കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍ടിപിസി) ലിമിറ്റഡ് ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യരും താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാവുന്നതാണ്. ആകെ 50 ഒഴിവുകളാണുള്ളത്.
ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. ഉദ്യോഗാര്‍ത്ഥിയുടെ പ്രകടനവും ആവശ്യകതയും കണക്കിലെടുത്ത് നിയമനം നീട്ടി നല്‍കും. ഒക്ടോബര്‍ 28 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബി എസ് സി അഗ്രികള്‍ച്ചറല്‍ സയന്‍സില്‍ ബിരുദം നേടിയിട്ടുള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മാത്രമല്ല അപേക്ഷകര്‍ക്ക് ബിഎസ്സി ബിരുദത്തില്‍ കുറഞ്ഞത് 40% മാര്‍ക്ക് ഉണ്ടായിരിക്കണം.
എസ് സി, എസ്ടി, പിഡബ്ല്യുഡി എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മിനിമം മാര്‍ക്ക് ആവശ്യമില്ല. ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി എന്‍ടിപിസി ഒരു ഓണ്‍ലൈന്‍ സ്‌ക്രീനിംഗ് ടെസ്റ്റും തുടര്‍ന്ന് അഭിമുഖങ്ങളും നടത്തും. കമ്പനി ആവശ്യകതകള്‍ അനുസരിച്ച് സ്റ്റേഷനുകള്‍, പ്രോജക്ടുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിങ്ങനെയുള്ള വിവിധ എന്‍ടിപിസി ലൊക്കേഷനുകളില്‍ ആയിരിക്കും ജൂനിയര്‍ എക്‌സിക്യൂട്ടീവുകള്‍ക്ക് നിയമനം ലഭിക്കുക.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്ന ജൂനിയര്‍ എക്‌സിക്യൂട്ടീവുകള്‍ക്ക് പ്രതിമാസം 40,000 രൂപ ശമ്പളം ലഭിക്കും. കൂടാതെ, കമ്പനി നല്‍കുന്ന താമസസൗകര്യം അല്ലെങ്കില്‍ എച്ച്ആര്‍എ, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവയും ലഭിക്കും
അപേക്ഷാഫീസ് & പ്രായപരിധി
പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 27 വയസ്സാണ്. എസ് സി, എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രായപരിധിയില്‍ അഞ്ച് വര്‍ഷം ഇളവ് അനുവദിക്കും. ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷം, പിഡബ്ല്യുഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 10 വര്‍ഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും. സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ച് വിമുക്തഭടന്മാര്‍ക്കും പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
Leave a Reply