കേരള ഹൈക്കോടതിയില്‍ അവസരം; ഇപ്പോൾ അപേക്ഷിക്കാം

കൊച്ചി: കേരള ഹൈക്കോടതിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്, നിലവിൽ 12 ഒഴിവാണുള്ളത്. സ്ഥിരനിയമനമാണ്. 14/2024, 15/2024 റിക്രൂട്ട്മെന്റ് നമ്പറുകളിലായിട്ടാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിൽ 14/2024 നമ്പർ മുസ്ലിം വിഭാഗക്കാർക്കുള്ള എൻസിഎ (ഒരു ഒഴിവ്) വിജ്ഞാപനവും 15/2024 റഗുലർ നിയമനവും (11) ആണ്.

പ്ലസ്‌ ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ടൈപ്പ്റൈറ്റിങ്ങിൽ (ഇംഗ്ലീഷ്) കെജിടിഇ (ഹയർ), കംപ്യൂട്ടർ വേർഡ് പ്രോസസിങ്/ തത്തുല്യ സർട്ടിഫിക്കറ്റ് നിർബന്ധം. അപേക്ഷകർ 02-01-1988- 01-01-2006-നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണവിഭാഗങ്ങളിൽ ഉള്‍പ്പെടുന്നവരാണെങ്കില്‍ അവർക്ക് ഉയർന്ന പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവ് ലഭിക്കുന്നതാണ്.

ടൈപ്പിങ് ടെസ്റ്റിന്റെയും ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഒ എം ആർ പരീക്ഷയിൽ കംപ്യൂട്ടർ പരിജ്ഞാനം (50 മാർക്ക്), ജനറൽ നോളജ്, കറന്റ അഫയേഴ്സ് (30 മാർക്ക്), ജനറൽ ഇംഗ്ലീഷ് (20 മാർക്ക്) എന്നി വിഷയങ്ങളിൽ നിന്ന് ചോദ്യങ്ങളുണ്ടാകും. 75 മിനുറ്റാണ് പരീക്ഷ സമയം.

ഒബ്ജ‌ക്ടീവ് ടെസ്റ്റിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ ടൈപ്പിങ്ങ് ടെസ്റ്റിന് വിധേയരാക്കും, ടൈപ്പിങ് വേഗവും കംപ്യൂട്ടർ പരിജ്ഞാനവുമായിരിക്കും ഇവിടെ പരിശോധിക്കുക. എറണാകുളത്തു വച്ചായിരിക്കും എഴുത്തുപരീക്ഷയും ടൈപ്പിങ്‌ടെസ്റ്റും നടക്കുക. 27900 മുതല്‍ 63700 രൂപവരെയാണ് ഈ തസ്തികതയിലെ ജോലിക്കായുള്ള ശമ്പളം.

അപേക്ഷകർ 500 രൂപ അപേക്ഷ ഫീസായി നല്‍കണം. എസ് സി/ എസ് ടി/തൊഴിൽരഹിതരായ ഭിന്നശേഷിവിഭാഗക്കാർ എന്നിവർ ഫീസ് നല്‍കേണ്ടതില്ല. അതേസമയം ഇവർ അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഉദ്യോ​ഗാർത്ഥികൾ കേരള ഹൈക്കോടതിയുടെ വെബ്സൈറ്റ് വഴി വൺടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷം അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ റിക്രൂട്ട്മെൻ്റ് നമ്പർ വ്യക്തമാക്കുകയും വേണം.

2025 ജനുവരി 6 ആണ് അപേക്ഷകൾ അയക്കാനുള്ള അവസാന തിയതി. ജനുവരി 6 വരെ ഫീസ് ഓൺലൈനായി അടയ്ക്കാം. ഓഫ്ലൈനായി ജനുവരി 9 മുതൽ 15 വരേയും ഫീസടയ്ക്കാം. വിജ്ഞാപനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ hekrecruitment.keralacourts.in സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *