ഇന്ത്യൻ ആർമിയിൽ പ്ലസ്‌ടു ടെക്നിക്കൽ എൻട്രി സ്‌കീമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2025 ജൂലായിൽ ആരംഭിക്കുന്ന കോഴ്‌സിൽ ആകെ 90 ഒഴിവാണ് നിലവിലുള്ളത്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. ഓഫീസർ തസ്തികകളിലേക്കുള്ള പെർമനൻ്റ് കമ്മിഷൻ പ്രകാരമുള്ള തിരഞ്ഞെടുപ്പാണ്.
യോഗ്യത
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുൾപ്പെട്ട പ്ലസ് ടു വിജയിച്ചിരിക്കണം (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയിൽ ആകെ 60 ശതമാനം മാർക്കുണ്ടായിരിക്കണം). 2024-ലെ ജെ.ഇ.ഇ. (മെയിൻസ്) പരീക്ഷ അഭിമുഖീകരിച്ചവരായിരിക്കണം
പ്രായം
അപേക്ഷകർ 2006 ജനുവരി രണ്ടിനും 2009 ജനുവരി ഒന്നിനുമിടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം നടക്കും. ഡെറാഡൂണിലെ മിലിട്ടറി അക്കാദമിയിലായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരിശീലനം.
അപേക്ഷ
ഓൺലൈനായി അപേക്ഷിച്ച്, അപേക്ഷയുടെ പ്രിന്റ് ഔട്ടിന്റെ രണ്ടു പകർപ്പുകളെടുക്കണം. ഒരെണ്ണം സ്വയം സാക്ഷ്യപ്പെടുത്തി അഭിമുഖത്തിനെത്തുമ്പോൾ ഹാജരാക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി നവംബർ അഞ്ചാണ്.
Leave a Reply