ഇന്ന് ലോകത്തേറ്റവും തിരക്കേറിയ നഗരങ്ങളുളള രാജ്യങ്ങളിലൊന്നാണ് മലേഷ്യ. മനോഹരമായ ബീച്ചുകള്‍ വലിയ മഴക്കാടുകള്‍ തുടങ്ങി നിരവധി പ്രത്യേകതളുള്ളതിനാല്‍ ഇവിടം സഞ്ചാരികളുടെ പറുദീസയാണ്. എന്നാല്‍ വിനോദ സഞ്ചാരത്തെ കൂടാതെ മലേഷ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വളരെ മിീകവുറ്റതാണ്. അതുകൊണ്ടുതന്നെ ലോകത്തെ ഉയര്‍ന്ന റാങ്കുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും മലേഷ്യയിലുണ്ട്.
സര്‍ക്കാരിന്റെ മലേഷ്യ ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പുകള്‍(എംഐഎസ്) മലേഷ്യയില്‍ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ഇതിലൂടെ പ്രതിമാസം 30,000 രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ വരെ വിദ്യാര്‍ഥികള്‍ക്ക് സ്വന്തമാക്കാം.
എംഐഎസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട രീതി
ഇതിനായി എംഐഎസ് സ്‌കോളര്‍ഷിപ്പിന് യോഗ്യരായ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. ബിരുദാനന്തര ബിരുദം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. മലേഷ്യയിലെ പൊതു സര്‍വകലാശാലകളിലോ, തിരഞ്ഞെടുത്ത സ്വകാര്യ സര്‍വകലാശാലകളിലോ രണ്ട് സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളാണ് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കേണ്ടത്.
എംഐഎസിന് സ്‌കോളര്‍ഷിപ്പിന് യോഗ്യരായ വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസ് പൂര്‍ണമായും മലേഷ്യന്‍ സര്‍ക്കാര്‍ വഹിക്കും. മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിലൂടെ പ്രതിമാസം 30,000 രൂപയുടെ സഹായവും ലഭിക്കും. ഓരോ സെമസ്റ്ററിന്റെയും തുടക്കത്തിലാണ് ഈ സഹായം ലഭിക്കുക. 20 പൊതു സര്‍വകലാശാലയിലെയും നാല് തെരഞ്ഞെടുത്ത സ്വകാര്യ സര്‍വകലാശാലയിലെയും വിദ്യാര്‍ത്ഥികളാണ് എംഐഎസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹര്‍. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിവരങ്ങക്കായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
പട്ടികയിലുളള സര്‍വകലാശാലകള്‍
ടെക്‌നോളജി മലേഷ്യ, സെയ്ന്‍സ് മലേഷ്യ, പുത്ര മലേഷ്യ, മലേഷ്യന്‍ യൂണിവേഴ്‌സിറ്റി, ടെക്‌നോളജി മാരാ, ഇസ്ലാം അന്തരബംഗ്‌സ് മലേഷ്യ, ഉത്തര മലേഷ്യ, കെബാംഗ്‌സാന്‍ മലേഷ്യ, തുന്‍ ഹുസൈന്‍ മലേഷ്യ, ടെക്‌നിക്കല്‍ മലേഷ്യ മെലക, സെയിന്‍സ് ഇസ്ലാം മലേഷ്യ, പെന്‍ഡിഡിക്കല്‍ സുല്‍ത്താന്‍ ഇദ്‌റിസ്, മലേഷ്യ തെരംഗനു, മലേഷ്യ സബ, മലേഷ്യ പഹാംഗ് അല്‍ സുല്‍ത്താന്‍ അബ്ദുളള, മലേഷ്യ സരവാക്ക്, മലേഷ്യ പെര്‍ലിസ്, സുല്‍ത്താന്‍ സൈനല്‍ ആബിദീന്‍, പെര്‍ട്ടഹാനര്‍ നാഷണല്‍ മലേഷ്യ, മലേഷ്യ കെലന്തര്‍, തുടങ്ങിയവയാണ് പട്ടികയിലെ പൊതു സര്‍വ്വകലാശാലകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവ.
യൂണിവേഴ്‌സിറ്റി ടെക്‌നോളജി പെട്രോനാസ്, യൂണിവേഴ്‌സിറ്റി തെനാഗ നാഷണല്‍, മള്‍ട്ടിമീഡിയ യൂണിവേഴ്‌സിറ്റി, ഇന്‍സിഫ്, തുടങ്ങിയവയാണ് പട്ടികയിലെ സ്വകാര്യ സര്‍വ്വകലാശാലകള്‍.
Leave a Reply