28 കഴിയാത്തവരാണോ എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണാവസരം, ഒരു ലക്ഷം രൂപ ശമ്പളത്തിൽ പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ പവർടെല്ലിലാണ് അവസരം.
ട്രെയിനി എൻജിനീയർ (ഇലക്ട്രോണിക്സ്) തസ്തികയിലാണ് അവസരമുള്ളത്. ആകെ 22 ഒഴിവാണുള്ളത്. ജോലി ലഭിക്കുന്നവർക്ക് ഒരു വർഷ പരിശീലനവും തുടർന്ന് സ്ഥിര നിയമനവും ലഭിക്കും. ഡിസംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത
ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ/ ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്/ബിഎസ്സി എൻജിനീയറിങ്. എന്നിങ്ങനെയുള്ള യോഗ്യതകളുള്ളവർക്കാണ് അവസരം.
ശമ്പളം
30,000-1,20,000 രൂപ വരെ ശമ്പളം ലഭിക്കും
വിശദ വിവരങ്ങൾക്കായി www.powergrid.in വെബ് സൈറ്റ് സന്ദർശിക്കുക