ഡാറ്റാ സയന്‍സിൽ ഒരു കരിയർ ആയാലോ; ലക്ഷങ്ങളാണ് ശമ്പളം

2025 ല്‍ മികച്ച കരിയര്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവരാണോ, എങ്കില്‍ നിങ്ങള്‍ ഡാറ്റാ സയന്‍സിനെ കുറിച്ച് അറിഞ്ഞിരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡാറ്റാ സയന്‍സിലെ ഒരു കരിയര്‍, വളര്‍ച്ചയ്ക്കും പുതിയ ക്ലയന്റ് പ്രോജക്ടുകള്‍ക്കുമുള്ള അനന്തമായ അവസരങ്ങള്‍ക്കൊപ്പം ഉയര്‍ന്ന ഡിമാന്‍ഡില്‍ നിങ്ങളെ നിലനിര്‍ത്തും എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ പറയുന്നത്.

സ്ഥാപനങ്ങള്‍ പ്രതിദിനം കൈകാര്യം ചെയ്യുന്ന ഡാറ്റയുടെ അളവ് വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ പ്രൊജക്ടുകള്‍ മുതല്‍ പുതിയ വിപണികളിലേക്ക് വ്യാപിക്കുന്നത് വരെ ഡാറ്റ, ബിസിനസ് വിജയത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇത് കൈകാര്യം ചെയ്യാൻ ഏറ്റവും നല്ല മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.

ഡാറ്റ പ്രയോജനപ്പെടുത്തുന്ന ഓര്‍ഗനൈസേഷനുകള്‍ എതിരാളികളെ അപേക്ഷിച്ച് നേട്ടം കണ്ടെത്തുന്നു എന്നാണ് വിലയിരുത്തല്‍. യുഎസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്ക് പ്രകാരം ഡാറ്റാ സയന്റിസ്റ്റുകള്‍ക്ക് 73,000 -ലധികം പുതിയ അവസരങ്ങള്‍ തുറന്നിട്ടുണ്ട്. ഇത് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 36% വര്‍ധിക്കും. ശരാശരി തൊഴില്‍ വളര്‍ച്ചാ നിരക്കിനേക്കാള്‍ വളരെ കൂടുതലാണിത്.

ഒരു ഡാറ്റാ സയന്റിസ്റ്റിന് ലഭിക്കുന്നത് ആറ് അക്ക ശമ്പളമാണ്. ഈ പ്രൊഫഷണലുകള്‍ക്ക് പ്രതിവര്‍ഷം ഏകദേശം 122,000 ഡോളര്‍ സമ്പാദിക്കാനാകും എന്നാണ് കണക്കാക്കുന്നത്. ഫ്രീലാന്‍സ്, വര്‍ക്ക് ഫ്രം ഹോം മോഡില്‍ ജോലി ചെയ്യാനാകും എന്നതാണ് മറ്റൊരു പ്രത്യേകത. മുഴുവന്‍ സമയ ജീവനക്കാരെ നിയമിക്കുന്നതിനുള്ള സാമ്പത്തിക ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫ്രീലാന്‍സര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താനാണ് കമ്പനികള്‍ ശ്രമിക്കുന്നത്.

ഹെല്‍ത്ത് കെയര്‍, ഫിനാന്‍സ്, റീട്ടെയില്‍ മാര്‍ക്കറ്റിംഗ് എന്നിവയില്‍ എല്ലാം ഡാറ്റാ സയന്‍സ് ഉപയോഗപ്പെടുത്താൻ സാധിക്കും. 2025 ല്‍ മികച്ച പ്രതിഫലം നല്‍കുന്ന ഡാറ്റയിലെ 11 ഫ്രീലാന്‍സ് റിമോട്ട് ജോലികളാണ് ഇവ. ഡാറ്റ സയന്റിസ്റ്റ്, ഡാറ്റ എഞ്ചിനീയര്‍, ഡാറ്റ അനലിസ്റ്റ്, മെഷീന്‍ ലേണിംഗ് എഞ്ചിനീയര്‍, ബിസിനസ് ഇന്റലിജന്‍സ് കണ്‍സള്‍ട്ടന്റ്, ഡാറ്റ വിഷ്വലൈസേഷന്‍ വിദഗ്ധന്‍, എന്‍ എല്‍ പി ( നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ്) സ്‌പെഷ്യലിസ്റ്റ്, ക്ലൗഡ് ഡാറ്റ ആര്‍ക്കിടെക്റ്റ്, വെബ് അനലിറ്റിക്‌സ് വിദഗ്ധന്‍, ബിഗ് ഡാറ്റ സ്‌പെഷ്യലിസ്റ്റ്, ഡാറ്റ മാനേജര്‍ തുടങ്ങിയവ.

Leave a Reply

Your email address will not be published. Required fields are marked *