എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന് കീഴിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

എയര്‍പോര്‍ട്ടുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സുവർണാവവസരം. എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന് കീഴിലാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഓഫീസര്‍ തസ്തികയിലേക്ക് ആകെ 172 ഒഴിവുകളാണുള്ളത്. നിലവില്‍ കരാര്‍ നിയമനമാണ്, പിന്നീട് എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന്റെ താല്‍പര്യപ്രകാരം കരാര്‍ നീട്ടാനും സാധ്യതയുണ്ട്. 

തസ്തിക & ഒഴിവ്

മുംബൈ, ഡല്‍ഹി എയര്‍പോര്‍ട്ടുകളിലാണ് നിയമനങ്ങൾ നടക്കുക. എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന് കീഴില്‍ 172 ഓഫീസര്‍ റിക്രൂട്ട്‌മെന്റ്.

മുബൈ എയര്‍പോര്‍ട്ടില്‍ 145 ഒഴിവുകളും, ഡല്‍ഹി എയർപോർട്ടിൽ 27 ഒഴിവുകളുമാണുള്ളത്. മൂന്ന് വര്‍ഷത്തേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്. എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന്റെ താല്‍പര്യപ്രകാരം ഉദ്യോ​ഗാർത്ഥികൾക്ക് കരാര്‍ നീട്ടിനൽകാനും സാധ്യതയുണ്ട്. ജൂനിയര്‍ ഓഫീസര്‍ (സെക്യൂരിറ്റി) തസ്തികകളിലേക്കുള്ള പ്രായപരിധി 45 വയസ് കവിയരുത്. 

യോഗ്യത

ജൂനിയര്‍ ഓഫീസര്‍ (സെക്യൂരിറ്റി)

ജൂനിയര്‍ ഓഫീസര്‍ (സെക്യൂരിറ്റി) തസ്തികയിലുള്ളത് 87 ഒഴിവുകളാണ്. 10+2+3 സ്ട്രീമില്‍ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഏവിയേഷന്‍ സെക്യൂരിറ്റിയിലുള്ള (കുറഞ്ഞത് 13 ദിവസം ദൈര്‍ഘ്യം) സര്‍ട്ടിഫിക്കറ്റും കൂടാതെ മികച്ച ആശയവിനിമയശേഷിയും കംപ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവരായിരിക്കണം ഉദ്യോ​ഗാർത്ഥികൾ.

ഓഫീസര്‍ (സെക്യൂരിറ്റി) 

തസ്തികയില്‍ 85 ഒഴിവാണുള്ളത്. 10+2+3 സ്ട്രീമില്‍ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഏവിയേഷന്‍ സെക്യൂരിറ്റിയിലുള്ള (കുറഞ്ഞത് 13 ദിവസം ദൈര്‍ഘ്യം) സര്‍ട്ടിഫിക്കറ്റും കൂടാതെ മികച്ച ആശയവിനിമയശേഷിയും കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യതായി വേണ്ടത്. ഏവിയേഷന്‍ സൂപ്പര്‍വൈസര്‍ കോഴ്‌സ്/കാര്‍ഗോ സൂപ്പര്‍വൈ സര്‍ കോഴ്‌സസ്/ഏവിയേഷന്‍ കാര്‍ഗോ സെക്യൂരിറ്റി/ഡി ജി ആര്‍ സര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ www.aias.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ട രേഖകള്‍ സഹിതം അഭിമുഖത്തിനെത്തണം. ജനുവരി 6,7,8 തീയതികളിലായാണ് ഇന്റര്‍വ്യൂ നടക്കുന്നത്. വിശദവിവരങ്ങള്‍ക്കായി www.aias.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *