നോര്‍ക്ക റൂട്ട്‌സിന് കീഴില്‍ ജര്‍മനിയിലേക്ക് നഴ്‌സ്മാര്‍ക്ക് അവസരം

Home All Jobs നോര്‍ക്ക റൂട്ട്‌സിന് കീഴില്‍ ജര്‍മനിയിലേക്ക് നഴ്‌സ്മാര്‍ക്ക് അവസരം
നോര്‍ക്ക റൂട്ട്‌സിന് കീഴില്‍ ജര്‍മനിയിലേക്ക് നഴ്‌സ്മാര്‍ക്ക് അവസരം

നഴ്‌സുമാര്‍ക്ക് ജര്‍മനിയില്‍ അവസരങ്ങളുമായി കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ്. ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മ്മനിയില്‍ലെ കെയര്‍ ഹോമുകളിലേക്കാണ് നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കുന്നതിനാവശ്യമായ യോഗ്യതകള്‍

നഴ്‌സിംഗില്‍ BSC/POST BSC വിദ്യാഭ്യാസ യോഗ്യത അല്ലെങ്കില്‍ GNM യോഗ്യതയ്ക്കു ശേഷം രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ് കൂടാതെ വയോജന പരിചരണം/പാലിയേറ്റീവ് കെയര്‍/ ജറിയാട്രിക് എന്നിവയില്‍ 2 വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്കും ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കും (ഫാസ്റ്റ് ട്രാക്ക്) മുന്‍ഗണന ലഭിക്കുന്നതാണ്. അപേക്ഷകര്‍ക്കുള്ള പ്രായപരിധി 38 വയസ്സ്.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ സി.വി, ജര്‍മ്മന്‍ ഭാഷായോഗ്യത (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയമുള്‍പ്പെടെയുളള മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം േൃശplewin.norka@kerala.gov.in എന്ന ഇമെയില്‍ ഐഡിയിലേക്ക് 2024 ഒക്ടോബര്‍ 10 ന് അകം അപേക്ഷ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് കോളശ്ശേരി വ്യക്തമാക്കി.

അപേക്ഷകര്‍ ഓഫ് ലൈനായി 9 മാസം നീളുന്ന സൗജന്യ ജര്‍മ്മന്‍ ഭാഷാ പരിശീലനത്തില്‍ പങ്കെടുക്കാന്‍ തയ്യാറായവരാകണം. 2024 നവംബര്‍ 13 മുതല്‍ 22 വരെയാണ് ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം നടക്കുക. കഴിഞ്ഞ 6 മാസമായി ഇന്ത്യയില്‍ താമസിക്കുന്ന കേരളീയരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് ട്രിപ്പിള്‍ വിന്‍ പദ്ധതിയിലൂടെ ജോലിക്ക് അപേക്ഷിക്കാനാവുക.

കുറഞ്ഞത് 2300 യൂറോയാണ് നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലെ ശമ്പളം, രജിസ്‌ട്രേഡ് നഴ്‌സ് അംഗീകാരത്തിന് ശേഷം ഓവര്‍ടൈം അലവന്‍സുകള്‍ ഒഴികെ 2800 യൂറോയുമാണ് കുറഞ്ഞ ശമ്പളമായി ലഭിക്കുക. ആദ്യ ശ്രമത്തില്‍ തന്നെ എ2 അല്ലെങ്കില്‍ ബി1 പരീക്ഷ വിജയിക്കുന്നവര്‍ക്ക് അല്ലെങ്കില്‍ ഇതിനോടകം ബി1 യോഗ്യതയുളളവര്‍ക്കും ശമ്പളം കൂടാതെ 250 യൂറോ ബോണസിനും അര്‍ഹതയുണ്ടാകും. ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും, ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷനും, നോര്‍ക്ക റൂട്ട്‌സും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍.

ഭാഷാ പരിശീലനനം കൂടാതെ പ്ലേസ്‌മെന്റ്, നഴ്‌സിംഗ് രജിസ്‌ട്രേഷന്‍, വീസ ഉള്‍പ്പെടെയുളള യാത്രാരേഖകള്‍ ലഭ്യമാക്കുന്നതിലും പദ്ധതിവഴി സമഗ്രമായ സഹായം ലഭിക്കും. വിശദ വിവരങ്ങള്‍ക്കായി www.norkaroots.org, www,nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012345 (വിദേശത്തുനിന്നും) ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published.