ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സിന് കീഴില്‍ ജോലി നേടാന്‍ അവസരം. വിവിധ തസ്തികകളിലായി 90 ഒഴിവുകളാണുള്ളത്. ഉത്തര്‍പ്രദേശിലെ കോര്‍വേയിലുള്ള ഏവിയോണിക്‌സ് ഡിവിഷനിലും, ബെംഗളുരുവിലെ എയര്‍പോര്‍ട്ട് സര്‍വീസസ് സെന്റര്‍ ഡിവിഷനിലും നാസിക്കിലെ എയര്‍ക്രാഫ്റ്റ് ഡിവിഷനിലുമായാണ് ഒഴിവുകളുള്ളത്.
ഓപ്പറേറ്റര്‍
ഉത്തര്‍പ്രദേശിലെ കോര്‍വേയിലെ ഏവിയോണിക്‌സ് ഡിവിഷനിലേക്കാണ് ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നത്. നാല് വര്‍ഷത്തേക്കാണ് നിയമനം. ആകെ 81 ഒഴിവുകളാണുള്ളത്.
വിഷയങ്ങള്‍ & ഒഴിവ്
ഇലക്ട്രോണിക്‌സ് 61, ഇലക്ട്രിക്കല്‍ 5, കെമിക്കല്‍ 1, ടര്‍ണിങ് 2, മെക്കാനിക്കല്‍ 5, ഫിറ്റിങ് 2, വെല്‍ഡിങ് 2, അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ്1, ഇലക്ട്രോപ്ലേറ്റിങ്1, ലാബ്1 എന്നിങ്ങനെയാണ് നിലവിലെ ഒഴിവുകൾ.
പ്രായപരിധി: 28 വയസിൽ കവിയരുത്.
യോഗ്യത
ബന്ധപ്പെട്ട വിഷയത്തില്‍ ത്രിവത്സര റെഗുലര്‍/ഫുള്‍ടൈം ഡിപ്ലോമ/നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് /ദ്വിവത്സര ഐ.ടി.ഐയും എന്‍.എ.സി.(എന്‍.സി.വി.ടി.) സര്‍ട്ടിഫിക്കറ്റും/ബിരുദം തുടങ്ങിയവയാണ് നിബന്ധനകൾ.
തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷ വഴിയായിരിക്കും. മൂന്ന് ഭാഗങ്ങളായുള്ള പരീക്ഷയ്ക്ക് രണ്ടരമണിക്കൂര്‍ സമയമാണ് അനുവദിക്കുക. അപേക്ഷ ഫീസ്: 200 രൂപ (എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസില്ല. എച്ച്.എ.എല്ലില്‍ മുന്‍പ് അപ്രന്റിസ്ഷിപ്പ് ചെയ്തവര്‍ക്കും ഫീസ് നൽകേണ്ടതില്ല).
അപേക്ഷയുടെ വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമായി www.halindia.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സമർപ്പിക്കേണ്ടണ്ട അവസാന തീയതി ഒക്ടോബര്‍ 5.
എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ട്രെയിനി
എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ട്രെയിനികളെ നിയമിക്കുന്നു. ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സിലെ ബെംഗളൂരുവിലെ എയര്‍പോര്‍ട്ട് സര്‍വീസസ് സെന്റര്‍ ഡിവിഷനിലും നാസിക്കിലെ എയര്‍ക്രാഫ്റ്റ് ഡിവിഷനിലുമാണ് അവസരം.
ആകെ 9 ഒഴിവുകളാണുള്ളത്.
ഒരുവര്‍ഷത്തെ പരിശീലനം പൂർത്തിയാക്കിയവർക്ക് അസിസ്റ്റന്റ് ഏറോഡ്രോം ഓഫീസര്‍ തസ്തികയില്‍ നിയമനം നല്‍കും. അഹമ്മദാബാദിലെ സിവില്‍ ഏവിയേഷന്‍ ട്രെയിനിങ് കോളേജിലോ ദണ്ഡിഗലിലെ (ഹൈദരാബാദ്) എയര്‍ഫോഴ്‌സ് അക്കാദമിയിലോ ആയിരിക്കും പരിശീലനം നടക്കുക.
പ്രായ പരിധി: 28 വയസ് കവിയരുത്, സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവിന് അർഹതയുണ്ട്.
യോഗ്യത
പ്ലസ്ടുവിനുശേഷം 70 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലോ ഇവയുമായി ബന്ധപ്പെട്ട ബ്രാഞ്ചുകളിലോ നേടിയ എന്‍ജിനീയറിങ്/ടെക്‌നോളജി ബിരുദം/തത്തുല്യം.
അപേക്ഷ ഫീസ്: 500 രൂപ. (എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ബാധകമല്ല).
അവസാനതീയതി: ഒക്ടോബര്‍ 15. വിശദവിവരങ്ങള്‍ക്കായി https://halindia.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.