ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഈസ്റ്റേണ്‍ റീജിയനിലേക്ക് വിവിധ തസ്തികകളില്‍ നിയമനം നടക്കുന്നു. ആകെ 12 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 25ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ഡ്രൈവര്‍, ലാസ്കര്‍, ഡ്രോട്ട്സ്മാന്‍, ഫയര്മാന്, സിവിലയന്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഡ്രൈവര്‍, മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്, ഫിറ്റര്‍, ഇലക്ട്രീഷ്യന്, സ്കില്‍ഡ് & അണ്‍സ്കില്‍ഡ് തുടങ്ങിയ തസ്തികയിലേക്കാണ് നിയമനം.
ഓരോ പോസ്റ്റുകളിലും അവസരങ്ങൾ വിവിധ സംവരണ വിഭാഗങ്ങൾക്കായി നീക്കി വെച്ചിട്ടുണ്ട്.
ഡ്രൈവര്‍ 1 ഒഴിവ് (ഇ.ഡബ്ല്യു.എസ്), ലാസ്കര്‍ 1 ഒഴിവ് (ഇ.ഡബ്ല്യു.എസ്), ഡ്രോ ട്ട്സ്മാന് 1 ഒഴിവ് (ജനറല്‍), ഫയര്മാന് 1 ഒഴിവ് (ജനറല്‍), സിവിലിയന്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഡ്രൈവര്‍ – 1 ഒഴിവ് (ഒ.ബി.സി.), മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (മാലി)2 ഒഴിവ് (ഒ.ബി.സി.1, എസ്.സി.1), മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (ചൗക്കിദാര്‍) 1 ഒഴിവ് (ജനറല്‍), എം.ടി.ഫിറ്റര്‍ 1 ഒഴിവ് (എസ്.ടി.), ഇലക്ട്രി ക്കല്‍ 1 ഒഴിവ് (ഒ.ബി.സി), ഐ.സി.ഇ. ഫിറ്റര്‍ (സ്കില്‍ഡ്) 1 ഒഴിവ് (ജനറല്‍), അണ്‍സ്കില്‍ഡ് (ജനറല്‍). ലേബര്‍ 1 ഒഴിവ്.
യോഗ്യത
പത്താം ക്ലാസ്/ ഐ.ടി.ഐ/ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കാണ് അവസരങ്ങൾ
ശമ്പളം
എന്ജിന് ഡ്രൈവര്‍, ഡ്രോട്ട്സ്മാന്‍ തസ്തികയിലേക്ക്, 25,500-81,100 രൂപ ശമ്പളം ലഭിക്കും. ലാസ്കര്‍, മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (മാലി/ ചൗക്കിദാര്‍), അണ്‍സ്കില്‍ഡ് ലേബര്‍ തസ്തികയിലേക്ക്,18,000 – 56,900 രൂപ വരെ ശമ്പളം ലഭിക്കും. 19,900-63,200 രൂപ മറ്റ് തസ്തികകളില്‍ ശമ്പളമായി ലഭിക്കും.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. തപാല്‍ മുഖേനയാണ് അപേക്ഷകള്‍ നല്‍കേണ്ടത്. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി നവംബര്‍ 25.
വിശദ വിവരങ്ങൾക്കായി www.indiancoastguard.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Leave a Reply