
ബിരുദധാരികൾക്ക് എസ്ബിഐയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്‌തികയിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നേരത്തേ ക്ലാർക്ക് എന്നപേരിൽ അറിയപ്പെട്ടിരുന്ന തസികയാണിത്, ബിരുദധാരികൾക്കാണ് ജോലിക്ക് അപേക്ഷിക്കാൻ അവസരം.14,191 (റഗുലർ-13,735, ബാക്ക് ലോഗ്-456) ഒഴിവുകളാണുള്ളത്. ഇതിൽ കേരളത്തിൽ മാത്രം 428 ഒഴിവുകളുണ്ട് (റഗുലർ-426, ബാക്ക് ലോഗ്-2). യോഗ്യതഉദ്യോഗാർത്ഥികൾക്ക് അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ തത്തുല്യമാണ് യോഗ്യത. യോഗ്യത 2024 ഡിസംബർ 31-നോ അതിനുമുൻപോ നേടിയതായിരിക്കണം. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശികഭാഷ…