കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വിശാഖപട്ടണം നേവല്‍ ഡോക്ക് യാര്‍ഡിലേക്ക് അപ്രന്റീസ് നിയമനം. 2025-26 ബാച്ചിലേക്കുള്ള ട്രേഡ് അപ്രന്റീസുകൾക്കായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വിവിധ ട്രേഡുകളിലായി ആകെ 275 ഒഴിവുകളാണുള്ളത്. ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് ജോലിക്ക് അപേക്ഷിക്കാനുള്ള അവസരം.
തസ്തികയും & ഒഴിവുകളും
മെക്കാനിക് ഡീസല്‍ = 25, മെഷീനിസ്റ്റ് = 10, മെക്കാനിക് (എയര്‍കണ്ടീഷനിങ് ) = 10, ഫൗണ്ടറിമാന്‍ = 5, ഫിറ്റര്‍ = 40, പൈപ്പ് ഫിറ്റര്‍ = 25, മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ് = 5, ഇലക്ട്രീഷ്യന്‍ = 25, ഇന്‍സ്ട്രുമെന്റ് മെക്കാനിക് = 10, ഇലക്ട്രോണിക്‌സ് മെക്കാനിക് = 25, വെല്‍ഡര്‍ ( ഗ്യാസ് ആന്റ് ഇലക്ട്രിക് ) = 13, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ = 27, ഷിപ്പ്‌റൈറ്റ് (വുഡ്) = 22, പെയിന്റര്‍ (ജനറല്‍) = 13, മെക്കാനിക് മെക്കാട്രോണിക്‌സ് = 10, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ് = 10
യോഗ്യത
ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി പാസായവരായിരിക്കണം. മാത്രമല്ല ബന്ധപ്പെട്ട ട്രേഡില്‍ 65 ശതമാനം മാര്‍ക്കില്‍ കുറയാതെ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഇന്ത്യന്‍ നേവിയുടെ വെബ്‌സൈറ്റ് (www.joinindiannavy.gov.in) സന്ദര്‍ശിച്ച് വിശദമായ വിജ്ഞാപനവും അപേക്ഷ നടപടികളും മനസിലാക്കണം. പിന്നീട് നാഷണല്‍ അപ്രന്റീസ്ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് (www.apprenticeshipindia.gov.in) അപേക്ഷ സമർപ്പിക്കണം. നിര്‍ദ്ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം The Officer- Incharge, (for apprenticeship) Naval Dockyard Apprentice school, SM naval Base SO, PO Vishakapatanam 530014, Andhra Pradesh എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷ ജനുവരി 2നകം നേവല്‍ ഡോക്ക് യാര്‍ഡിൽ ലഭിക്കണം.