യു.കെ യിലേക്ക് ഡോക്ടർമാർക്ക് അവസരങ്ങളുമായി നോർക്ക റിക്രൂട്ട്മെന്റ്

യു.കെ വെയിൽസിലേക്ക് ഡോക്ടർമാർക്ക് (സൈക്യാട്രി) അവസരങ്ങളുമായി നോർക്ക റിക്രൂട്ട്മെന്റ് നടത്തുന്നു (PLAB ആവശ്യമില്ല). യുകെയിലെ വെയിൽസ് എൻ.എച്ച്.എസ്സിലേയ്ക്ക് (NHS) സൈക്യാട്രി സ്പെഷ്യാലിറ്റി ഡോക്ടർമാർക്ക് അവസരങ്ങളുമായാണ് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. തെലങ്കാനയിലെ ഹൈദരാബാദിൽ (വേദി-വിവാന്ത ബെഗംപേട്ട്) 2025 ജനുവരി 24 മുതൽ 26  വരെ ചേരുന്ന ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ വാർഷിക ദേശീയ സമ്മേളനത്തോട് (ANCIPS 2025) അനുബന്ധിച്ചാണ് ജോലിക്കായുള്ള അഭിമുഖം നടക്കുക. താൽപര്യമുളള ഉദ്യോ​ഗാർത്തികൾ ജനുവരി 08 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

യോ​ഗ്യത‌
സൈക്യാട്രി സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് നാലുവർഷത്തെ പ്രവർത്തിപരിചയമുളള ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ് (PLAB ആവശ്യമില്ല). വെയിൽസിലെ മാനസികാരോഗ്യ വിഭാഗത്തിൽ മൂന്നു വർഷം വരെ നീളുന്ന സ്ഥിരനിയമനത്തിനാണ് ഉദ്യോ​ഗാർത്ഥികൾക്ക് അവസരം. റിഹാബിലിറ്റേഷൻ, കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം, ആക്യൂട്ട് അഡൽറ്റ് സൈക്യാട്രി, മുതിർന്നവരുടെ മാനസികാരോഗ്യം, പ്രായപൂർത്തിയായവരുടെ മാനസികാരോഗ്യം, പഠനവൈകല്യം എന്നീ സബ് സ്പെഷ്യാലിറ്റികളിലും അവസരമുണ്ട്. 

ശമ്പളം
ഉദ്യോ​ഗാർത്ഥികൾക്ക് പ്രവൃത്തിപരിചയമനുസരിച്ച് £59,727 മുതൽ £95,400 വരെ വാർഷിക ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് ‌ശമ്പളത്തിനു പുറമേ മൂന്നു വർഷം വരെയുളള GMC രജിസ്ട്രേഷൻ സ്‌പോൺസർഷിപ്പ്, IELTS/OET, വിസ, ഇ-പോർട്ട്ഫോളിയോ ആക്സസ് ഫീസ് റീഇംബേഴ്സ്മെൻ്റ്, £650 ഗ്രാറ്റുവിറ്റി പേയ്‌മെൻ്റ്, യുകെയിലേക്കുള്ള ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റ്, ഒരു മാസത്തെ താമസസൗകര്യം (യു.കെ) എന്നീ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും. 

അപേക്ഷ
താൽപര്യമുളള അപേക്ഷകർ www.nifl.norkaroots.org എന്ന വെബ്ബ്സൈറ്റ് സന്ദർശിച്ച് 2025 ജനുവരി 08 നകം അപേക്ഷ നൽകേണ്ടതാണ്. വിശദവിവരങ്ങൾക്കായി 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും)  ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *