വിദ്യാർഥികൾക്ക് ഇന്റേണ്‍ഷിപ്പുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ; മാസം 20000 രൂപ സ്റ്റൈപ്പെൻഡ്

Home Uncategorized വിദ്യാർഥികൾക്ക് ഇന്റേണ്‍ഷിപ്പുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ; മാസം 20000 രൂപ സ്റ്റൈപ്പെൻഡ്
വിദ്യാർഥികൾക്ക് ഇന്റേണ്‍ഷിപ്പുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ; മാസം 20000 രൂപ സ്റ്റൈപ്പെൻഡ്

2024ലെ സമ്മര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം രജിസ്‌ട്രേഷന്‍ ആരംഭിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. യോ​ഗ്യരായ ത്താപര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാം.

യോഗ്യത

നിലവിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍. മാനേജ്‌മെന്റ്, സ്റ്റാറ്റിസ്റ്റിക്‌സ്, നിയമം, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ്, ബാങ്കിങ് എന്നിവയില്‍ ഏതിലെങ്കിലും അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലെ വിദ്യാര്‍ഥികള്‍, കൂടാതെ നിയമത്തില്‍ മൂന്ന് വര്‍ഷത്തെ മുഴുവന്‍ സമയ പ്രൊഫഷണല്‍ ബാച്ചിലേഴ്‌സ് ബിരുദമുള്ള വിദ്യാര്‍ഥികള്‍ തുടങ്ങിയവർക്ക് അപേക്ഷകൾ അയക്കാവുന്നതാണ്. അതേസമയം നിലവില്‍ കോഴ്‌സിന്റെ അവസാന വര്‍ഷത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. മാത്രമല്ല പഠനം അംഗീകൃത സ്ഥാപനത്തിന് കീഴില്‍ ആയിരിക്കുകയും വേണം. 

പരമാവധി 125 വിദ്യാര്‍ഥികളെയാണ് എല്ലാ വര്‍ഷവും ഇന്റേൺഷിപ്പപിനായി ബാങ്ക് തിരഞ്ഞെടുക്കുന്നത്. താത്പര്യമുള്ളവർക്ക് ഡിസംബര്‍ 15 വരെ അപേക്ഷ സമർപ്പിക്കാം. 

ഇന്റേണ്‍ഷിപ്പ് 2025 ഏപ്രിലിലാണ് ആരംഭിക്കുക, പ്രതിമാസം 20,000 രൂപ ഉദ്യോ​ഗാർത്ഥികൾക്ക് സ്റ്റൈപ്പന്റായി ലഭിക്കും.

അടുത്ത വര്‍ഷം ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം നടക്കുക. ആഭിമുഖത്തിലൂടെ തിരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ പേരുകള്‍ ഫെബ്രുവരിയിലോ മാര്‍ച്ചിലോ പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published.