പഠനത്തിന് ശേഷം ജോലി; ജര്‍മ്മനിയില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള കോഴ്‌സുകള്‍ പരിചയപ്പെടാം

Home Colleges Foreign Education പഠനത്തിന് ശേഷം ജോലി; ജര്‍മ്മനിയില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള കോഴ്‌സുകള്‍ പരിചയപ്പെടാം
പഠനത്തിന് ശേഷം ജോലി; ജര്‍മ്മനിയില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള കോഴ്‌സുകള്‍ പരിചയപ്പെടാം

വിദേശ പഠനം ലക്ഷ്യംവെക്കുന്ന മലയാളികള്‍ക്കിടയില്‍ യൂറോപ്പിലെ പ്രമുഖ സ്റ്റഡി ഡെസ്റ്റിനേഷനാണ് ജര്‍മ്മനി. കഴിഞ്ഞ പതിറ്റാണ്ടിനിടെ ജര്‍മ്മനിയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം വലിയ തോതില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും, സാമ്പത്തിക സ്ഥിതിയും, പഠനാന്തരീക്ഷവും, ലോകോത്തര നിലവാരമുള്ള യൂണിവേഴ്‌സിറ്റികളും, കാലാവസ്ഥയുമൊക്കെ ജര്‍മ്മന്‍ കുടിയേറ്റത്തിന് സഹായകമായിട്ടുണ്ട്. പഠനത്തിനായി ജര്‍മ്മനിയിലേക്ക് പോവുന്ന പലരും പിന്നീട് പൗരത്വം സ്വീകരിച്ച് അവിടെ തന്നെ സ്ഥിരതാമസമാക്കാറാണ് പതിവ്. നാട്ടിലുള്ളതിനേക്കാള്‍ വേതനം അവിടെ കിട്ടുമെന്നത് തന്നെയാണ് ഇതിനൊരു കാരണവും.

പഠനത്തിനായി ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റികള്‍ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് തൊഴില്‍ സാധ്യതകളും കൂടി പരിഗണിക്കുന്നത് നന്നായിരിക്കും. കാരണം വരും നാളുകളില്‍ വിദേശ തൊഴിലാളികളെ കൂടുതലായി രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണ് ജര്‍മ്മന്‍ സര്‍ക്കാര്‍. അതുകൊണ്ട് തന്നെ തൊഴിലവസരത്തിനനുസരിച്ച് കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നത് നന്നാവും.

1 എഞ്ചിനീയറിങ്

ജര്‍മ്മനിയില്‍ മാത്രമല്ല യൂറോപ്പിലാകമാനം തൊഴില്‍ സാധ്യതകളുള്ള മേഖലയാണ് എഞ്ചിനീയറിങ്. സിവില്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ് തുടങ്ങി എഞ്ചിനീയറിങ് ശാഖകളില്‍ പഠനം തെരഞ്ഞെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറഞ്ഞ ചെലവില്‍ നിങ്ങള്‍ക്ക് പഠനം പൂര്‍ത്തിയാക്കാനും സാധിക്കും.

ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റികളില്‍ എഞ്ചിനീയറിങ് ബാച്ചിലര്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് സാധാരണയായി 3 മുതല്‍ 4 വര്‍ഷം വരെ കാലാവധിയെടുക്കും. മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകള്‍ക്ക് 2 വര്‍ഷവും. ഏകദേശം 15 മുതല്‍ 20 ലക്ഷം വരെയാണ് ഡിഗ്രി കോഴ്‌സുകള്‍ക്ക് പ്രതിവര്‍ഷം ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ താമസവും ഉള്‍പ്പെടുന്നു. മാസ്റ്റേഴ്‌സ് കോഴ്‌സുകള്‍ക്ക് 1015 ലക്ഷം വരെയാണ് ചെലവ് കണക്കാക്കുന്നത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് എഞ്ചിനീയറിങ് കോഴ്‌സുകള്‍ക്ക് ഇത് താങ്ങാവുന്ന ചെലവായാണ് കണക്കാക്കുന്നത്.

  1. ബിസിനസ്

ബിസിനസ് രംഗത്ത് കഴിവ് തെളിയിച്ചവര്‍ക്ക് വമ്പന്‍ സാധ്യതകള്‍ തുറന്നിടുന്ന രാജ്യമാണ് ജര്‍മ്മനി. 3 വര്‍ഷ ബാച്ചിലര്‍ പ്രോഗ്രാമുകളും, 1 മുതല്‍ 2 വര്‍ഷം വരെ ദൈര്‍ഘ്യമുള്ള മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകളുമാണ് ബിസിനസ് സംബന്ധമായ പഠനങ്ങള്‍ക്ക് വേണ്ടി വരുന്നത്.

എഞ്ചിനീയറിങ്ങിന് സമാനമായി 15 മുതല്‍ 20 ലക്ഷം വരെ പ്രതിവര്‍ഷം നിങ്ങള്‍ക്ക് ഡിഗ്രി കോഴ്‌സുകള്‍ക്ക് ചെലവ് പ്രതീക്ഷിക്കണം. 1015 ലക്ഷം വരെ മാസ്റ്റേഴ്‌സ് കോഴ്‌സുകള്‍ക്കും. ജോലി കഴിഞ്ഞതിന് ശേഷം നേരിട്ട് പ്ലേസ്‌മെന്റുകള്‍ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്.

  1. കമ്പ്യൂട്ടര്‍ സയന്‍സ്

ടെക് മേഖലയില്‍ വമ്പിച്ച് പുരോഗതി നേടിയ രാജ്യങ്ങളിലൊന്നാണ് ജര്‍മ്മനി. അതുകൊണ്ട് തന്നെ കമ്പ്യൂട്ടര്‍, ഇലക്ട്രോണിക് മേഖലയില്‍ വലിയ സാധ്യതകള്‍ ജര്‍മ്മനി നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

3 മുതല്‍ 4 വര്‍ഷം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകളാണ് ബാച്ചിലര്‍ പ്രോഗ്രാമുകളിലുള്ളത്. മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകള്‍ 2 വര്‍ഷവും. ബാച്ചിലര്‍ കോഴ്‌സുകള്‍ക്ക് താമസമടക്കം 15 മുതല്‍ 20 ലക്ഷത്തിന് താഴെയാണ് ചെലവ് കണക്കാക്കുന്നത്.

  1. നാച്ചുലര്‍ സയന്‍സ്

കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി എന്നീ സയന്‍സ് മേഖലകളിലാണ് വരും നാളുകളില്‍ കൂടുതല്‍ സാധ്യതകളുള്ളത്. അതുകൊണ്ട് ഇത്തരം കോഴ്‌സുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ച് വരുന്നു. ഏകദേശം പ്രതിവര്‍ഷം 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ പ്രതിവര്‍ഷം ചെലവ് കണക്കാക്കി നിങ്ങള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കും. മാസ്റ്റേഴ്‌സ് കോഴ്‌സുകളാണെങ്കില്‍ താമസച്ചെലവടക്കം ഇത് 15 ലക്ഷത്തിനടുത്ത് മാത്രമേ ഒരു വര്‍ഷം വരുന്നുള്ളൂ.

5 മെഡിസിന്‍

വിദേശ പഠനം ലക്ഷ്യം വെക്കുന്നവരുടെ ഏറ്റവും ആദ്യത്തെ ചോയ്‌സാണ് മെഡിസിന്‍. ഇന്ത്യയില്‍ നിന്നടക്കം ഏറ്റവും കൂടുതല്‍ പേര്‍ ജോലിക്കായി പോയിട്ടുള്ളതും ആരോഗ്യ മേഖലയില്‍ നിന്നാവും. കേരള സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് വര്‍ഷാവര്‍ഷം നഴ്‌സുമാരുടെ വമ്പന്‍ റിക്രൂട്ട്‌മെന്റുകള്‍ സംഘടിപ്പിക്കാറുണ്ട്.

ഉയര്‍ന്ന തൊഴില്‍ സാധ്യത, നാട്ടില്‍ ലഭിക്കുന്നതിനേക്കാള്‍ ശമ്പളം, ജീവിത സാഹചര്യം, ജര്‍മ്മനി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ആരോഗ്യ രംഗത്തിന് നല്‍കുന്ന പരിഗണന ഇവയൊക്കെയാണ് നാട്ടില്‍ നിന്നും നഴ്‌സുമാരുടെയും,ഡോക്ടര്‍മാരുടെയും കൂറ്റന്‍ കുടിയേറ്റത്തിന് കാരണം.

മെഡിക്കല്‍ മേഖലയിലെ കോഴ്‌സുകള്‍ക്ക് സാധാരണ ഗതിയില്‍ കൂടുതല്‍ ദൈര്‍ഘ്യമുണ്ട്. ഏകദേശം 6 വര്‍ഷത്തിനടുത്ത് ബാച്ചിലര്‍ കോഴ്‌സുകളും, 3 മുതല്‍ 4 വര്‍ഷം വരെ മാസ്‌റ്റേഴ്‌സ് കോഴ്‌സുകള്‍ക്കും ദൈര്‍ഘ്യം കണക്കാക്കുന്നു. 20 മുതല്‍ 25 ലക്ഷം വരെ പ്രതി വര്‍ഷം ചെലവ് പ്രതീക്ഷിക്കണം. താമസം ഉള്‍പ്പെടെയാണിത്.

എങ്കിലും പഠനത്തിന് ശേഷം ജോലി ലഭിക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ ജര്‍മ്മനിയില്‍ പഠത്തിനായി ശ്രമിക്കുമ്പോള്‍ നിങ്ങള്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കേണ്ട കോഴ്‌സുകളിലൊന്നാണ് മെഡിസിന്‍.

Leave a Reply

Your email address will not be published.