
പ്ലസ് ടു കാർക്ക് എയര്‍ഫോഴ്‌സില്‍ അഗ്നിവീറാകാം, ഇപ്പോൾ അപേക്ഷിക്കാം
പുരുഷ-സ്ത്രീ (അവിവാഹിതർ) ഉദ്യോഗാര്‍ത്ഥികളുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി എയര്‍ഫോഴ്‌സ് (അഗ്നിവീര്‍ വായു). ജനുവരി 7 മുതല്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐ.എ.എഫ് ഔദ്യോഗിക വെബ്സൈറ്റായ vayu.agnipath.cdac.in സന്ദര്‍ശിച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷ അയക്കാനുള്ള സമയപരിധി ജനുവരി 27 രാത്രി 11 മണി വരെയാണ്. അപേക്ഷകര്‍ 2005 ജനുവരി 1 നും 2008 ജൂലൈ 1 നും ഇടയില്‍ ജനിച്ചവരായിരിക്കണം. എൻറോൾമെന്റ് സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ 21 വയസില്‍ കൂടരുത്. അവിവാഹിതരായ വ്യക്തികള്‍ക്ക് മാത്രമേ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ….