വിദേശത്തൊരു ജോലി സ്വപ്നം കാണുന്നവരാണോ? എങ്കിൽ നിങ്ങൾക്ക് അവസരങ്ങളുമായി കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്. യു എ ഇയിലേക്കാണ് സ്ഥാപനം ഏറ്റവും പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നത്.
ഇൻഡസ്ട്രിയൽ മെഡിസിൻ വിഭാഗത്തിലേക്ക് നഴ്സ് തസ്തികയിലേക്കാണ് അവസരം. പുരുഷന്മാർക്ക് മാത്രമാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക. യു എ ഇയിലെ പ്രശസ്തമായ ആശുപത്രിക്ക് കീഴിലായിരിക്കും ജോലി. ബി എസ് സി നഴ്സിംഗ് / പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിംഗ് യോഗ്യതയുള്ളവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.
യോഗ്യതകൾ
ബി എസ് സി നഴ്സിംഗ് / പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിംഗ് യോഗ്യത കൂടാതെ ഐ സി യു, എമർജൻസി, അടിയന്തര പരിചരണം, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിംഗ് എന്നിവയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. അതോടൊപ്പം തന്നെ ഡി ഒ എച്ച് ലൈസന്‍സ് അല്ലെങ്കില്‍ ഡി ഒ എച്ച് ഡാറ്റാഫ്ലോ ഫലം ഉണ്ടായിരിക്കണം. ഉടനടി ജോലിക്ക് ചേരാന്‍ താല്പര്യമുള്ളവർക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി: 40 വയസ്സിൽ താഴെ.
ആഴ്ചയില്‍ 60 മണിക്കൂറാണ് ജോലി. വിസ, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷൂറന്‍ എന്നിവ കമ്പനി നല്‍കും. വർഷത്തില്‍ ശമ്പളത്തോട് കൂടി ഒരു മാസത്തെ അവധി ലഭിക്കും. 5000 യു എ ഇ ദിർഹം ശമ്പളമായി ലഭിക്കും. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുയാണെങ്കില്‍ 1.14 ലക്ഷം രൂപ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ സി വി, ഡി ഒ എച്ച് ലൈസൻസിൻ്റെ പകർപ്പ്, ഡി ഒ എച്ച് ഡാറ്റാഫ്ലോ ഫലം എന്നിവ 2024 നവംബർ 20ന് മുമ്പായി gcc@odeoec.in എന്ന മെയിലിലേക്ക് അയക്കണം. ഇമെയിലിൻ്റെ സബ്ജക്റ്റ് ലൈൻ Male Industrial Nurse to UAE എന്നതായിരിക്കണം.
Leave a Reply