
കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്തി ആസ്‌ട്രേലിയ; വിസ ഫീസുകളിലടക്കം വര്‍ധന
വിദേശ പഠനം ലക്ഷ്യം വെക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഇടമാണ് ആസ്‌ട്രേലിയ. ഉയര്‍ന്ന കരിയര്‍ സാധ്യതകള്‍, പഠനാന്തരീക്ഷം, ലോകോത്തര യൂണിവേഴ്‌സിറ്റികള്‍, ഇന്ത്യക്കാരുടെ എണ്ണം എന്നിവയൊക്കെയാണ് ആസ്‌ട്രേലിയ തെരഞ്ഞെടുക്കാന്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി അത്ര സുഖകരമായ വാര്‍ത്തയല്ല ആസ്‌ട്രേലിയയില്‍ നിന്നും പുറത്തുവരുന്നത്. കുടിയേറ്റം വ്യാപകമായതോടെ നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ തേടുമെന്ന് ഓസീസ് ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. വിദേശ വിദ്യാര്‍ഥികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിസ ഫീസിനത്തില്‍ വലിയ വര്‍ധനവാണ് ആസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്…