ഉയര്‍ന്ന ജീവിത നിലവാരവും തൊഴിലവസരങ്ങളും, ആളുകള്‍ താമസിക്കാന്‍ കൊതിക്കുന്ന 10 രാജ്യങ്ങള്‍ പരിചയപ്പെടാം

കുടിയേറ്റത്തിന്റെ അനന്ത സാധ്യതകള്‍ തേടി രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതില്‍ മലയാളികള്‍ എല്ലാകാലത്തും മുന്‍പന്തിയിലാണ്. സ്വന്തം നാടും വീടും വിട്ട് മറ്റൊരു രാജ്യത്തേക്ക് ചേക്കേറുന്നതിന് മുമ്പ് പല കാര്യങ്ങളിലും നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. എത്തിപ്പെടുന്ന രാജ്യത്തെ സാധ്യതകള്‍, ജനങ്ങളുടെ മനോഭാവം, ആരോഗ്യ സംവിധാനങ്ങള്‍, കാലാവസ്ഥ, ജീവിത നിലവാരം എന്നിവയൊക്കെ അതില്‍ പ്രധാനപ്പെട്ടതാണ്. ഗൂഗിള്‍ സെര്‍ച്ച് ഡാറ്റ വിശകലനം ചെയ്ത് ഫസ്റ്റ് മൂവ് ഇന്റര്‍നാഷനല്‍ നടത്തിയ പഠനമനുസരിച്ച് കൂടുതല്‍ ആളുകളും താമസിക്കാന്‍ ആഗ്രഹിക്കുന്ന പത്ത് രാജ്യങ്ങള്‍ പരിചയപ്പടൊം.

  1. കാനഡ

ഇന്ത്യന്‍ കുടിയേറ്റത്തിന്റെ പറുദീസയായ കാനഡ തന്നെയാണ് നമ്മുടെ ലിസ്റ്റില്‍ ആദ്യത്തേത്. ഇന്ത്യയുമായുള്ള നയതന്ത്ര പ്രതിസന്ധിയും, കാനഡയില്‍ ഉയര്‍ന്നുവരുന്ന കുടിയേറ്റ വിരുദ്ധ സമീപനങ്ങളുമൊക്കെ ചില പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇന്നും ഇന്ത്യക്കാരെ സംബന്ധിച്ച് ഏറ്റവും പ്രിയം കാനഡയോടാണ്.

    1.5 ദശലക്ഷം ആളുകളാണ് കാനഡയിലെ കുടിയേറ്റ സാധ്യതകളെ കുറിച്ച് ഗൂഗിളില്‍ തിരഞ്ഞത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സുരക്ഷ, സാമ്പത്തികം, രാഷ്ട്രീയ സ്ഥിരത, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ മേഖല, കരിയര്‍ സാധ്യതകള്‍, കാലാവസ്ഥ, ഇന്ത്യന്‍ ജനതയുടെ ബാഹുല്യം, ഉയര്‍ന്ന ജീവിത നിലവാരം എന്നിവയൊക്കെ കാനഡയെ മലയാളികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു.

    1. ആസ്‌ട്രേലിയ

    1.2 ദശലക്ഷം ആളുകളാണ് ആസ്‌ട്രേലിയയിലെ ജീവിത സാഹചര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തിയത്. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം, മികച്ച തൊഴിലവസരങ്ങള്‍, ആരോഗ്യ മേഖലയിലെ പുരോഗതി, സുസ്ഥിരമായ സാമ്പത്തിക മേഖല, കാലാവസ്ഥ എന്നിവയൊക്കെ കണക്കിലെടുത്താല്‍ ആസ്‌ട്രേലിയ മികച്ചൊരു ഓപ്ഷനാണെന്ന് മനസിലാക്കാം.

    ഇന്ത്യന്‍ ജനതയെ സംബന്ധിച്ചാണെങ്കില്‍ ആസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം നേരത്ത ആരംഭിച്ചിട്ടുണ്ട്. തൊഴിലനും പഠനത്തിനുമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ആസ്‌ട്രേലിയയിലെത്തിയ മലയാളികളുടെ എണ്ണവും വളരെ കൂടുതലാണ്.

    1. ന്യൂസിലാന്റ്

    ന്യൂസിലാന്റിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റം കഴിഞ്ഞ വര്‍ഷങ്ങല്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയെ അപേക്ഷിച്ച് ജീവിതച്ചെലവിന്റെ കാര്യത്തില്‍ വലിയ വര്‍ധനവാണുള്ളത്. എങ്കിലും ഉയര്‍ന്ന ജീവിത നിലവാരവും, ലോകോത്തര ആരോഗ്യ സംരക്ഷണ സംവിധാനത്തിനും പേരുകേട്ട ഈ ദ്വീപ് രാഷ്ട്രത്തിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. കുറ്റകൃത്യ നിരക്ക് വളരെ കുറവായതിനാല്‍ സമാധാനപരമായ ജീവിതം ആഗ്രഹിച്ചാണ് പലരും ഇവിടേക്കെത്തുന്നത്.

    1. സ്‌പെയിന്‍

    സമ്പന്നമായ സംസ്‌കാരവും, സുസ്ഥിരമായ സമ്പദ് ഘടനയുമാണ് സ്‌പെയിനിന്റെ മുഖമുദ്ര. സുഖകരമായ കാലാവസ്ഥയും, ജീവിതശൈലിയും, താരതമ്യേന കുറഞ്ഞ ജീവിത ചെലവും സ്‌പെയിനിലേക്കുള്ള കുടിയേറ്റത്തിന്റെ മാറ്റ് കൂട്ടുന്നു. യു.കെയ്ക്കും, ജര്‍മ്മനിയ്ക്കും അപ്പുറത്തേക്ക് സ്‌പെയിന്‍ ലക്ഷ്യം വെക്കുന്നവരുടെ എണ്ണവും കൂടി വരുന്നുണ്ട്.

    1. യു.കെ

    ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് യു.കെ. അതിന് ചരിത്രപരമായ കാരണങ്ങള്‍ പലതുണ്ട്. ഒരു കാലത്ത് ബ്രിട്ടന്റെ കോളനിയായിരുന്ന ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ നിരവധിയാളുകള്‍ യു.കെയിലേക്ക് ചേക്കേറിയിട്ടുണ്ട്. അതിനാല്‍ തന്നെ യു.കെയിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹമായും ഇന്ത്യ മാറിയിരിക്കുന്നു.

    ഇന്നും ലോക സാമ്പത്തിക ഭൂപടത്തില്‍ നിര്‍ണായക ശക്തി കേന്ദ്രമാണ് യു.കെ. അതുകൊണ്ട് തന്നെ തൊഴില്‍ തേടി ഇവിടേക്കെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം പ്രതിവര്‍ഷം കൂടിക്കൊണ്ടിരിക്കുന്നു. കുടിയേറ്റം പരിധി വിട്ടതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനൊരുങ്ങുകയാണ് യു.കെ ഗവണ്‍മെന്റിപ്പോള്‍.

    1. പോര്‍ച്ചുഗല്‍

    മലയാളികള്‍ക്കിടയില്‍ പോര്‍ച്ചുഗലിനെ ഇത്രയധികം പ്രശസ്തമാക്കിയതിന് പിന്നില്‍ ഒറ്റയാളെ ഉള്ളൂ, സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ആളുകള്‍ പോര്‍ച്ചുഗലില്‍ താമസത്തിന് ആഗ്രഹിക്കുന്നതിന് പിന്നില്‍ ഒറ്റ കാരണമേയുള്ളൂ. അതി നികുതിയിളവാണ്. പ്രവാസികള്‍ക്കായി നിരവധി നികുതി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ള രാജ്യമാണ് പോര്‍ച്ചുഗല്‍. വിസ നടപടികളില്‍ ഇളവ് വരുത്തി കുടിയേറ്റം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് രാജ്യമിപ്പോള്‍.

    1. ജപ്പാന്‍

    ഏഷ്യയിലെ രാജാവാണ് ജപ്പാന്‍. ടെക് മേഖലയിലെ പുരോഗതിയും, പൈതൃകത്തോടുള്ള സ്‌നേഹവും ജപ്പാന്റെ മുഖമുദ്രയാണ്. നൂതന സാങ്കേതിക വിദ്യകൊണ്ട് ഇങ്ങ് കൊച്ചുകേരളത്തില്‍ പോലും ജപ്പാനീസ് പ്രൊഡക്ടുകള്‍ക്ക് ഫാന്‍സുണ്ട്.

    ജപ്പാനിലെ തൊഴിലവസരങ്ങളും, ഹൈ ടെക് വ്യവസായങ്ങളും, ടൂറിസവുമൊക്കെയാണ് മലയാളികള്‍ ശ്രദ്ധിക്കുന്ന പ്രധാന ഘടകങ്ങള്‍. കഴിഞ്ഞ കുറച്ച് നാളുകളായി ജനസംഖ്യ വര്‍ധനവില്‍ ഇടിവ് സംഭവിച്ചതിനാല്‍ നല്ലൊരു ശതമാനം ജനങ്ങളും വൃദ്ധന്‍മാരാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ തൊഴില്‍ മേഖല ശക്തിപ്പെടുത്താനായി കുടിയേറ്റം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളിലാണ് രാജ്യമിപ്പോള്‍.

    1. ജര്‍മ്മനി

    ജര്‍മ്മനിയില്ലാതെ നമ്മുടെ പട്ടിക പൂര്‍ത്തിയാവില്ല. ശക്തമായ സമ്പദ് വ്യവസ്ഥ, മികച്ച ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ മേഖലയിലെ പുരോഗതി, തൊഴില്‍ സാധ്യതകള്‍, മലയാളികളുടെ ബാഹുല്യം എന്നിവയാണ് കേരളക്കര ജര്‍മ്മനിയെ ഏറ്റെടുക്കാനുള്ള പ്രധാന കാരണം.

    1. ഫ്രാന്‍സ്

    ഫാഷന്റെ നഗരമാണ് ഫ്രാന്‍സ്. യൂറോപ്പിന്റെ ചരിത്രത്തില്‍ ഒഴിച്ച് കൂടാനാവാത്ത അധ്യായമായി ഫ്രാന്‍സ് ഇന്നും നിലനില്‍ക്കുന്നു. പുതുക്കിയ കുടിയേറ്റ നിയമങ്ങള്‍ പ്രകാരം 2030 ഓടെ മുപ്പതിനായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളെ രാജ്യത്തെത്തിക്കുമെന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

    1. സ്വിറ്റ്‌സ്വര്‍ലാന്റ്

    യൂറോപ്പിലെ സമ്പന്ന രാജ്യമാണ് സ്വിറ്റ്‌സ്വര്‍ലാന്റ്. ബാങ്കിങ്, ടൂറിസം, ഫിനാന്‍സ് മേഖലയിലെ സുരക്ഷിതത്വം രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. താരതമ്യേന ഉയര്‍ന്ന ജീവിതച്ചെലവുകളുള്ള ഇവിടം കുടിയേറ്റക്കാര്‍ക്കിടയില്‍ പ്രിയം കൂടുന്നുവെന്നാണ് ഗൂഗിള്‍ സെര്‍ച്ച് ഡാറ്റകള്‍ കാണിക്കുന്നത്.

    Leave a Reply

    Your email address will not be published. Required fields are marked *