വിദ്യാർത്ഥി വീസ പ്രക്രിയ വേഗത്തിലാക്കാൻ ജർമനി; വരാൻ പോകുന്നത് നിരവധി വിദ്യാഭ്യാസ, തൊഴിൽ സാധ്യതകൾ
ജർമ്മനിയിൽ വിവിധ മേഖലകളിൽ തൊഴിലാളി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വിദ്യാർത്ഥി വീസ പ്രക്രിയ വേഗത്തിലാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റികളും വ്യവസായ മേഖലകളിലെ മുൻനിര കമ്പനികളും. വിദേശ വിദ്യാർത്ഥികളെ കൂടുതലായി ആകർഷിക്കാൻ വേഗത്തിലുള്ള വിസ അനുവദിക്കൽ ആവശ്യമാണെന്നാണ് ബിസിനസ് ലോകം പറയുന്നത്.. തൊഴിലാളി ക്ഷാമം ജർമ്മനിയിലെ വിവിധ മേഖലകളെ വലയ്ക്കുന്നുവെന്ന റിപ്പോർട്ടുകളുടെ ഇടയിലാണ് സർക്കാരിനു മേൽ സമ്മർദം ചെലുത്തുന്ന നിലപാടുമായി യൂണിവേഴ്‌സിറ്റികൾ ഉൾപ്പെടെ രംഗത്തു വന്നിരിക്കുന്നത്. കൂടുതൽ വിദ്യാർത്ഥികൾ എത്തുന്നതു വഴി തൊഴിലാളി ലഭ്യത കൂട്ടാമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024-25…