109 തസ്‌തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം

തിരുവനന്തപുരം: സെക്രട്ടേറിയറ്റ്, പി.എസ്‌.സി., ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ്/ഓഡിറ്റർ, ഹയർ സെക്കൻഡറി ടീച്ചർ (കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്), മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ഹൈസ്‌കൂൾ ടീച്ചർ തുടങ്ങി 109 തസ്‌തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനമെത്തി. വിജ്ഞാപനം ഡിസംബർ 31ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും, ഉദ്യോ​ഗാർത്ഥികൾക്ക് ജനുവരി 29 വരെ അപേക്ഷിക്കാം.

തദ്ദേശ സ്വയംഭരണവകുപ്പിൽ അസിസ്റ്റൻ്റ് എൻജിനിയർ, ഡ്രാഫ്റ്റ്സ്‌മാൻ/ ഓവർസിയർ, മരാമത്ത് വകുപ്പിൽ എൻജിനിയറിങ് അസിസ്റ്റന്റ്, വനിതാ പോലീസ് കോൺസ്റ്റബിൾ, ഇന്ത്യ റിസർവ് ബറ്റാലിയനിൽ കോൺസ്റ്റബിൾ, കമ്പനി/ബോർഡ്/കോർപ്പറേഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ്, വിവിധ വകുപ്പുകളിൽ എൽ.ഡി.വി./എച്ച്.ഡി.വി. ഡ്രൈവർ തുടങ്ങിയ തസ്തികളിലാണ് വിജ്ഞാപനം തയ്യാറായിട്ടുള്ളത്.

വിജ്ഞാപനത്തിൻ്റെ വിശദാംശങ്ങൾ പിഎസ് സി വെബൈസൈറ്റിൽ ലഭ്യമാണ്. അതേസമയം ഒഴിവ് റിപ്പോർട്ട് ചെയ്യാത്തതിനാൽ കെ.എ.എസിന്റെ രണ്ടാം വിജ്ഞാപനം പി.എസ്.സി.ക്ക് തയ്യാറാക്കാനായില്ല. ഡിസംബർ 31- നകം വിജ്ഞാപനം വന്നില്ലെങ്കിൽ പ്രായപരിധി പിന്നിടുന്നവർക്ക് അവസരം നഷ്‌ടമാകും.

Leave a Reply

Your email address will not be published. Required fields are marked *