‍ ഉപരിപഠനം ആഗ്രഹിക്കുന്ന മലയാളികള്‍ക്കിടയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി പോപ്പുലറായി കൊണ്ടിരിക്കുന്ന കേന്ദ്രമാണ് ഫ്രാന്‍സ്. ഫ്രഞ്ച് വിപ്ലവത്തിന് വിത്ത് പാകിയ ഇവിടം വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷവും, തൊഴില്‍ സാധ്യതകളും മുന്നോട്ട് വെക്കുന്നുണ്ട്. ഇന്ത്യയുമായുണ്ടാക്കിയ പുതിയ കരാര്‍ പ്രകാരം 2030 ഓടെ 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ തങ്ങളുടെ രാജ്യത്തെത്തിക്കുമെന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി തങ്ങളുടെ അക്കാദമിക പ്രോഗ്രാമുകളില്‍ വരെ മാറ്റം വരുത്താനുള്ള പദ്ധതികളും ഫ്രഞ്ച് സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഇംഗ്ലീഷ്…

Read More

ജോലി നോക്കി പഠിക്കാം; ഏത് കോഴ്‌സ് തെരഞ്ഞെടുക്കണം? 2025ല്‍ കാനഡയിലെ ഏറ്റവും ശക്തമായ തൊഴില്‍ മേഖലകള്‍ അറിഞ്ഞിരിക്കാം

മികച്ച തൊഴിലവസരങ്ങളും, ആകര്‍ഷകമായ വേതന ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന നാടാണ് കാനഡ. ഇന്ത്യയില്‍ നിന്നടക്കം വിദേശ വിദ്യാര്‍ഥികള്‍ കാനഡ ലക്ഷ്യംവെക്കുന്നതിന് പ്രധാന ഘടകവും ഇതുതന്നെയാണ്. അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് സമാനമായി സുശക്തമായ തൊഴില്‍ വിപണി നിലവിലുള്ള രാജ്യമാണ് കാനഡയും. ക്യൂബക്, ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, ആല്‍ബെര്‍ട്ട, നോവ സ്‌കോട്ടിയ, സസ്‌കാച്ചെവന്‍ തുടങ്ങിയ പ്രവിശ്യകള്‍ വൈദഗ്ദ്യമുള്ള പ്രൊഫഷണലുകള്‍ക്കായി മികച്ച കരിയര്‍ സാധ്യതകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. അതിനാല്‍ പ്രതിവര്‍ഷം കാനഡയിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റവും റോക്കറ്റ് വേഗത്തിലാണ് കുതിച്ചുയരുന്നത്. കനേഡിയന്‍ ഗവണ്‍മെന്റ്…

Read More

വിദേശ പഠനം സ്വപ്‌നം കാണുന്നവരാണോ? പാര്‍ട്ട് ടൈം ജോലി കിട്ടാനില്ലേ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

വിദേശ പഠനം സ്വപ്‌നം കാണുന്നവരാണോ? പാര്‍ട്ട് ടൈം ജോലി കിട്ടാനില്ലേ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം കഴിഞ്ഞ പതിറ്റാണ്ടിനിടെ വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനും, ജോലിക്കുമായി ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കുടിയേറിയത്. ഇതില്‍ നല്ലൊരു പങ്ക് മലയാളി വിദ്യാര്‍ഥികളാണന്നതാണ് രസകരം. മികച്ച പഠനം, ഉയര്‍ന്ന ശമ്പളമുള്ള ജോലി, കരിയര്‍ സാധ്യതകള്‍ ഇവയെല്ലാമാണ് വിദ്യാര്‍ഥികളെ വിദേശ രാജ്യങ്ങളിലേക്ക ്അടുപ്പിക്കുന്ന പ്രധാനഘടകങ്ങള്‍. പഠനത്തിനായി ഇത്തരത്തില്‍ രാജ്യം വിടുന്ന ഇവരില്‍ പലരും അവിടെ തന്നെ ജോലിയും, പി.ആറും കണ്ടെത്തി സ്ഥിര താമസമാക്കുകയാണ് പതിവ്. നാട്ടില്‍ നിന്ന്…

Read More

2025ല്‍ ഏറ്റവും മികച്ച കരിയര്‍ സാധ്യതകള്‍ മുന്നോട്ട് വെക്കുന്ന രാജ്യങ്ങള്‍, കണ്‍സള്‍ട്ടന്റുകള്‍ നിര്‍ദേശിച്ച ലക്ഷ്യസ്ഥാനങ്ങള്‍

ഏകദേശം 15 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് 2023ല്‍ വിദേശ രാജ്യങ്ങളില്‍ പഠിച്ചിരുന്നതായി വിദേശ കാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിവര്‍ഷം വിദേശത്തേക്ക് കടക്കുന്ന മലയാളി യുവാക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പഠനത്തിനായി ഡെസ്റ്റിനേഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. യൂണിവേഴ്‌സിറ്റിയുടെ ഗുണനിലവാരം, നിലവിലുള്ള കോഴ്‌സുകള്‍, ഓഫറുകള്‍, സാമ്പത്തിക ചെലവുകള്‍, കരിയര്‍ സാധ്യതകള്‍, രാജ്യത്തിന്റെ കുടിയേറ്റക്കാരോടുള്ള മനോഭാവം, പഠനാന്തരീക്ഷം എന്നിവ പ്രധാനമായും പരിഗണിക്കേണ്ടതുണ്ട്. ഓരോ രാജ്യങ്ങളിലെയും ചരിത്രവും, സംസ്‌കാരവും വ്യത്യസ്തമായതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പും വളരെ…

Read More

കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്തി ആസ്‌ട്രേലിയ; വിസ ഫീസുകളിലടക്കം വര്‍ധന

വിദേശ പഠനം ലക്ഷ്യം വെക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഇടമാണ് ആസ്‌ട്രേലിയ. ഉയര്‍ന്ന കരിയര്‍ സാധ്യതകള്‍, പഠനാന്തരീക്ഷം, ലോകോത്തര യൂണിവേഴ്‌സിറ്റികള്‍, ഇന്ത്യക്കാരുടെ എണ്ണം എന്നിവയൊക്കെയാണ് ആസ്‌ട്രേലിയ തെരഞ്ഞെടുക്കാന്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി അത്ര സുഖകരമായ വാര്‍ത്തയല്ല ആസ്‌ട്രേലിയയില്‍ നിന്നും പുറത്തുവരുന്നത്. കുടിയേറ്റം വ്യാപകമായതോടെ നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ തേടുമെന്ന് ഓസീസ് ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. വിദേശ വിദ്യാര്‍ഥികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിസ ഫീസിനത്തില്‍ വലിയ വര്‍ധനവാണ് ആസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്…

Read More