കേന്ദ്ര സർക്കാർ ജോലി സ്വപ്നം കാണുന്നവരാണോ എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണാവസരം

Home Uncategorized കേന്ദ്ര സർക്കാർ ജോലി സ്വപ്നം കാണുന്നവരാണോ എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണാവസരം
കേന്ദ്ര സർക്കാർ ജോലി സ്വപ്നം കാണുന്നവരാണോ എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണാവസരം

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊരു സുവര്‍ണ്ണാവസരം. AI എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് (AIASL) ഇപ്പോള്‍ റാമ്പ് സര്‍വീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ്‌റ് കം റാംപ് ഡ്രൈവര്‍, ഹാന്‍ഡിമാന്‍/ ഹാന്‍ഡിമാന്‍ വുമണ്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 208 ഒഴിവുകളിലേക്ക് പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ 7നാണ് ജോലിക്കായുള്ള ഇന്റര്‍വ്യൂ നടക്കുന്നത്.

എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ റാമ്പ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ/ ഹാൻഡിമാൻ വുമൺ എന്നീ തസ്തികകളിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്.

ഹാൻഡിമാൻ/ ഹാൻഡിമാൻ വുമൺ (201), യൂട്ടിലിറ്റി ഏജന്റ്റ് കം റാംപ് ഡ്രൈവർ (04), യൂട്ടിലിറ്റി ഏജന്റ്റ് കം റാംപ് ഡ്രൈവർ (04) തുടങ്ങി ആകെ 208 ഒഴിവുകളിലേക്കുള്ള താൽക്കാലിക നിയമനമാണ് നടക്കുന്നത്. 18,840 രൂപ മുതൽ 24,960 രൂപ വരെയാണ് ശമ്പളം, പ്രായപരിധി 28 വയസ്.

റാമ്പ് സർവീസ് എക്സിക്യൂട്ടീവ് തസ്തികയിലേക്കുള്ള യോ​ഗ്യതകൾ

3 വർഷത്തെ ഡിപ്ലോമ ഇൻ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ പ്രൊഡക്ഷൻ / ഇലക്ട്രോണിക്‌സ്/ ഓട്ടോമൊബൈൽ അല്ലെങ്കിൽ മോട്ടോർ വാഹനത്തിൽ NCTVT (ആകെ 3 വർഷം) ഉള്ള ITI ഓട്ടോ ഇലക്ട്രിക്കൽ/ എയർ കണ്ടീഷനിംഗ്/ ഡീസൽ മെക്കാനിക്ക്/ ബെഞ്ച് ഫിറ്റർ/ വെൽഡർ (NCTVT ഉള്ള ITI – വൊക്കേഷണൽ ഡയറക്ടറേറ്റിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഏതെങ്കിലും സംസ്ഥാന / കേന്ദ്ര 9 വിദ്യാഭ്യാസവും പരിശീലനവും ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള സർക്കാർ വെൽഡർ) എസ്എസ്‌സി/തത്തുല്യം തുടങ്ങിയവയാണ് റാമ്പ് സർവീസ് എക്സിക്യൂട്ടീവ് തസ്തികയിലേക്കുള്ള യോ​ഗ്യതകൾ. കൂടാതെ ഉദ്യോഗാർത്ഥി യഥാർത്ഥ സാധുതയുള്ള ഹെവി മോട്ടോർ ലൈസൻസ് കൈവശം വയ്ക്കണം.

അപേക്ഷഫീസ്


എസ്.സി, എസ്.ടി, വിമുക്ത ഭടൻമാർ എന്നിവർക്ക് ഫീസില്ലാതെയും, മറ്റുള്ളവർക്ക് 500 രൂപ ഫീസോടെയും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഇന്റർവ്യൂ വിലാസം


ശ്രീ ജഗന്നാഥ ഓഡിറ്റോറിയം, വേങ്ങൂർ ദുർഗ ദേവി ക്ഷേത്രത്തിന് സമീപം, വേങ്ങൂർ, അങ്കമാലി, എറണാകുളം, കേരള പിൻ: 683572

Leave a Reply

Your email address will not be published.