യു.എ.ഇ നോര്‍ക്ക റൂട്ട്സിന്റെ അബുദാബിയില്‍ നഴ്സിംഗ് ഒഴിവുകളിലേയ്ക്കുളള റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. 10 മെയില്‍ നഴ്സുമാരുടെ ഒഴിവുകളിലേയ്ക്കും 02 വനിതാ നഴ്സുമാരുടെ ഒഴിവുകളിലേയ്ക്കുമാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.
അപേക്ഷകര്‍ക്കാവശ്യമായ യോഗ്യതകള്‍
അപേക്ഷകര്‍ നഴ്സിംഗ് ബിരുദവും സാധുവായ നഴ്സിംഗ് ലൈസന്‍സ് ഉളളവരുമാകണം കൂടാതെ എച്ച്എഎഡി / ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് അബുദാബി പരീക്ഷ വിജയിച്ചവരുമാകണം. അപേക്ഷകര്‍ക്കുള്ള പ്രായപരിധി 35 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ പ്രഥമശുശ്രൂഷ, അടിയന്തര സേവനങ്ങള്‍ അല്ലെങ്കില്‍ ആംബുലന്‍സ് പ്രവര്‍ത്തനങ്ങള്‍ എന്നിവയിലേതിലെങ്കിലും കുറഞ്ഞത് 12 വര്‍ഷത്തെ അനുഭവപരിചയം ഉള്ളവരായിരിക്കണം.
അപേക്ഷകര്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട്, അഡ്വാന്‍സ്ഡ് കാര്‍ഡിയക് ലൈഫ് സപ്പോര്‍ട്ട്, പീഡിയാട്രിക് അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് എന്നി വിഷയങ്ങളില്‍ ഒന്നോ അതിലധികമോ ട്രോപിക്കല്‍ ബേസിക് ഓഫ്ഷോര്‍ സ്റ്റേഫ്രി ഇന്‍ഡക്ഷന്‍ & എമര്‍ജന്‍സി ട്രെയിനിംഗ് എന്നിവയില്‍ പ്രവൃത്തിപരിചയവും ഉള്ളവരാകണം. കൂടാതെ ഉദ്യോഗാര്‍ഥികള്‍ക്ക് ഇലക്ട്രോണിക് ആരോഗ്യ രേഖകള്‍ കൈകാര്യം ചെയ്തുള്ള പരിചയവും ആവശ്യമാണ്.
ഉദ്യോഗാര്‍ഥികളുടെ വിദ്യാഭ്യാസയോഗ്യതയും അനുഭവപരിചയവും പരിഗണിച്ച് 4,500 മുതല്‍ 5,500 ദിര്‍ഹം വരെ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും ലഭിക്കും. ഒക്ടോബര്‍ 09 നകം വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇമെയില്‍ ഐഡിയിലേയ്ക്ക് അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി വ്യക്തമാക്കി.
വിശദ വിവരങ്ങള്‍ക്കായി 04712770536, 539, 540, 577 തുടങ്ങിയ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും) ബന്ധപ്പെടാവുന്നതാണ്.
Leave a Reply