ഒമാനില്‍ 450 ലേറെ തൊഴിലവസരങ്ങള്‍; ഇന്ത്യക്കാര്‍ക്ക് ഗുണമുണ്ടാകുമോ?

മസ്‌കത്ത്: ഒമാനില്‍ പുതിയ തൊഴിലവസരങ്ങള്‍. അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വീസ് റെഗുലേഷന്‍ ചെയര്‍മാന്‍ ഡോ. മന്‍സൂര്‍ ബിന്‍ തലേബ് അല്‍ ഹിനായ് അധ്യക്ഷനായ ഗവേണന്‍സ് കമ്മിറ്റി ഫോര്‍ ഓപ്പറേഷന്‍സ് ആന്‍ഡ് പബ്ലിക് സര്‍വീസസ് സെക്ടര്‍ 479 പുതിയ തൊഴിലവസരങ്ങള്‍ തുറക്കുന്നതായി പ്രഖ്യാപിച്ചു. നാമ ഗ്രൂപ്പുമായി സഹകരിച്ച് തൗതീന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുക. വാട്ടര്‍ അതോറിറ്റിയിലെ വിവിധ തസ്തികകളില്‍ ആയിരിക്കും ഒഴിവുകളുണ്ടാകുക. തൗതീന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി അപേക്ഷകൾ അയക്കാം എന്ന് കമ്മിറ്റി അറിയിച്ചു. തൊഴിലുമായി…

Read More

കേന്ദ്ര സർക്കാർ ജോലിയാണോ സ്വപ്നം; പവർ​ഗ്രിഡിൽ അവസരം

28 കഴിയാത്തവരാണോ എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണാവസരം, ഒരു ലക്ഷം രൂപ ശമ്പളത്തിൽ പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ പവർടെല്ലിലാണ് അവസരം. ട്രെയിനി എൻജിനീയർ (ഇലക്ട്രോണിക്സ്) തസ്തികയിലാണ് അവസരമുള്ളത്. ആകെ 22 ഒഴിവാണുള്ളത്. ജോലി ലഭിക്കുന്നവർക്ക് ഒരു വർഷ പരിശീലനവും തുടർന്ന് സ്ഥിര നിയമനവും ലഭിക്കും. ഡിസംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്‌സ് ആൻഡ് ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ/ ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്/ബിഎസ്‌സി…

Read More

കേരള ഹൈക്കോടതിയില്‍ അവസരം; ഇപ്പോൾ അപേക്ഷിക്കാം

കൊച്ചി: കേരള ഹൈക്കോടതിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്, നിലവിൽ 12 ഒഴിവാണുള്ളത്. സ്ഥിരനിയമനമാണ്. 14/2024, 15/2024 റിക്രൂട്ട്മെന്റ് നമ്പറുകളിലായിട്ടാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിൽ 14/2024 നമ്പർ മുസ്ലിം വിഭാഗക്കാർക്കുള്ള എൻസിഎ (ഒരു ഒഴിവ്) വിജ്ഞാപനവും 15/2024 റഗുലർ നിയമനവും (11) ആണ്. പ്ലസ്‌ ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ടൈപ്പ്റൈറ്റിങ്ങിൽ (ഇംഗ്ലീഷ്) കെജിടിഇ (ഹയർ), കംപ്യൂട്ടർ വേർഡ് പ്രോസസിങ്/…

Read More

എൽഐസി സുവർണ ജൂബിലി സ്കോളർഷിപ്പിന് അപേക്ഷിക്കാം

സർക്കാർ അല്ലെങ്കിൽ സ്വകാര്യ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) സുവർണ ജൂബിലി സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഇൻഡസ്ട്രിയൽ ട്രെയിനിങ് സ്ഥാപനങ്ങളിലും നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്ങുമായി (എൻസിവിടി) അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഇൻഡസ്ട്രിയൽ ട്രെയിനിങ് കേന്ദ്രങ്ങളിലുമുള്ള ടെക്നിക്കൽ, വൊക്കേഷണൽ കോഴ്‌സുകളും 12-ാം ക്ലാസിനു ശേഷമുള്ള ഇന്റഗ്രേറ്റഡ് കോഴ്‌സുകളും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാനാവുക. എൽഐസി ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ് സ്കീം രണ്ട് തരത്തിലാണുള്ളത് ജനറൽ സ്കോളർഷിപ്പ്, പെൺകുട്ടികൾക്കുള്ള പ്രത്യേക സ്കോളർഷിപ്പ് എന്നിങ്ങനെ….

Read More

65000 നഴ്സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയുമായി കേരള സർക്കാർ

തിരുവനന്തപുരം: ഇറ്റലിയിലേക്ക് 65000 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയുമായി കേരള സർക്കാർ. ന്യൂഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഇറ്റലിയുടെ ഇന്ത്യയിലെ അംബാസഡർ എച്ച്.ഇ ആന്റോണിയോ ബാർട്ടോളിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വന്‍ റിക്രൂട്ട്മെന്റ് സംബന്ധിച്ച ചർച്ചകൾ നടന്നത്. കേരളത്തിന്റെ ആഗോള സംഭാവനകൾ നയതന്ത്രപരമായി പ്രദർശിപ്പിക്കാനും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് കൂടിക്കാഴ്ചയെന്ന് കെവി തോമസ് വ്യക്തമാക്കി. ഇറ്റാലിയൻ എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും ചരിത്രപ്രാധാന്യവും വൈവിധ്യമാർന്ന…

Read More

കോസ്റ്റ് ​ഗാർഡിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ ഡ്യൂട്ടി (ജി ഡി), ടെക്‌നിക്കല്‍ (മെക്കാനിക്കല്‍ / ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ്) ഒഴിവുകളിലേക്കാണ് നിയമനം. ആകെ 140 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനറല്‍ ഡ്യൂട്ടിക്ക് 110 ഒഴിവുകളും ടെക്‌നിക്കല്‍ (മെക്കാനിക്കല്‍ / ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്സ്) 30 ഒഴിവുകളും ആണ് ഉള്ളത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് /പരീക്ഷകള്‍, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, ഫൈനല്‍ സെലക്ഷന്‍ ബോര്‍ഡ്, മെഡിക്കല്‍ എക്‌സാമിനേഷന്‍, മെറിറ്റ് ലിസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ…

Read More

വിദേശ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

ന്യൂനപക്ഷ വകുപ്പ് കേരളത്തില്‍ നിന്നും വിദേശ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന വിദേശപഠന സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ലോക റാങ്കിങ്ങില്‍ ഉള്‍പ്പെടുന്ന സര്‍വകലാശാലകളില്‍ 2024-25 അധ്യായന വര്‍ഷം, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം എന്നീ പ്രോഗ്രാമുകളില്‍ പ്രവേശനം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. വിദേശ നാടുകളിലെ പഠനത്തിനായി രാജ്യത്തെ ദേശസാല്‍കൃത / ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നോ കേരള സ്റ്റേറ്റ് ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നോ വിദ്യാഭ്യാസ വായ്പയെടുത്തിട്ടുള്ളവര്‍ക്ക് ലോണ്‍ സബ്‌സിഡിയായാണ്…

Read More

ബിഎസ്എഫ് ൽ അവസരം; വിജ്ഞാപനം ഉടൻ

സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവരാണോ എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണാവസരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ സ്പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി നോൺ ഗസറ്റഡ് ആൻഡ് നോൺ മിനിസ്റ്റീരിയൽ) തസ്തികയിലെ 275 ഒഴിവിലേക്ക് ഉടൻ വിജ്‌ഞാപനമാകും. സ്ത്രീകൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്. ഡിസംബർ 30 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. നിലവിൽ താൽക്കാലിക നിയമനമാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്. അത്ലറ്റിക്‌സ്, റെസ്‌ലിങ്, ബോക്സിങ്, ആർച്ചറി, വെയ്റ്റ് ലിഫ്റ്റിങ്, ജൂഡോ, സ്വിമ്മിങ്, വാട്ടർ…

Read More

യുകെയിൽ സ്കോളർഷിപ്പോടെ പഠിച്ചാലോ; അറിയേണ്ടതെല്ലാം

ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ് യുകെ. ലോകോത്തര സർവ്വകലാശാലകളുടെ സവിശേഷമായ സംയോജനം, ആഗോള സംസ്കാരങ്ങളുടെ സമ്പന്നമായ മിശ്രിതം, അക്കാദമിക് മികവിനുള്ള പ്രശസ്തി എന്നിവയാണ് യുകെയുടെ പ്രാധാന സവിശേഷതകൾ. അന്താരാഷ്ട്ര റാങ്കിംഗിൽ യുകെ സ്ഥിരമായി ആധിപത്യം പുലർത്തുന്നതും ശ്രദ്ധേയമാണ്. 2025ലെ ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് അനുസരിച്ച്, മികച്ച 10 ആഗോള സർവ്വകലാശാലകളിൽ 4 ഉം യുകെയിൽ നിന്നുള്ളതാണ്. തങ്ങളുടെ ആകാസം വിശാലമാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക്, യുകെ ഒരു വിദ്യാഭ്യാസസ്ഥലം മാത്രമല്ല, സാംസ്കാരിക സമ്പുഷ്ടീകരണത്തോടൊപ്പം അക്കാദമിക…

Read More

പ്രവാസികളുടെ മക്കൾക്ക് കേന്ദ്രസർക്കാർ സ്‌കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: പ്രവാസികളുടെ മക്കൾക്കായുള്ള കേന്ദ്രസർക്കാർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി ഈ മാസം 27 വരെ നീട്ടി. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവാസികളുടെ മക്കള്‍ക്ക് ബിരുദ പഠനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് സ്കോളര്‍ഷിപ്പ്. നേരത്തെ നവംബര്‍ 30 വരെയായിരുന്നു അപേക്ഷ അയയ്ക്കാനുള്ള തീയതി. ഇതാണ് പിന്നീട് ഡിസംബർ 27 വരെ നീട്ടിയത്. പ്രതിവർഷം 4000 ഡോളർ വരെ സ്‌കോളർഷിപ്പായി ലഭിക്കും. ഓരോ രാജ്യത്തെയും ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും വഴി അപേക്ഷ സമർപ്പിക്കാം. ഒന്നാം വർഷ ഡിഗ്രി പഠനത്തിന് പേര്…

Read More