മണിക്കൂറിൽ 5000 രൂപ ശമ്പളം; ഇലോൺ മസ്കിന്റെ സ്റ്റാർട്ടപ്പിൽ അവസരം

Home Uncategorized മണിക്കൂറിൽ 5000 രൂപ ശമ്പളം; ഇലോൺ മസ്കിന്റെ സ്റ്റാർട്ടപ്പിൽ അവസരം
മണിക്കൂറിൽ 5000 രൂപ ശമ്പളം; ഇലോൺ മസ്കിന്റെ സ്റ്റാർട്ടപ്പിൽ അവസരം

ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങലുമായി ഇലോൺ മസ്കിൻ്റെ എ.ഐ സ്റ്റാർട്ടപ്പായ എക്സ് എഐ. എ.ഐ. ട്യൂട്ടർമാരെയാണ് നിയമിക്കുന്നത്, മണിക്കൂറിന് 5000 രൂപ വരെ ശമ്പളം ലഭിക്കും. കൂടാതെ മെഡിക്കൽ, ഡെൻ്റൽ, വിഷൻ ഇൻഷ്വറൻസ് ആനുകൂല്യങ്ങളും ലഭിക്കും.

മണിക്കൂറിന് ഏകദേശം 5000 രൂപ വരെ ശമ്പളം ലഭിക്കും. കൂടാതെ മെഡിക്കൽ, ഡെന്റൽ, വിഷൻ ഇൻഷുറൻസ് ആനൂകൂല്യങ്ങളും ഉണ്ടാകും. ഡാറ്റയും ഫീഡ് ബാക്കും നൽകി എക്സ് എ.ഐയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കുകയാണ് ട്യൂട്ടർമാരുടെ ചുമതല. ട്യൂട്ടർമാരിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത് ശരിയായ വിവരങ്ങൾ നന്നായി നൽകാൻ എ.ഐയെ സഹായിക്കുക എന്നതാണ്. എ.ഐയ്ക്ക് പഠിക്കാൻ കഴിയുന്ന വ്യക്തമായ ഡാറ്റ നൽകുകയാണ് ട്യൂട്ടർമാർ ചെയ്യേണ്ടത്. ഇത് ഭാഷ മനസിലാക്കുന്നതിന് എ.ഐയെ സഹായിക്കും. കൂടാതെ എ.ഐയ്ക് ഭാഷയും അക്ഷരങ്ങളും മനസിലാക്കി കൊടുക്കാനുള്ള ടാസ്‌കുകളും ട്യൂട്ടർമാർ കണ്ടെത്തേണ്ടതായുണ്ട്.

ഉദ്യോഗാർത്ഥികൾക്ക് സാങ്കേതിക യോഗ്യതകൾ അനിവാര്യമല്ല. ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിയാവുന്നവരെയാണ് എക്സ് എ.ഐയ്ക്ക് വേണ്ടത്. സാഹിത്യം, പത്രപ്രവർത്തനം, ഗവേഷണ പരിചയം എന്നിവയുമായി ബന്ധമുള്ളവർക്ക് മുൻഗണന ലഭിക്കും. കൂടാതെ വ്യത്യസ്ത സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള കഴിവുണ്ടായിരിക്കണം. നിയമനം ലിങ്ക്‌ഡ് ഇൻ വഴിയായിരിക്കും. തിരഞ്ഞെടുക്കുന്ന ഉദ്യോ​ഗാർഥികൾക്ക് രണ്ടാഴ്ചത്തെ പരിശീലനം നൽകും. പരിശീലത്തിന് ശേഷം വീട്ടിലിരുന്ന് ജോലി ചെയ്യാം, രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചര വരെയായിരിക്കും ജോലി സമയം. പൂർണമായി പരിശീലനം നേടിക്കഴിഞ്ഞാൽ ജോലി സമയം ഉദ്യോ​ഗാർഥികൾക്ക് തന്നെ തീരുമാനിക്കാനുള്ള അവസരവും കമ്പനി നൽകുന്നു.

Leave a Reply

Your email address will not be published.