സുപ്രീം കോടതിയില്‍ ജോലി നേടാന്‍ അവസരം. പേഴ്‌സണല്‍ അസിസ്റ്റന്റ്, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികകളിലാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. മിനിമം ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ആകെ 107 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ഡിസംബര്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
തസ്തിക &ഒഴിവ്
സുപ്രീം കോടതിയില്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ 107 ഒഴിവുകള്‍. കോര്‍ട്ട് മാസ്റ്റര്‍ (ഷോര്‍ട്ട്ഹാന്‍ഡ്) 31, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് 33, പേഴ്‌സണല്‍ അസിസ്റ്റന്റ് 43, എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 44,900 രൂപ മുതല്‍ 67,700 രൂപ വരെ ശമ്പളമായി ലഭിക്കും.
കോര്‍ട്ട് മാസ്റ്റര്‍ (ഷോര്‍ട്ട്ഹാന്‍ഡ്) തസ്തികയിലേക്ക് 30 മുതല്‍ 45 വയസ് വരെയും, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് 18 മുതല്‍ 30 വയസ് വരെയും, പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് 18 മുതല്‍ 30 വയസ് വരെയുമാണ് ഉയർന്ന പ്രായപരിധി. ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 1000 രൂപയും, എസ്.സി, എസ്.ടിക്കാര്‍ക്ക് 250 രൂപയുമാണ് അപേക്ഷ ഫീസ്
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക. അപേക്ഷിക്കുന്നതിന് മുന്‍പായി വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.