ജോലിയാണോ ലക്ഷ്യം? വിദേശ തൊഴിലാളികള്‍ക്ക് വമ്പന്‍ സാധ്യതകളൊരുക്കി ഈ യൂറോപ്യന്‍ രാജ്യം

Home All Jobs ജോലിയാണോ ലക്ഷ്യം? വിദേശ തൊഴിലാളികള്‍ക്ക് വമ്പന്‍ സാധ്യതകളൊരുക്കി ഈ യൂറോപ്യന്‍ രാജ്യം
ജോലിയാണോ ലക്ഷ്യം? വിദേശ തൊഴിലാളികള്‍ക്ക് വമ്പന്‍ സാധ്യതകളൊരുക്കി ഈ യൂറോപ്യന്‍ രാജ്യം

ജോലിയാണോ ലക്ഷ്യം? വിദേശ തൊഴിലാളികള്‍ക്ക് വമ്പന്‍ സാധ്യതകളൊരുക്കി ഈ യൂറോപ്യന്‍ രാജ്യം

ജോലിക്കായി വിദേശ രാജ്യങ്ങളിലേക്ക് വിമാനം കയറുന്നത് മലയാളികള്‍ക്കിടയില്‍ ട്രെന്‍ഡിങ്ങാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കും, പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ച കുടിയേറ്റം ഇന്ന് പുതിയ തീരങ്ങള്‍ തേടുകയാണ്. മുന്‍പ് ചേക്കേറിയിരുന്ന പല രാജ്യങ്ങളും തങ്ങളുടെ വിസ നിയമങ്ങളിലും, തൊഴില്‍ നിയമങ്ങളിലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതാണ് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടാന്‍ മലയാളികളെ പ്രേരിപ്പിച്ചത്. യു.കെ, കാനഡ, അമേരിക്ക, ആസ്‌ട്രേലിയ തുടങ്ങി പോപ്പുലര്‍ ഡെസ്റ്റിനേഷനുകളെല്ലാം വിസ നിയമങ്ങള്‍ കര്‍ശനമാക്കി നിയമ നിര്‍മാണം നടത്തിയിട്ടുണ്ട്. പ്രധാനമായും കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയത്. ഇതോടെ ജോലിക്കായും, പഠനത്തിനായും വിദേശ രാജ്യങ്ങള്‍ ലക്ഷ്യം വെച്ച പലരും ഇന്ന് നിരാശയിലാണ്.

ഈ സാഹചര്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് മുമ്പില്‍ വമ്പന്‍ അവസരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് യൂറോപ്പിലെ തന്നെ മറ്റൊരു രാജ്യം. കാലാകാലങ്ങളായി മലയാളി കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന ജര്‍മ്മനി തന്നെയാണ് ഇത്തവണയും നമ്മുടെ രക്ഷയ്ക്കായെത്തിയത്. മറ്റ് രാഷ്ട്രങ്ങള്‍ കുടിയേറ്റം നിയന്ത്രിക്കുന്നതിന് മാര്‍ഗങ്ങള്‍ ആരായുമ്പോള്‍ തൊഴില്‍ വിസ നിയമങ്ങളിലടക്കം മാറ്റങ്ങള്‍ വരുത്തി കുടിയേറ്റം വ്യാപാക്കാനൊരുങ്ങുകയാണ് ജര്‍മ്മനി.

ജര്‍മ്മനിയിലെ അവസരങ്ങള്‍

രാജ്യത്തെ തൊഴില്‍ മേഖലകളില്‍ ഉണ്ടായ കടുത്ത തൊഴിലാളി ക്ഷാമമാണ് ജര്‍മ്മനിയെ മാറ്റിചിന്തിപ്പിച്ചത്. എല്ലാ മേഖലകളിലും പ്രതിസന്ധിയില്ലെങ്കിലും ചില തൊഴില്‍ മേഖലകളില്‍ പ്രതിസന്ധി രൂക്ഷമാണ്. എഞ്ചിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി), ഹെല്‍ത്ത് കെയര്‍ മേഖലകളിലാണ് തൊഴിലവരങ്ങളുള്ളത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഏകദേശം നാല് ലക്ഷത്തോളം പുതിയ തൊഴിലാളികളെ ജര്‍മ്മനിക്ക് ആവശ്യമുണ്ടെന്നാണ് കണ്ടെത്തല്‍.

ഓപ്പര്‍ച്യൂനിറ്റി കാര്‍ഡ്

2024 ജൂണ്‍ 1 മുതലാണ് ജര്‍മ്മനിയില്‍ പുതിയ വിസ നിയമം പ്രാബല്യത്തിലായത്. യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി ഓപ്പര്‍ച്യൂനിറ്റി കാര്‍ഡെന്ന പേരിലാണ് പുതിയ നിയമം കൊണ്ടുവന്നത്. ഇതനുസരിച്ച് യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങല്‍ലെ പൗരന്‍മാര്‍ക്ക് ഒരു വര്‍ഷത്തോളം ജര്‍മ്മനിയില്‍ താമസിക്കാനുള്ള അനുമതിയാണ് ഭരണകൂടം നല്‍കിയിരിക്കുന്നത്.

ഓപ്പര്‍ച്യൂനിറ്റി കാര്‍ഡ് ലഭിക്കുന്നതിനായി ചില നിബന്ധനകളുണ്ട്. ആദ്യമായി നിങ്ങള്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ നിങ്ങളുടെ രാജ്യത്തെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദം ആവശ്യമാണ്. കൂടാതെ ജര്‍മ്മന്‍ അല്ലെങ്കില്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. മാത്രമല്ല ഒരു വര്‍ഷത്തേക്ക് ജര്‍മ്മനിയില്‍ താമസിക്കുന്നതിന് ആവശ്യമായ പണമോ, പാര്‍ട്ട് ടൈം ജോലിയില്‍ നിന്നുള്ള വരുമാനമോ സെക്യൂരിറ്റിയായി കാണിക്കേണ്ടതുണ്ട്. ഇത് 12,000 യൂറോയില്‍( പത്ത് ലക്ഷം രൂപ) കൂടുതലയാരിക്കണം.

ഓപ്പര്‍ച്യൂനിറ്റി കാര്‍ഡ് പരമാവധി മൂന്ന് വര്‍ഷത്തേക്ക് വരെ നീട്ടി നല്‍കും. കൂടാതെ ആഴ്ച്ചയില്‍ 20 മണിക്കൂര്‍ വരെ പാര്‍ട്ട് ടൈം ജോലിയും ചെയ്യാവുന്നതാണ്.

സമാനമായി സ്‌കില്‍ഡ് ഇമിഗ്രേഷന്‍ നിയമത്തിലൂടെ വിദേശ യോഗ്യതകള്‍ അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളും ജര്‍മ്മനി കാര്യക്ഷമമാക്കിയിട്ടുണ്ട്. ജര്‍മ്മനിയില്‍ ജോലിക്ക് വേണ്ട യോഗ്യത നേടുന്നത് വരെ ഉദ്യോഗാര്‍ഥികള്‍ക്ക് ആറ് മാസത്തെ റെസിഡന്റ് പെര്‍മിറ്റ് അനുവദിക്കും. ജര്‍മ്മന്‍ ഭാഷയില്‍ എ2 ടയര്‍ യോഗ്യതയുള്ളവര്‍ക്കാണ് ഈ ആനൂകൂല്യത്തിന് അര്‍ഹത. കൂടാതെ തൊഴിലാളികള്‍ക്ക് അവരുടെ പങ്കാളിയേയോ കുട്ടികളെയോ ജര്‍മ്മനിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നിയമവും ലഘൂകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി താമസ സ്ഥലവുമായി ബന്ധപ്പെട്ട രേഖകളും ജര്‍മ്മന്‍ സര്‍ക്കാരിന് നല്‍കേണ്ടി വരില്ല.

പുതുക്കിയ നിയമങ്ങളിലൂടെ തങ്ങളുടെ തൊഴില്‍ മേഖല ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ജര്‍മ്മന്‍ സര്‍ക്കാര്‍.

Leave a Reply

Your email address will not be published.