ഐടിബിപിയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവർക്കിതാ ഒരു സുവർണാവസരം. കേന്ദ്ര പൊലിസ് സേനയായ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസില്‍ പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്), കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) തസ്തികകളിലേക്കാണ് നിയമനം. ആകെ 51 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താല്‍പരരും യോ​ഗ്യരുമായ ഉദ്യോ​ഗാർത്ഥികൾ ജനുവരി 22ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം.

തസ്തികയും & ഒഴിവുകളും
ഐടിബിപിയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്), കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ്. ആകെ 51 ഒഴിവുകളാണുള്ളത്. ആദ്യം താല്‍ക്കാലിക നിയമനമായിരിക്കും പിന്നീട് ഇത് സ്ഥിരപ്പെടുത്താനും സാധ്യതയുണ്ട്.

പ്രായപരിധി
ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) തസ്തികയിലേക്കുള്ള പ്രായപരിധി 18 മുതല്‍ 25 വയസ് വരെയാണ്.
കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) തസ്തികയിലേക്ക് 18 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷ സമർപ്പിക്കാം.

യോഗ്യത
ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) തസ്തികയിലേക്ക് പ്ലസ് ടു വിജയവും, മോട്ടോര്‍ മെക്കാനിക് സര്‍ട്ടിഫിക്കറ്റ്/ ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്, അല്ലെങ്കില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ നേടിയിരിക്കണം.

കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) തസ്തികയിലേക്ക് പത്താം ക്ലാസ് വിജയം. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്.

ശമ്പളം
ഹെഡ് കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) തസ്തികയിൽ പ്രതിമാസം 25,500 രൂപമുതല്‍ 81,100 രൂപ വരെ ശമ്പളം ലഭിക്കും. കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്) തസ്തികയിൽ 21,700 രൂപ മുതല്‍ 69,100 രൂപ വരെയാണ് പ്രതിമാസ ശമ്പളം.

അപേക്ഷ
താല്‍പരരും യോ​ഗ്യരുമായ ഉദ്യോഗാര്‍ഥികള്‍ ഐടിബിപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷസമർപ്പിക്കുക. അപേക്ഷിക്കുന്നതിന് മുന്‍പായി വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 100 രൂപ അപേക്ഷ ഫീസായി അടയ്ക്കണം. ഉദ്യോ​ഗാർത്ഥികൾക്ക് ഡിസംബര്‍ 24 മുതല്‍ ജനുവരി 22 വരെ അപേക്ഷ സമർപ്പിക്കാം. വിശദ വിശദവിവരങ്ങള്‍ക്കും, അപേക്ഷ നല്‍കുന്നതിനുമായി ഐടിബിപിയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *