ബെം​ഗളൂരു മെട്രോയിൽ ജോലി നേടാം, അപേക്ഷ ഒക്ടോബർ 16 വരെ

Home Uncategorized ബെം​ഗളൂരു മെട്രോയിൽ ജോലി നേടാം, അപേക്ഷ ഒക്ടോബർ 16 വരെ
ബെം​ഗളൂരു മെട്രോയിൽ ജോലി നേടാം, അപേക്ഷ ഒക്ടോബർ 16 വരെ

ബെംഗളൂരു മെട്രോയ്ക്ക് കീഴില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ട്രാക്ഷന്‍ സിസ്റ്റംസ്), ചീഫ് എഞ്ചിനീയര്‍ (റോളിങ് സ്റ്റോക്ക്), ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (റോളിങ് സ്റ്റോക്ക്, ട്രാക്ഷന്‍, ഇ ആന്റ് എം, ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് എ.എപ്‌സി, കോണ്‍ട്രാക്ട്‌സ്) എന്നിങ്ങനെ 13 തസ്തികകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കാലാവധി നീട്ടിയേക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

പ്രായപരിധി

ചീഫ് എന്‍ജിനീയര്‍,ഡെപ്യൂട്ടി എന്‍ജിനിയര്‍ (റോളിംഗ് സ്റ്റോക്ക്), ഡെപ്യൂട്ടി എന്‍ഡിനീയര്‍ (ട്രാക്ഷന്‍), ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ (ഇ ആന്റ് എം) എന്നീ തസ്തികളില്‍ രണ്ട് ഒഴിവുകളും മറ്റ് തസ്തികകളില്‍ ഓരോ ഒഴിവുമാണുള്ളത്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ചീഫ് എഞ്ചിനിയര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്കുള്ള പ്രായപരിധി 55 വയസമാണ്. ഡെപ്യൂട്ടി ചീഫ് എന്‍ജിനയര്‍ തസ്തികയിലേക്ക് 50 വയസും.

യോഗ്യത

ഏതെങ്കിലും വിഭാഗത്തില്‍ ബിഇ അല്ലെങ്കില്‍ ബിടെക് ബിരുദം. കൂടാതെ റെയില്‍വേ അല്ലെങ്കില്‍ പ്രധാന റെയില്‍വേ അധിഷ്ഠിത നഗര ഗതാഗത പദ്ധതികളില്‍ ഗ്രൂപ്പ് ‘എ’ എക്‌സിക്യൂട്ടീവ് സര്‍വീസില്‍ കുറഞ്ഞത് 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ട്രാക്ഷന്‍) ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് എന്ന തസ്തികയിലേക്ക് ആവശ്യമാണ്. പവര്‍ ട്രാന്‍സ്മിഷന്‍ ഗതാഗത സംവിധാനങ്ങള്‍ എസ്സിഎഡിഎ എന്നീ പ്രൊജക്ടുകളില്‍ സീനിയര്‍ തസ്തികയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

ശമ്പളം
ശമ്പളം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ = 2,81,250, ചീഫ് എഞ്ചിനീയര്‍ = 2,06,250, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ = 1,40,000

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 16നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം, അതിന് ശേഷം പ്രിന്റൗട്ട് എടുത്ത് ആവശ്യമായ രേഖകള്‍ക്കൊപ്പം ജനറല്‍ മാനേജര്‍ (എച്ച്.ആര്‍), ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, 3 ഫ്‌ളോര്‍, BMTC Complex, KH Road, ശാന്തിനഗർ ബെംഗളൂരു 560 027 എന്ന വിലാസത്തിൽ 22ന് മുൻപായി അയക്കണം.

വിശദ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക: https://english.bmrc.co.in

Leave a Reply

Your email address will not be published.