കേരള പിഎസ്സിക്ക് കീഴിൽ അവസരം; ഇപ്പോൾ അപേക്ഷിക്കു

കേരള സര്‍ക്കാരിന് കീഴില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾക്കിതാ ഒരു സുവർണാവസരം. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇപ്പോള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍/ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് (എറണാകുളം)/ സംസ്ഥാന ഓഡിറ്റ് വകുപ്പ്/ വിജിലന്‍സ് ട്രൈബ്യൂണലിന്റെ ഓഫീസ്/ അന്വേഷണ കമ്മീഷണറുടെയും പ്രത്യേക ജഡ്ജിയുടെയും ഓഫീസുകളിലേക്ക് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനമാണ് നടക്കുന്നത്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം, പിഎസ് സി വെബ്‌സൈറ്റ് മുഖേന ജനുവരി 29ന് മുന്‍പായി അപേക്ഷ സമർപ്പിക്കണം.

തസ്തികയും & ഒഴിവുകളും

കേരള പിഎസ് സിക്ക് കീഴില്‍ ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍/ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് (എറണാകുളം)/ സംസ്ഥാന ഓഡിറ്റ് വകുപ്പ്/ വിജിലന്‍സ് ട്രൈബ്യൂണലിന്റെ ഓഫീസ്/ അന്വേഷണ കമ്മീഷണറുടെയും പ്രത്യേക ജഡ്ജിയുടെയും ഓഫീസികളിലേക്ക് അസിസ്റ്റന്റ്/ ഓഡിറ്റര്‍ റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം നിരവധി പ്രതീക്ഷിത ഒഴിവുകളാണുള്ളത്.  കാറ്റഗറി നമ്പര്‍: 576/2024. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് പ്രതിമാസം 39,300 രൂപ മുതല്‍ 83,000 രൂപ വരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി & യോ​ഗ്യത

18നും 36നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1988നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഉദ്യോ​ഗാർത്ഥികൾക്ക് ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിയിൽ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കഴിഞ്ഞവരായിരിക്കണം.

അപേക്ഷ

തല്‍പരരും, യോ​ഗ്യരുമായ ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജനുവരി 29ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. അപേക്ഷിക്കുന്നതിന് മുന്‍പായി വിജ്ഞാപനം പൂർണമായി വായിച്ച് മനസിലാക്കുക.

Leave a Reply

Your email address will not be published. Required fields are marked *