ആധാര്‍ ഓഫീസില്‍ ജോലി നേടാന്‍ അവസരം. യുഐഡിഎഐ സെക്ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗുവാഹത്തിയിലെ യുഐഡിഎഐ റീജിയണല്‍ ഓഫീസിൽ ആയിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവരെ നിയമിക്കുന്നത്. അഞ്ച് വര്‍ഷത്തേക്കുള്ള നിയമനം ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ ആയിരിക്കും. പരമാവധി പ്രായപരിധി 56 വയസാണ്.
നിലവില്‍ തസ്തികയിലേക്ക് ഒരു ഒഴിവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെക്ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാൻ സന്നദ്ധരായ ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് താഴെ നല്‍കിയിരിക്കുന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷ അയക്കേണ്ട വിലാസം
ഡയറക്ടര്‍ (എച്ച്ആര്‍), ബ്ലോക്ക്-വി, ഫസ്റ്റ് ഫ്‌ലോര്‍, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്, ബെല്‍റ്റോള-ബസിസ്ത റോഡ്, ദിസ്പൂര്‍, ഗുവാഹത്തി – 781 006.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശമ്പള ലെവല്‍-08 പ്രകാരം 47600 രൂപ മുതല്‍ 151100 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ സര്‍ക്കാര്‍ സര്‍വീസ് പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ കഴിയൂ. പാരന്റ് കേഡര്‍/ഡിപ്പാര്‍ട്ട്മെന്റ് എന്നിവയില്‍ സമാന തസ്തികകള്‍ വഹിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
അല്ലെങ്കില്‍ ഉദ്യോഗാർഥികൾ ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ പേ മാട്രിക്‌സ് ലെവല്‍ 7-ല്‍ മൂന്ന് വര്‍ഷത്തെ റെഗുലര്‍ സര്‍വീസ് ഉള്ളവരായിരിക്കണം. മാത്രമല്ല അഡ്മിനിസ്‌ട്രേഷന്‍, നിയമ/വിഭവ/മാനവവിഭവശേഷി/സംഭരണം, അക്കൗണ്ടുകള്‍/ബജറ്റിംഗ്, വിജിലന്‍സ്/പ്രോക്യുര്‍മെന്റ്, പ്ലാനിംഗ്, പോളിസി/ഇംപ്ലിമെന്റേഷന്‍, മോണിറ്ററിംഗ് ഇ-ഗവണ്‍മെന്റ് തുടങ്ങിയ മേഖലകളിൽ പ്രവര്‍ത്തിച്ച പരിചയം ഉണ്ടായിരിക്കണം.
യോഗ്യതയുള്ളവരും അനുയോജ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നല്‍കണം മാത്രമല്ല അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും അറ്റാച്ച് ചെയ്തിരിക്കണം. ഡിസംബര്‍ 12 ആണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി.
Leave a Reply