എയിംസിൽ അക്കൗണ്ട് ഓഫീസര്‍; ഇപ്പോൾ അപേക്ഷിക്കാം

എയിംസിൽ അക്കൗണ്ട് ഓഫീസര്‍മാരെ നിയമിക്കുന്നു. ഗൊരഖ്പൂര്‍ എയിംസിലേക്കാണ് നിയമനം. ഒക്ടോബര്‍ 15നാണ് വിജ്ഞാപനമിറക്കിയത്. വിജ്ഞാപനമിറങ്ങിയത്. ആകെയുള്ള 1ഒഴിവിലേക്ക് ഒരു മാസത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 

യോഗ്യത
ഉദ്യോ​ഗാർഥികൾക്ക് കൊമേഴ്‌സ് ബിരുദവും (50 ശതമാനം മാര്‍ക്കില്‍ കൂടുതല്‍ നേടണം), കൂടാതെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ സൂപ്പര്‍വൈസറി കപ്പാസിറ്റിയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ കേന്ദ്ര/ സംസ്ഥാന / യുടി/ സര്‍ക്കാര്‍ / സര്‍വകലാശാലകള്‍/ നിയമപരമായ / സ്വയംഭരണ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ ഗവേഷണ വികസന ഓര്‍ഗനൈസേഷനുകള്‍ക്ക് കീഴില്‍ ജോലി ചെയ്ത പ്രവൃത്തി പരിചയമുള്ള ആളായിരിക്കണം. 

പ്രായം
ഉദ്യോ​ഗാർഥികൾ 35നും 56 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. നിയമനം സാധാരണയായി നിയമന തീയതി മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർഥികൾക്ക് 56,100 രൂപ മുതല്‍ 177500 രൂപ വരെ ശമ്പളം ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക അറിയിപ്പില്‍ സൂചിപ്പിച്ചിരിക്കുന്ന വിലാസത്തില്‍ അപേക്ഷ ഫോമുകള്‍ ഓഫ് ലൈനായി സമര്‍പ്പിച്ച് അപേക്ഷകൾ നൽകാം.

Leave a Reply

Your email address will not be published. Required fields are marked *