റെയില്‍വേ ഗ്രേഡ് 3 (02/ 2024) തസ്തികയിലെ വര്‍ധിപ്പിച്ച ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ www.rrbthiruvananthapuram.gov.in വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കാം. ഒക്ടോബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ 22 കാറ്റഗറികളിലായി 9144 ഒഴിവുകളാണ് ഉള്ളത്.
കുട്ടിച്ചേര്‍ക്കല്‍ വിജ്ഞാപന പ്രകാരം ഒഴിവുകള്‍ 14,298 ആയി വര്‍ധിച്ചു. ഇത് പുതിയ അപേക്ഷകര്‍ക്കും അവസരം നല്‍കി വീണ്ടും ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ അനുവദിക്കുന്നതിന് ഇടയാക്കി. ഇതു പ്രകാരം 22 കാറ്റഗറികൾ 40 ആയി ഉയര്‍ന്നു.
തിരുവനന്തപുരം ആര്‍.ആര്‍.ബിയില്‍ 278 ഒഴിവുകളാണുള്ളത്. ഇതിനോടകം അപേക്ഷിച്ചവർക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും അവസരമുണ്ട്. ഒക്ടോബര്‍ 17 മുതല്‍ 21 വരെയാണ് തിരുത്തലിനായി സമയം അനുവദിച്ചിരിക്കുന്നത്. തിരുത്തലിനായി 250 രൂപ ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശദ വിവരങ്ങൾക്കായി ഹെല്‍പ് ഡെസ്‌ക് നമ്പറിൽ ബന്ധപ്പെടുക: 9592001188, rrb.help@csc.gov.in (രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ).
യോഗ്യത
ടെക്‌നിഷ്യന്‍ ഗ്രേഡ് III പോസ്റ്റുകൽക്കായി ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/ആക്ട് അപ്രന്റിസ്ഷിപ് പൂര്‍ത്തിയാക്കിയ മെട്രിക്കുലേഷന്‍/എസ്.എസ്.എല്‍.സിക്കാര്‍ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ടെക്‌നിഷ്യന്‍ ഗ്രേഡ് I പോസ്റ്റുകൾക്കായി ഫിസിക്‌സ്/ഇലക്ട്രോണിക്‌സ്/കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ഇന്‍സ്ട്രുമെന്റേഷന്‍ സ്ട്രീമുകളില്‍ സയന്‍സ് ബിരുദം, അല്ലെങ്കില്‍ ഏതെങ്കിലും സബ് സ്ട്രീമുകളില്‍ ബി.എസ്.സി, അല്ലെങ്കില്‍ 3 വര്‍ഷ എന്‍ജി. ഡിപ്ലോമ അല്ലെങ്കില്‍ എന്‍ജി. ബിരുദം ആവശ്യമാണ്.
പ്രായം
ടെക്‌നിഷ്യന്‍ ഗ്രേഡ് 1: 18-36. ടെക്‌നിഷ്യന്‍ ഗ്രേഡ് III: 18-33. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കു മൂന്നും ഭിന്നശേഷിക്കാര്‍ക്കു പത്തും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും. വിമുക്തഭടന്‍ മാര്‍ക്കും ഇളവുണ്ട്.
നിയമനം
കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് (സി .ബി.ടി) മുഖേനയായിരിക്കും നിയമനം ലഭിക്കുക
Leave a Reply