Editor Educareers

ഉപരിപഠനത്തിന് സാറ്റ്; SAT പരീക്ഷയെക്കുറിച്ച് കൂടതലറിയാം

വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നതിന് മുമ്പായി വിവിധ പ്രവേശന പരീക്ഷകളിലെ മാര്‍ക്കുകള്‍ മാനദണ്ഡമാക്കാറുണ്ട്. ഐ.ഇ.എല്‍.ടി.എസ്, ടോഫല്‍, ജിമാറ്റ് പരീക്ഷകളിലെ സ്‌കോറുകളാണ് ഇത്തരത്തില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് മാനദണ്ഡമാക്കാറുള്ളത്. ഐ.ഇ.എല്‍.ടി.എസിനെ കുറിച്ച് നമ്മുടെ നാട്ടില്‍ ഒട്ടുമിക്ക വിദ്യാര്‍ഥികള്‍ക്കും അറിയാവുന്നതാണ്. കേരളത്തിലുടനീളം ഐ.ഇ.എല്‍.ടി.എസിനായി നിരവധി കോച്ചിങ് സെന്ററുകളുണ്ട്. എന്നാല്‍ ഐ.ഇ.എല്‍.ടി.എസിനെ പോലെ തന്നെ വിദേശ പഠനങ്ങള്‍ക്കായി പല സര്‍വകലാശാലകളും മാനദണ്ഡമാക്കാറുള്ള പ്രധാനപ്പെട്ടൊരു പരീക്ഷയാണ് കോളജ് ബോര്‍ഡ് സംഘടിപ്പിക്കുന്ന SAT. അഥവാ സ്‌കൊളാസ്റ്റിക് അസസ്‌മെന്റ് ടെസ്റ്റ്. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ക്വസ്റ്റിയന്‍സ് ഉള്‍പ്പെടുന്ന സ്റ്റാന്‍ഡേര്‍ഡ്…

Read More

വിദേശ പഠനം; പ്രധാനപ്പെട്ട അഞ്ച് പ്രവേശന പരീക്ഷകളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം

വിദേശ രാജ്യങ്ങളില്‍ ഉപരിപഠനത്തിനായി ശ്രമിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രവേശന പരീക്ഷകള്‍ നടത്താറുണ്ട്. അത്തരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഏറ്റവും പോപ്പുലറായ പരീക്ഷകളിലൊന്നാണ് ഐ.ഇ.എല്‍.ടി.എസ്. ഇതിന് പുറമെ ടോഫല്‍, സാറ്റ്, എസിറ്റി തുടങ്ങിയ നിരവധി പരീക്ഷ സ്‌കോറുകളും പ്രവേശന മാനദണ്ഡമായി പരിഗണിക്കാറുണ്ട്. അവ നമുക്കൊന്ന് പരിചയപ്പെടാം, TOEFL (Testing Of English as a Foreign Language) വിദേശ പഠനം ലക്ഷ്യം വെക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അറിഞ്ഞിരിക്കേണ്ട സുപ്രധാന മൂല്യനിര്‍ണയ പരീക്ഷയാണ് ടോഫല്‍. ലോകത്താകമാനമുള്ള സര്‍വകലാശാലകളില്‍ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം നിര്‍ബന്ധിത…

Read More

പഠനത്തിന് ശേഷം ജോലി; ജര്‍മ്മനിയില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള കോഴ്‌സുകള്‍ പരിചയപ്പെടാം

വിദേശ പഠനം ലക്ഷ്യംവെക്കുന്ന മലയാളികള്‍ക്കിടയില്‍ യൂറോപ്പിലെ പ്രമുഖ സ്റ്റഡി ഡെസ്റ്റിനേഷനാണ് ജര്‍മ്മനി. കഴിഞ്ഞ പതിറ്റാണ്ടിനിടെ ജര്‍മ്മനിയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം വലിയ തോതില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും, സാമ്പത്തിക സ്ഥിതിയും, പഠനാന്തരീക്ഷവും, ലോകോത്തര നിലവാരമുള്ള യൂണിവേഴ്‌സിറ്റികളും, കാലാവസ്ഥയുമൊക്കെ ജര്‍മ്മന്‍ കുടിയേറ്റത്തിന് സഹായകമായിട്ടുണ്ട്. പഠനത്തിനായി ജര്‍മ്മനിയിലേക്ക് പോവുന്ന പലരും പിന്നീട് പൗരത്വം സ്വീകരിച്ച് അവിടെ തന്നെ സ്ഥിരതാമസമാക്കാറാണ് പതിവ്. നാട്ടിലുള്ളതിനേക്കാള്‍ വേതനം അവിടെ കിട്ടുമെന്നത് തന്നെയാണ് ഇതിനൊരു കാരണവും. പഠനത്തിനായി ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റികള്‍ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് തൊഴില്‍…

Read More

ഉയര്‍ന്ന ജീവിത നിലവാരവും തൊഴിലവസരങ്ങളും, ആളുകള്‍ താമസിക്കാന്‍ കൊതിക്കുന്ന 10 രാജ്യങ്ങള്‍ പരിചയപ്പെടാം

കുടിയേറ്റത്തിന്റെ അനന്ത സാധ്യതകള്‍ തേടി രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതില്‍ മലയാളികള്‍ എല്ലാകാലത്തും മുന്‍പന്തിയിലാണ്. സ്വന്തം നാടും വീടും വിട്ട് മറ്റൊരു രാജ്യത്തേക്ക് ചേക്കേറുന്നതിന് മുമ്പ് പല കാര്യങ്ങളിലും നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. എത്തിപ്പെടുന്ന രാജ്യത്തെ സാധ്യതകള്‍, ജനങ്ങളുടെ മനോഭാവം, ആരോഗ്യ സംവിധാനങ്ങള്‍, കാലാവസ്ഥ, ജീവിത നിലവാരം എന്നിവയൊക്കെ അതില്‍ പ്രധാനപ്പെട്ടതാണ്. ഗൂഗിള്‍ സെര്‍ച്ച് ഡാറ്റ വിശകലനം ചെയ്ത് ഫസ്റ്റ് മൂവ് ഇന്റര്‍നാഷനല്‍ നടത്തിയ പഠനമനുസരിച്ച് കൂടുതല്‍ ആളുകളും താമസിക്കാന്‍ ആഗ്രഹിക്കുന്ന പത്ത് രാജ്യങ്ങള്‍ പരിചയപ്പടൊം. ഇന്ത്യന്‍ കുടിയേറ്റത്തിന്റെ…

Read More

വിദേശപഠനം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ ഇവയാണ്

ചൈനയുടെ ടെറിട്ടറികളില്‍പ്പെടുന്ന ഹോങ്കോംഗ് ആണ് ലിസ്റ്റില്‍ ആദ്യം. ലോകത്തിലെ തന്നെ സമ്പന്ന നാടുകളില്‍ ഒന്നായ ഹോങ്കോംഗ് അവസരങ്ങളുടെ വലിയ ലോകമാണ് നിങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. ലോകത്തിലെ ഒട്ടുമിക്ക മള്‍ട്ടി നാഷനല്‍ കമ്പനികളുടെയും കേന്ദ്രമായ ഇവിടം വൈദഗ്ദ്യമുള്ള തൊഴിലാളികള്‍ക്ക് മികച്ച സാധ്യതകളാണ് തുറന്നിടുന്നത്. ദി യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗ്, ദി ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗ്, ലിങ്ക്‌നാന്‍ യൂണിവേഴ്‌സിറ്റി, ദി ഹോങ്കോംഗ് പോളിടെക്‌നിക് യൂണിവേഴ്‌സിറ്റി, സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗ് എന്നിവയാണ് പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും…

Read More

പ്രൊഫഷണല്‍ മേഖലയില്‍ തൊഴിലാളികളെ തേടി കാനഡ; വിസ നടപടികളടക്കം എളുപ്പമാക്കാന്‍ തീരുമാനം

പ്രൊഫഷണല്‍ മേഖലയില്‍ തൊഴിലാളികളെ തേടി കാനഡ; വിസ നടപടികളടക്കം എളുപ്പമാക്കാന്‍ തീരുമാനം വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി കുടിയേറുന്നത് മലയാളിയെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. ബ്രിട്ടീഷ് അധിനിവേശ കാലത്ത് ഇന്ത്യയില്‍ നിന്ന് വലിയ തോതില്‍ യൂറോപ്പിലേക്ക് കുടിയേറ്റമുണ്ടായതായി ചരിത്രം പറയുന്നു. അതുകൊണ്ട് തന്നെയാണ് ഇന്ന് യു.കെയിലടക്കം ഏറ്റവും വലിയ കുടിയേറ്റ സമൂഹമായി ഇന്ത്യന്‍ ജനത മാറിയതും. എന്നാല്‍ കാലാന്തരത്തില്‍ മലയാളക്കരയില്‍ നിന്ന് വലിയ തോതില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറ്റമുണ്ടായി. മികച്ച ശമ്പളവും, തൊഴില്‍ സാഹചര്യങ്ങളും, നാട്ടില്‍ വര്‍ധിച്ച്…

Read More

വിദേശ പഠനം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായുള്ള മികച്ച മൂന്ന് സ്‌കോളര്‍ഷിപ്പുകള്‍

ഭാരിച്ച ട്യൂഷന്‍ ഫീസുകളാണ് വിദേശ പഠനം സ്വപ്‌നം കാണുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതിന് പുറമെ ജീവിതച്ചെലവ്, യാത്രച്ചെലവ്, താമസച്ചെലവ്, ഭക്ഷണം തുടങ്ങിയ നൂലാമാലകള്‍ വേറെ. നമ്മുടെ രാജ്യത്തേതിന് വിപരീതമായി ഉയര്‍ന്ന ജീവിതച്ചെലവാണ് പടിഞ്ഞാറന്‍ നാടുകളിലുള്ളത്. ഒരു അസുഖം ആശുപത്രിയില്‍ ചികിത്സ തേടണമെങ്കില്‍ തന്നെ പോക്കറ്റ് കാലിയാവുമെന്ന് ചുരുക്കം. ഈ ഘട്ടത്തില്‍ പല വിദ്യാര്‍ഥികളും തങ്ങളുടെ ഉപരിപഠന സ്വപ്‌നങ്ങള്‍ മാറ്റി വെക്കാറാണ് പതിവ്. എങ്കില്‍ ഈ പ്രതിസന്ധിക്ക് എന്താണൊരു പരിഹാരം? പഠന കാലയളവില്‍ തന്നെ ചെറു…

Read More

ഉപരിപഠനത്തിന് യൂറോപ്പ് മാത്രമല്ല പരിഹാരം; 2024ലെ ഏഷ്യയിലെ ഏറ്റവും മികച്ച 5 യൂണിവേഴ്‌സിറ്റികളുടെ പട്ടികയറിയാം

ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധിയാണ് മികച്ച സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കുക എന്നത്. ഹാര്‍വാര്‍ഡ്, കേംബ്രിഡ്ജ്, ഇംപീരിയല്‍ കോളജ് ലണ്ടന്‍, കിങ്‌സ് കോളജ് തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ ആദ്യ ചോയ്‌സാണ്. അതുകൊണ്ട് തന്നെ യൂറോപ്പും, അമേരിക്കയും വിദേശ പഠന ഹബ്ബായി മാറുകയും ചെയ്തിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായുള്ള ട്രെന്‍ഡ് പരിശോധിച്ചാല്‍ ഈ പ്രവണത മാറി വരുന്നതായി കാണാന്‍ സാധിക്കും. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഏഷ്യന്‍ യൂണിവേഴ്‌സിറ്റികളും കൂടുതല്‍ പോപ്പുലറായിക്കൊണ്ടിരിക്കുന്നു. ഇതിന് പിന്നില്‍ സാമ്പത്തികവും,…

Read More

60 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പോടെ ആസ്‌ട്രേലിയില്‍ പഠിക്കാം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരം

60 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പോടെ ആസ്‌ട്രേലിയില്‍ പഠിക്കാം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരം വിദേശ പഠനത്തിനായി ഇന്ത്യ വിടുന്ന മലയാളികള്‍ക്ക് മികച്ച കരിയര്‍ സാധ്യതകള്‍ തുറന്നിടുന്ന രാജ്യമാണ് ആസ്‌ട്രേലിയ. മികച്ച പഠനാന്തരീക്ഷവും, കരിയര്‍ സാധ്യതകളും, താങ്ങാവുന്ന ട്യൂഷന്‍ ഫീസുമൊക്കെയാണ് ആസ്‌ട്രേലിയ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍. ഇപ്പോഴിതാ വിദേശ പഠനത്തിനായി ആസ്‌ട്രേലിയ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. 60 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് സൗകര്യത്തോടെ ആസ്‌ട്രേലിയയില്‍ പഠനം നടത്താനുള്ള അവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. ആസ്‌ട്രേലിയയിലെ ഡീക്കിന്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലാണ്…

Read More

ഫ്രാന്‍സില്‍ പഠിക്കാം; ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളില്‍ തന്നെ അഡ്മിഷനെടുക്കാം

യൂറോപ്പില്‍ ഉപരിപഠനം ആഗ്രഹിക്കുന്ന മലയാളികള്‍ക്കിടയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി പോപ്പുലറായി കൊണ്ടിരിക്കുന്ന കേന്ദ്രമാണ് ഫ്രാന്‍സ്. ഫ്രഞ്ച് വിപ്ലവത്തിന് വിത്ത് പാകിയ ഇവിടം വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷവും, തൊഴില്‍ സാധ്യതകളും മുന്നോട്ട് വെക്കുന്നുണ്ട്. ഇന്ത്യയുമായുണ്ടാക്കിയ പുതിയ കരാര്‍ പ്രകാരം 2030 ഓടെ 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ തങ്ങളുടെ രാജ്യത്തെത്തിക്കുമെന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി തങ്ങളുടെ അക്കാദമിക പ്രോഗ്രാമുകളില്‍ വരെ മാറ്റം വരുത്താനുള്ള പദ്ധതികളും ഫ്രഞ്ച് സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഇംഗ്ലീഷ്…

Read More