നല്ല ശമ്പളത്തിൽ വിദേശത്ത് ഒരു ജോലി ഇനി സ്വപ്നമല്ല, ഇപ്പോൾ തന്നെ അപേക്ഷിക്കു
വിദേശത്ത് ഒരു ജോലി സ്വപ്നം കാണുന്നവരാണോ, എങ്കില്‍ നിങ്ങള്‍ക്കായി ഇതാ ഒരു സുവർണാവസരം. ഒക്ടോബർ 19 ന് വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി ആസ്ട്രേലിയ, ന്യൂസിലന്റ്, ജർമ്മനി ജപ്പാൻ, യുകെ എന്നിവിടങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റാണ് നടക്കുന്നത്. തിരുവല്ല മാർത്തോമാ കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് എംപ്ലോയറുടെ ഇന്റർവ്യൂവും ഉണ്ടാകുമെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന മുന്‍ധനകാര്യ വകുപ്പ് മന്ത്രി കൂടിയായ തോമസ് ഐസക് വ്യക്തമാക്കി. നഴ്സിങ് മേഖലയില്‍ പ്രവർത്തിക്കുന്നവർക്കായി,തിരുവല്ല മാർത്തോമാ കോളേജിൽ നടക്കാന്‍ പോകുന്നത് കേരളത്തിലെ ഏറ്റവും വലിയ…