ആയിരത്തിലധികം അവസരങ്ങളുമായി കാനഡ വിളിക്കുന്നു ; കോഴ്സുകളുടെ പട്ടിക പുറത്ത് വിട്ടു

Home Uncategorized ആയിരത്തിലധികം അവസരങ്ങളുമായി കാനഡ വിളിക്കുന്നു ; കോഴ്സുകളുടെ പട്ടിക പുറത്ത് വിട്ടു
ആയിരത്തിലധികം അവസരങ്ങളുമായി കാനഡ വിളിക്കുന്നു ; കോഴ്സുകളുടെ പട്ടിക പുറത്ത് വിട്ടു

കനേഡിയൻ ഫെഡറൽ സർക്കാർ വിദേശ വിദ്യാർഥികൾക്കായി ആയിരത്തിലധികം തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പട്ടിക പുറത്ത് വിട്ടു. തൊഴിൽ സാധ്യതകളെ അടിസ്ഥാനമാക്കി കാനഡയിലെ വിവിധ പ്രവിശ്യാ സർക്കാരുകളുടെയും തൊഴിൽ മേഖലയുടെയും ആവശ്യം കണക്കിലെടുത്താണ് കനേഡിയൻ സർക്കാർ കഴിഞ്ഞ ദിവസം പട്ടിക പുറത്ത് വിട്ടത്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മികച്ച തൊഴിൽ സാധ്യതകളും, പെർമനന്റ് റെസിഡൻസി സാധ്യതയുമുള്ള കോഴ്സുകളുടെ പുതിയ പട്ടികയിൽ ഹെൽത്ത് കെയർ, സോഷ്യൽ കെയർ, സയൻസ് ആന്ഡഡ് ടെക്നോളജി, ഐടി, മാത്രമല്ല നിരവധി ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ കോഴ്‌സുകളും തൊഴിൽ മേഖലയുടെ പട്ടികയിൽ ആദ്യ സ്‌ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. ബികോം, ബിബിഎ ബിരുദധാരികൾക്ക് ബിസിനസ് ആന്‌ഡ് മാനേജ്‌മെൻ്റ് കോഴ്സു‌കൾക്ക് പകരം ലോജിസ്റ്റിക് ആൻഡ് സപ്ലൈ മാനേജ്‌മെൻ്റ്, ഡിജിറ്റൽ മാർക്കറ്റിങ്, അഗ്രിബിസിനസ് തുടങ്ങിയ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. സർക്കാർ പുറപ്പെടുവിച്ച പട്ടികയിൽ ഉൾപ്പെടാത്തതെങ്കിലും എന്നാൽ കുറഞ്ഞത് 16 മാസമെങ്കിലും ദൈർഘ്യമുള്ള മാസ്‌റ്റേഴ്‌സ് കോഴ്‌സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്.

കോഴ്സുകളിൽ പ്രവേശനം നേടുന്നവർക്ക് കുടുംബത്തെ കൂടെ കുട്ടാനും ജീവിത പങ്കാളിക്ക് വർക്ക് പെർമിറ്റോടെയുള്ള വിസക്കും കാനഡ അനുവാദം നൽകുന്നു. മികവാർന്ന വിദേശ വിദ്യാഭ്യാസം നേടാനും ജീവിതം കരുപ്പിടിപ്പിക്കാനും ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഉപകാരപ്പെടുന്ന നിരവധി കോഴ്‌സുകളുടെ വിവരങ്ങളുണ്ട് ഈ പട്ടികയിൽ. വെൽഡിങ്, പ്ലമിങ്, ഓട്ടോമോട്ടീവ് ടെക്നീഷ്യൻ, ബിൽഡിങ്, സർവീസ് ടെക്‌നീഷ്യൻ, ട്രാൻപോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക് ഉൾപ്പെടെയുള്ള മേഖലകളിലാണ് അവസരങ്ങൾ. കൂടാതെ അഗ്രിക്കൾച്ചറിലും അഗ്രിഫുഡിലും വിദ്യാർഥികൾക്ക് ധാരാളം അവസരങ്ങൾ നൽകുന്ന കാനഡയുടെ പുതിയ നയം ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും വിദ്യാർഥികൾക്ക് ഏറെ പ്രയോജന പ്രദമാണെന്ന് വിദേശ വിദ്യാഭ്യാസ രംഗത്തെ മുൻ നിരക്കാരായ സാന്റാമോണിക്കയുടെ മാനേജിംഗ് ഡയറക്‌ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ വ്യക്തമാക്കി

സയൻസ്, ടെക്നോളജി, എഞ്ചിനീയറിങ്, മാത്തമാറ്റിക്സ് ഉൾപ്പെടുന്ന ‘സ്റ്റെം (STEM)’ കോഴ്‌സുകൾക്കും മികച്ച അവസരങ്ങൾ കാനഡയിൽ തുടരുന്നുണ്ട്. ഇതിനുപുറമേ സൈക്കോളജിയുമായി ബന്ധപ്പെട്ട കോഴ്സു‌കൾ, എൻവയോൺമെൻ്റ് എഞ്ചിനീയറിങ്, എൻവയോൺമെന്റ് സസ്‌റ്റൈനബിലിറ്റി, എൻവയോൺമെന്റ് മാനേജ്‌മെന്റ് ഉൾപ്പെടെ എൻവയോൺമെന്റ് സയൻസുമായി ബന്ധപ്പെട്ട കോഴ്‌സുകൾക്കും, ബയോ സയൻസ്, ബയോ ടെക്നോളജി, ബയോ കെമിസ്ട്രി, എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകൾക്കും ലൈഫ് സയൻസസ്, ഫുഡ് ക്വാളിറ്റി, അഗ്രി ടെക്നോളജി, അഗ്രി ബിസിനസ് കോഴ്‌സുകൾക്കും കാനഡയിൽ വലിയ അവസരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കാനഡയിൽ വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും കൂടുതൽ വ്യക്‌തതയോടെയും ആത്മവിശ്വാസത്തോടെയും തീരുമാനമെടുക്കാൻ സഹായകരമാകുന്നതാണ് രാജ്യം പുറപ്പെടുവിച്ചിട്ടുള്ള പുതിയ പട്ടിക.

Leave a Reply

Your email address will not be published.