എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം

Home Uncategorized എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം


ഡൽഹി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡോക്ടർ തസ്തികയിൽ അവസരം. ജനറൽ മെഡിസിൻ, ഗൈനക്കോളജിസ്റ്റ് വിഭാഗത്തിൽ മെഡിക്കൽ കൺസൾട്ടന്റ് (സ്പെഷ്യലിസ്റ്റ്) തസ്തികയിലേക്കാണ് നിയമനം.അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 70 വയസാണ്. ന്യൂഡൽഹിയിലെ രാജീവ് ഗാന്ധി ഭവൻ, ഐ എൻ എ മെഡിക്കൽ സെന്റർ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും നിയമനം ലഭിക്കുക.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് ദിവസേന രണ്ട് മണിക്കൂർ ജോലിക്ക് 3,000 രൂപ ഓണറേറിയം ലഭിക്കും. ശേഷമുള്ള ഓരോ മണിക്കൂറിനും 1500 രൂപ ലഭിക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 1 വർഷത്തേക്കുള്ള നിയമനമാണ്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ ഒക്ടോബർ 10 ന് മുൻപായി അപേക്ഷ സമർപ്പിക്കണം. മെയിൽ -medical‐admn@aai.aero

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അപ്രന്റീസുകളെ ക്ഷണിച്ചിരിക്കുകയാണ്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഈസ്റ്റേൺ റീജിയൺ. ഡിഗ്രി, ഡിപ്ലോമ, ഐഐടി (മ്പ്യൂട്ടർ ഓപറേറ്റർ, പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇലക്ട്രിക്കൽ, മെക്കാനിക്ക്, ഇലക്ട്രോണിക്സ് ) തുടങ്ങിയ കോഴ്സുകൾ പൂർത്തിയായവർക്ക് അപേക്ഷിക്കാം. 135 ഒഴിവുകളാണ് ഉള്ളത്. 26 വയസാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള ഉയർന്ന പ്രായപരിധി. ബിരുദധാരികൾക്ക് 45 പോസ്റ്റുകളും ഡിപ്ലോമക്കാർക്ക് 50 പോസ്റ്റുകളും ഐടിഐ പൂർത്തിയായവർക്ക് 40 പോസ്റ്റുകളുമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലുള്ളവർക്കായിരിക്കും അപേക്ഷിക്കാൻ സാധിക്കുക.

യോഗ്യതകൾ

ഉദ്യോ​ഗാർത്ഥികൾ എഞ്ചിനീയറിംഗിൽ നാല് വർഷത്തെ ബിരുദമോ ഒരു വർഷത്തെ (റെഗുലർ) ഡിപ്ലോമയോ ഉണ്ടായിരിക്കണം. കൂടാതെ ഉദ്യോ​ഗാർത്ഥികൾ 2022 ലോ 22 ന് ശേഷമോ ഡിഗ്രി പാസായവർ ആയിരിക്കണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 26 വയസാണ്. എസ് സി , എസ് ടി, ഒബിസി, പിഡബ്ല്യുബിഡി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

Leave a Reply

Your email address will not be published.