കേരള സംസ്ഥാന സ്ഥാപനമായ ഒഡപെക് സൗദി അറേബ്യയില്‍ മലയാളികള്‍ക്കായി നിരവധി തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ടെക്നീഷ്യന്സിനാണ് നിയമനം. യോഗ്യത ഉള്ളവരാണെങ്കില്‍ ഇപ്പോള്‍ തന്നെ അപേക്ഷിച്ചോളൂ. ഒക്ടോബര്‍ 30 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
പൈപ്പ് ആര്‍ക്ക് വെല്‍ഡര്‍
തസ്തികയില്‍ ആറ് ഒഴിവുകളാണ് ഉള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് മിനിമം എട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. 750 യു എസ് ഡിയാണ് ശമ്പളമായി ലഭിക്കുക (അതായത് 63,054.19 ഇന്ത്യന്‍ രൂപ, ഇന്നത്തെ വിനിമയ നിരക്കില്‍). കൂടാതെ ഓവര്‍ടൈമിനും ശമ്പളം ലഭിക്കും.
പൈപ് വെല്‍ഡര്‍ ടി ഐ ജി ആന്റ് ആര്‍ക്ക്
9 ഒഴിവുകളാണ് ഉള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് 8 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. 850 യുഎസ്ഡിയാണ് ശമ്പളമായി ലഭിക്കുക (71,463.34 ഇന്ത്യന്‍ രൂപ) ഓവര്‍ടൈമിനുള്ള തുകയും ശമ്പളമായി ലഭിക്കും.
പൈപ്പ് ഫിറ്റര്‍ ഗ്രേഡ്
27 ഒഴിവുകള്‍ ഉണ്ട്. മിനിമം 5 വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ് 650 യുഎസ്ഡിയാണ് ശമ്പളം. കൂടാതെ ഓവര്‍ടൈമും.
പൈപ്പ് വെല്‍ഡര്‍ 2ജി
അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം 700 ഡോളര്‍ പ്ലസ് ഒടി. 19 ഒഴിവുകളാണ് ഉള്ളത്.
പൈപ്പ് വെല്‍ഡര്‍ ഫോര്മാന്
ഒരു ഒഴിവ് 950 യുഎസ്ഡി പ്ലസ് ഒടി.
പൈപ്പിങ് ഫോര്മാന്
ഒരു ഒഴിവ് 950 യുഎസ്ഡി പ്ലസ് ഒടി.
മറ്റ് നിബന്ധനകള്‍
ഉദ്യോഗാര്‍ഥികള്‍ എണ്ണ, വാതക പൈപ്പ് ലൈന്‍ പ്രൊജക്ടുകളില്‍ പ്രവൃത്തിപരിചയം ഉള്ളവരായിരുക്കണം. രാവിലെ 7 മുതല്‍ വൈകീട്ട് ആറ് വരെയാണ് ജോലി സമയം. വെള്ളിയാഴ്ച അവധിയായിരിക്കും. താമസം, ഭക്ഷണം, യാത്രാ സൗകര്യം എന്നിവ സൗജന്യമായി ലഭിക്കും. പ്രതിവര്‍ഷം 21 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും, കൂടാതെ നാട്ടിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റും സൗജന്യമായി ലഭിക്കും.
Leave a Reply