എയർപോർട്ടുകളിൽ നിരവധി അവസരങ്ങൾ; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: വിമാനത്താവളങ്ങളിൽ നിരവധി അവസരങ്ങളുമായി എയർ ഇന്ത്യ എയർപോർട്ട് സർവിസസ് ലിമിറ്റഡ്. ഓഫീസർ (സെക്യൂരിറ്റി), ജൂനിയർ ഓഫീസർ (സെക്യൂരിറ്റി) തസ്തികകളിലേക്കാണ് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മുംബൈ, ഡൽഹി വിമാനത്താവളങ്ങളിലാണ് ഇപ്പോൾ ഒഴിവുള്ളത്. ആകെ 172 ഒഴിവുകളാണുള്ളത്. മുംബൈയിൽ 145ഉം ഡൽഹി വിമാനത്താവളത്തിൽ 27 ഒഴിവുകളും. ഓഫീസർ തസ്തികയ്ക്ക് 45000 രൂപയും ജൂനിയർ ഓഫീസർക്ക് 29760 രൂപയും പ്രതിമാസ ശമ്പളം ലഭിക്കും, മൂന്നു വർഷത്തെ കരാർ നിയമനമാണ് പിന്നീട് ഇത് നീട്ടാനും സാദ്ധ്യതയുണ്ട്.

ജൂനിയർ ഓഫീസർ (സെക്യൂരിറ്റി) തസ്തികയിൽ 80 ഒഴിവുകളാണുള്ളത്, 29760 രൂപയാണ് ശമ്പളം. 10+2+3 സ്ട്രീമിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഏവിയേഷൻ സെക്യൂരിറ്റിയിലുള്ള (കുറഞ്ഞത് 13 ദിവസം ദൈർഘ്യം) സർട്ടിഫിക്കറ്റും കൂടാതെ മികച്ച ആശയവിനിമയ ശേഷിയും കംപ്യൂട്ടർ പരിജ്ഞാനവും ഉളവരായിരിക്കണം അപേക്ഷകർ. ഉദ്യോ​ഗാർത്ഥികളുടെ പ്രായം 45 കവിയരുത്.

ഓഫീസർ (സെക്യൂരിറ്റി) വിഭാഗത്തിൽ 85 ഒഴിവുകളാണുള്ളത്. 45000 രൂപയാണ് അടിസ്ഥാന ശമ്പളം. 10+2+3 സ്ട്രീമിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഏവിയേഷൻ സെക്യൂരിറ്റിയിലുള്ള (കുറഞ്ഞത് 13 ദിവസം ദൈർഘ്യം) സർട്ടിഫിക്കറ്റും കൂടാതെ മികച്ച ആശയവിനിമയശേഷിയും കംപ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യതയായി വേണ്ടത്. ഏവിയേഷൻ സൂപ്പർവൈസർ കോഴ്സ്/കാർഗോ സൂപ്പർവൈസർ കോഴ്‌സസ്/ഏവിയേഷൻ കാർഗോ സെക്യൂരിറ്റി/ഡി ജി ആർ സർട്ടിഫിക്കറ്റുകളുള്ളവർക്ക് അപേക്ഷയിൽ മുൻഗണന ലഭിക്കും.

എല്ലാ തസ്തികകളിലേക്കുമുള്ള ഉയർന്ന പ്രായപരിധിയിൽ എസ്. സി/എസ്‌ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ ബി സിക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസിളവ് ലഭിക്കും. വിമുക്ത ഭടൻമാർക്കും എസ് സി/ എസ്ടി വിഭാ ഗക്കാർക്കും അപേക്ഷാഫീസ് നൽകേണ്ടതില്ല. മറ്റു വിഭാ​ഗക്കാർ 500 രൂപ ഡിമാൻഡ് ഡ്രാഫ്റ്റായി അടയ്ക്കണം. വാക്-ഇൻ ഇൻ്റർവ്യൂവഴിയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഉദ്യോ​ഗാർത്ഥികൾ വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാവണം. ജനുവരി 6, 7, 8 തീയതികളിലായി വാക് ഇൻ ഇൻ്റർവ്യൂ നടക്കും. വിശദ വിവരങ്ങൾക്ക് www.aiasl.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *