വിദഗ്‌ധരായ ഇന്ത്യൻ തൊഴിലാളികളെ ആകർഷിക്കുന്നതിനായി തായ്‌വാൻ രണ്ട് പുതിയ വീസ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. നൈപുണ്യം നേടിയ നിരവധി പ്രഫഷണലുകളുടെ ആവശ്യം ഇപ്പോൾ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. സാമ്പത്തിക പുരോഗതിക്ക് ഉതകുന്ന വിധം തൊഴിൽ ശക്തി വർധിപ്പിക്കാനാണ് തായ് വാൻ ഗവൺമെന്റ് ലക്ഷ്യമിടുന്നത്.
ടെക്നോളജി, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ ഉദ്യോഗാർത്ഥികൾക്ക് നിരവധി അവസരങ്ങളുള്ളത്. ഇന്ത്യൻ പൗരന്മാർക്ക് തായ്‌വാനിൽ വിദഗ്‌ധ തൊഴിൽ തേടാൻ അനുവദിക്കുന്നതാണ് പുതിയ എംപ്ലോയ്മെൻ്റ് സീക്കിംഗ് വിസ.
ദീർഘകാല ജോലിക്കു മുമ്പ് രാജ്യത്ത് പ്രാദേശികമായ തൊഴിൽ സാധ്യതകൾ കണ്ടെത്താൻ അവസരം നൽകുന്നതാണ് ഈ വീസ. ഏതെങ്കിലും ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് തായ്‌വാനിലെ തൊഴിൽ സാഹചര്യങ്ങൾ വിലയിരുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലൊരു ഓപ്ഷനാണ്.
വൈദഗ്‌ധ്യമുള്ള പ്രൊഫഷണലുകൾക്ക് കൂടുതൽ സമഗ്രമായ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു വീസ പ്രോഗ്രാമാണ് തായ്‌വാൻ എംപ്ലോയ്മെൻ്റ് ഗോൾഡ് കാർഡ്. ഗോൾഡ് കാർഡ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് വർക്ക് പെർമിറ്റ്, റസിഡൻസ് പെർമിറ്റ് തുടങ്ങിയവ സംയോജിപ്പിച്ച് ഉദ്യോഗാർത്ഥികൾക്ക് തായ് വാനിൽ താമസിക്കാനും ജോലി ചെയ്യാനും എളുപ്പമാക്കുന്നതിനാണ്.
മൂന്ന് വർഷം വരെയാണ് വിസയുടെ സാധുത. കൂടാതെ താമസം നീട്ടാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പുതുക്കാവുന്നതാണ്. തായ്‌വാനിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗോൾഡ് കാർഡ് വലിയൊരു ആകർഷകമാണ്.
ഈ രണ്ടു വീസ പ്രോഗ്രാമുകൾ ഇൻഫർമേഷൻ ടെക്നോളജി, എഞ്ചിനീയറിംഗ്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് തുടങ്ങിയ വൈദഗ്‌ധ്യമുള്ള പ്രൊഫഷണലുകൾക്ക് അനുയോജ്യമാണ്. തായ്‌വാൻ സർക്കാർ ഈ വീസ പ്രോഗ്രാമുകൾ അവതരിപ്പിച്ചിരിക്കുന്നത് പുറത്തു നിന്ന് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു കൊണ്ട് രാജ്യത്തിന്റെ തൊഴിൽ വിപണി ശക്തിപ്പെടുത്താനുള്ള ലക്ഷ്യമിട്ടുകൊണ്ടാണ്.