നല്ല ശമ്പളത്തിൽ വിദേശത്ത് ഒരു ജോലി ഇനി സ്വപ്നമല്ല, ഇപ്പോൾ തന്നെ അപേക്ഷിക്കു

Home Uncategorized നല്ല ശമ്പളത്തിൽ വിദേശത്ത് ഒരു ജോലി ഇനി സ്വപ്നമല്ല, ഇപ്പോൾ തന്നെ അപേക്ഷിക്കു
നല്ല ശമ്പളത്തിൽ വിദേശത്ത് ഒരു ജോലി ഇനി സ്വപ്നമല്ല, ഇപ്പോൾ തന്നെ അപേക്ഷിക്കു

വിദേശത്ത് ഒരു ജോലി സ്വപ്നം കാണുന്നവരാണോ, എങ്കില്‍ നിങ്ങള്‍ക്കായി ഇതാ ഒരു സുവർണാവസരം. ഒക്ടോബർ 19 ന് വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി ആസ്ട്രേലിയ, ന്യൂസിലന്റ്, ജർമ്മനി ജപ്പാൻ, യുകെ എന്നിവിടങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റാണ് നടക്കുന്നത്. തിരുവല്ല മാർത്തോമാ കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർഥികൾക്ക് എംപ്ലോയറുടെ ഇന്റർവ്യൂവും ഉണ്ടാകുമെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന മുന്‍ധനകാര്യ വകുപ്പ് മന്ത്രി കൂടിയായ തോമസ് ഐസക് വ്യക്തമാക്കി.

നഴ്സിങ് മേഖലയില്‍ പ്രവർത്തിക്കുന്നവർക്കായി,തിരുവല്ല മാർത്തോമാ കോളേജിൽ നടക്കാന്‍ പോകുന്നത് കേരളത്തിലെ ഏറ്റവും വലിയ നേഴ്സിംഗ് തൊഴിൽമേളയാണെന്ന് തോമസ് ഐസക് പറയുന്നു. ആസ്ട്രേലിയയിലെ ട്രെയിനിംഗ് – തൊഴിൽ വിസ പരിപാടിക്കായി ഈ വിസ നൽകുന്നത് ഐഎച്ച്എൻഎ എന്ന ആസ്ട്രേലിയയിലെ നേഴ്സിംഗ് കോളേജും റാംസെ ഹോസ്പിറ്റൽ ഗ്രൂപ്പുമാണ്. അമേരിക്കയിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഇവരുമായി സഹകരിക്കുന്നുണ്ട് നാല് കാമ്പസുകളാണ് ആസ്ട്രേലിയയിൽ ഇവർക്കുള്ളത്, മാത്രമല്ല കൊച്ചിയിൽ രണ്ടാഴ്ച മുമ്പ് ഇവർ ഒരു കാമ്പസ് ആരംഭിച്ചെന്നും തോമസ് ഐസക് ചൂണ്ടിക്കാണിക്കുന്നു.

എംപ്ലോയറുടെ ഇന്റർവ്യൂവില്‍ തൃപ്തികരമായ പ്രകടനം നടത്തുന്നവർക്ക് ഓഫർ ലെറ്റർ ലഭിക്കും. ‘ആസ്ട്രേലിയയിൽ NCLEX-RN സർട്ടിഫിക്കേഷൻ കോഴ്സിന് പഠിക്കുന്നതിനും അതോടൊപ്പം റാംസെ ഹോസ്പിറ്റൽ ഗ്രൂപ്പിലെ നേഴ്സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനുമുള്ള വിസയാണ് ലഭിക്കുക. ഈ പരിശീലന കാലത്ത് 29-35 ലക്ഷം രൂപ വരെ വർഷം ശമ്പളമായി ലഭിക്കും. ഈ ശമ്പളത്തിൽ നിന്ന് ഏതാണ്ട് 9 ലക്ഷം രൂപ ട്യൂഷൻ ഫീസിനും രജിസ്ട്രേഷൻ നടപടികൾക്കുമായി നൽകേണ്ടിവരും. ഉദ്യോ​ഗാർഥികൾക്ക് ചെലവ് കഴിഞ്ഞ് 0.5-1.0 ലക്ഷം രൂപ വരെ പ്രതിമാസം വീട്ടിൽ അയക്കാൻ കഴിയും’ തോമസ് ഐസക് കുറിച്ചു.

ഉദ്യോഗാർത്ഥികൾക്ക് നേഴ്സിംഗ് ഡിഗ്രിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ് കൂടാതെ ഇംഗ്ലീഷ് പ്രാവീണ്യത്തിനുള്ള IELTS പരീക്ഷയും പാസ്സായിരിക്കണം. ഇത് വിസാ നടപടികൾ പൂർത്തിയാക്കുന്നതിനു മുമ്പ് ചെയ്താൽ മതി. നിങ്ങൾ ഇന്റർവ്യൂവിൽ തെരഞ്ഞെടുക്കപ്പെട്ടാൽ IELTS പരീക്ഷക്കുള്ള പ്രത്യേക പരിശീലനം ഓൺലൈനായും അല്ലാതെയും നൽകുന്നതിന് കെ-ഡിസ്ക് സംവിധാനമൊരുക്കും.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർഥികൾക്ക് വിസ ഫീസും ടിക്കറ്റ് ചാർജ്ജും മാത്രമേ ചെലവുള്ളൂ. 30,000 രൂപ റിക്രൂട്ട്മെന്റ് ചാർജ്ജായി നോർക്കക്ക് നൽകണം. എല്ലാംകൂടി ഏതാണ്ട് ഒരുലക്ഷം രൂപ ചിലവ് വരും. ഇത് കൈയിൽ ഇല്ലെങ്കിൽ വിഷമിക്കേണ്ടതില്ല, ഇതിനുള്ള വായ്പ നോർക്ക തരപ്പെടുത്തി തരും. ഇതിനേക്കാൾ മെച്ചപ്പെട്ടൊരു നേഴ്സിംഗ് തൊഴിലവസരം സാധ്യമാണോയെന്നും തോമസ് ഐസക് ചോദിക്കുന്നു.

Leave a Reply

Your email address will not be published.