വിദേശത്ത് ഒരു ജോലി സ്വപ്നം കാണുന്നവരാണോ: എങ്കിൽ ജർമനിയിലേക്ക് അവസരം

Home All Jobs വിദേശത്ത് ഒരു ജോലി സ്വപ്നം കാണുന്നവരാണോ: എങ്കിൽ ജർമനിയിലേക്ക് അവസരം
വിദേശത്ത് ഒരു ജോലി സ്വപ്നം കാണുന്നവരാണോ: എങ്കിൽ ജർമനിയിലേക്ക് അവസരം

മറുനാട്ടിൽ നല്ലൊരു ജോലി ആ​ഗ്രഹിക്കുന്നവർക്ക് അവസരങ്ങളുടെ വാതിൽ തുറന്ന് ജർമ്മനി. ജർമനിയിലെ മുൻനിര കമ്പനിയായ ഡൂഷെ ബാൺ ആണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് അവസരം നൽകുന്നത്. ലോകെമെമ്പാടുമുള്ള തങ്ങളുടെ ആഗോള പ്രോജക്‌ടുകളിലേക്ക് ലോക്കോ പൈലറ്റുമാരായാണ് ഇന്ത്യക്കാരെ വിളിച്ചിരിക്കുന്നത്. അതേസമയം മെട്രോയിൽ കൺസൾട്ടൻസി, ഓപ്പറേഷൻസ്, അറ്റകുറ്റപ്പണികൾ എന്നിവ വാഗ്ദാനം ചെയ്ത് ഇന്ത്യൻ വിപണിയിൽ ശക്തമാകാനും കമ്പനി ശ്രമം നടത്തുന്നുണ്ട്.

‘ജർമ്മനിയിൽ ട്രെയിൻ ലോക്കോ പൈലറ്റുമാരുടെ കുറവുണ്ട്. അതിനാൽ കമ്പനിയുടെ ആഗോള പദ്ധതിയിലുടനീളം ഇന്ത്യയിലെ മനുഷ്യവിഭവ ശേഷി ഉപയോഗിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന്’ ഡിബി ഇൻ്റർനാഷണൽ ഓപ്പറേഷൻസ് സിഇഒ നിക്കോ വാർബനോഫ് ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.

ഡൂഷെ ബാണിൽ ഏതാണ്ട് 100 തൊഴിലാളികളോളം അന്താരാഷ്ട്ര മാർക്കറ്റുകളിലെ ജോലിക്ക് പരിശീലനം ലഭിച്ചവരാണ്, എന്നാൽ ഇത് കമ്പനിയിലെ ആകെയുള്ള ജോലിക്കാരിൽ ആറിലൊന്നോളം മാത്രമേ വരു. അതേസമയം ഉത്തർ പ്രദേശിലെ ഗാസിയാബാദിന് സമീപം ദുഹായിൽ നിന്ന് ഇന്ത്യക്കാരായ തൊഴിലാളികൾക്ക് പരിശീലനം നൽകി നിയമിച്ചിട്ടുണ്ടെന്നും വാർബനോഫ് പറഞ്ഞു. ഇന്ത്യയിൽ ആദ്യത്തെ റീജിയണൽ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സർവീസ് കമ്പനി ആരംഭിച്ചിട്ട് ഒരു വർഷമായി.

Leave a Reply

Your email address will not be published.