പരീക്ഷയെഴുതാതെ ഒന്നര ലക്ഷം രൂപ ശമ്പളമുള്ള കേന്ദ്ര സർക്കാർ ജോലി; ഇപ്പോൾ അപേക്ഷിക്കാം

പരീക്ഷയെഴുതാതെ തന്നെ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളമുള്ള ജോലി സ്വന്തമാക്കാൻ അവസരം. ടെലികമ്യൂണിക്കേഷൻസ് വകുപ്പിൽ സബ് ഡിവിഷണൽ എഞ്ചീനിയർ (എസ്‌ഡിഇ) തസ്തികയിലേക്കാണ് ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. താൽപര്യമുളളവർ കമ്യൂണിക്കേഷൻസ് വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി (https://dot.gov.in/) അപേക്ഷിക്കണം. ഈ മാസം 26 വരെയാണ് അവസരം.

വിവിധയിടങ്ങളിലായി ആകെ 48 ഒഴിവുകളാണുള്ളത്. ഡൽഹിയിൽ 22 ഒഴിവുകളുണ്ട്. കൂടാതെ അഹമ്മദാബാദിലും ഷില്ലോംഗിലും മൂന്ന് ഒഴിവുകൾ വീതവും കൊൽക്കത്തയിലും മുംബയിലും നാല് വീതവും ഉണ്ട്. കൂടാതെ ജമ്മു കാശ്മീർ, മീററ്റ്, നാഗ്‌പൂർ, ഷിംല എന്നിവിടങ്ങളിൽ രണ്ട് ഒഴിവുകൾ വീതവും ഗ്യാംങ്ടോക്ക്. ഗുവാഹത്തി, എറണാകുളം. സെക്കന്തരാബാദ് എന്നിവിടങ്ങളിൽ ഒരു ഒഴിവ് വീതവുമുണ്ട്.

യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ, ഇലക്ടോണിക്സ്, ടെലികമ്യൂണിക്കേഷൻസ്, ഇൻഫെർമേഷൻ ടെക്നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ് എന്നിവയിൽ ബിരുദമുളളവർക്ക് അപേക്ഷ സമർപ്പിക്കാം. 56 വയസിന് താഴെയുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഉദ്യോഗാർത്ഥികളുടെ തൊഴിൽ പരിചയവും യോഗ്യതയും അനുസരിച്ച് ശമ്പളം തീരുമാനിക്കും. 47,600 രൂപ മുതൽ 1,51,100 രൂപ വരെ ശമ്പളമായി ലഭിക്കാം. വ്യക്തിഗത അഭിമുഖത്തെ അടിസ്ഥാനമായിരിക്കും തിരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *