റൂറൽ ഡവലപ്മെന്റിൽ ഗവേഷണത്തിന് അവസരം; ഇപ്പോൾ അപേക്ഷിക്കാം
ഹൈദരാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡിവലപ്മെന്റ് ആൻഡ് പഞ്ചായത്തിരാജ് (എൻ.ഐ.ആർ.ഡി.പി.ആർ.) ഗ്രാമീണവികസനമേഖലകളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് അവസരമൊരുക്കുന്ന പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയാണ് ബിരുദം നൽകുന്നത്. ഡിസിപ്ലിനറി, മൾട്ടിഡിസിപ്ലിനറി, ഇന്റർഡിസിപ്ലിനറി സമീപനങ്ങളിലൂടെ റൂറൽ ഡിവലപ്മെന്റ് മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, വെല്ലുവിളികൾ, പരിഹാരങ്ങൾ എന്നിവയിലൂന്നിയുള്ള ഗവേഷണങ്ങളാണ് സ്ഥാപനം പ്രതീക്ഷിക്കുന്നത്. വിഷയങ്ങൾ1) ഇക്കണോമിക്സ്, പബ്ലിക് അഡ്‌മിനിസ്ട്രേഷൻ, മാനേജ്‌മെന്റ് സ്റ്റഡീസ്, റൂറൽ ഹെൽത്ത്, പൊളിറ്റിക്കൽ സയൻസ്, എൻവയൺമെന്റൽ സയൻസ്, ജെൻഡർ സ്റ്റഡീസ്, പോപ്പുലേഷൻ സ്റ്റഡീസ്. തുടങ്ങിയ…